Ravi Mohan Emotional: ഇനി എന്നെ സ്‌നേഹിക്കുന്നവരോട് ദ്രോഹം ചെയ്യില്ല, ചെയ്ത തെറ്റിന് മാപ്പ്; ഇമോഷണലായി രവി മോഹന്‍

1 week ago 4
കുടുംബ പ്രശ്‌നങ്ങള്‍ പരിതി കടന്നപ്പോള്‍, എനിക്ക് ഡിവോഴ്‌സ് കിട്ടുന്നത് വരെ ഞാന്‍ ഇനി അഭിനയിക്കില്ല എന്ന് രവി മോഹന്‍ എന്ന ജയം രവി പ്രഖ്യാപിച്ചിരുന്നു. എന്നെ ഒരു സിനിമ നടനാക്കി വളര്‍ത്തിയ എന്റെ ആരാധകരോട് ഞാന്‍ ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് അത് എന്ന് തിരിച്ചറിയുന്നതായി രവി മോഹന്‍. ജെഎഫ്ഡബ്ല്യു അവാര്‍ഡ് നൈറ്റില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എനിക്ക് ഈ വര്‍ഷം 46 വയസ്സാവാന്‍ പോവുകയാണ്. അതില്‍ 23 വര്‍ഷം, എന്റെ ജീവിതത്തിന്റെ പാതിയും ഞാന്‍ സിനിമയിലാണ് ജീവിച്ചത്. അങ്ങനെയിരിക്കുമ്പോള്‍ എനിക്ക് ഒരേ ഒരു വിഷമം മാത്രമേയുള്ളൂ, ഞാന്‍ ചെയ്ത ഒരു ചെറിയ തെറ്റ് നിങ്ങളെ എല്ലാവരെയും വേദനിപ്പിച്ചു. പേഴ്‌സണല്‍ ലൈഫാണോ, പ്രൊഫഷണല്‍ ലൈഫാണോ എന്ന ചോദ്യത്തിന് രണ്ടും പാതി പാതിയാണ് എന്നുള്ളപ്പോള്‍ ഞാന്‍ കുറച്ച് പേഴ്‌സണല്‍ ലൈഫില്‍ കുറച്ച് അധികം ഇമോഷണലായിപ്പോയി.

Also Read: Aiswarya Rajan Health: പ്രസവിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് പ്രണയവും നഷ്ടമായി; 16 വയസ്സ് മുതല്‍ അനുഭവിക്കുന്ന വേദനകളെ കുറിച്ച് അനശ്വരയുടെ ചേച്ചി

എന്നാല്‍ അതിന് ശേഷം എനിക്ക് ജനങ്ങള്‍ തന്ന സന്തോഷവും, ഇന്റസ്ട്രിയിലുള്ളവര്‍ നല്‍കിയ പിന്തുണയും വളരെ വലുതാണ്. നീ എന്ത് വേണമെങ്കിലും പറഞ്ഞോ, ഞങ്ങള്‍ അംഗീകരിക്കാം. പക്ഷേ സിനിമയില്‍ ഉണ്ടാവില്ല എന്ന് നീ പറയാനേ പാടില്ല എന്ന് പറഞ്ഞു. അന്ന് മുതല്‍ ഇപ്പോള്‍ വരെ അവര്‍ എല്ലാവരും പറഞ്ഞത് ഒരു വേദവാക്യമായി എടുത്തുകൊണ്ട് നിങ്ങളോട് എല്ലാവരോടും ഞാന്‍ മുട്ടുകുത്തി മാപ്പ് അപേക്ഷിക്കുന്നു.

സിനിമയ്ക്കും, എന്നെ സ്‌നേഹിക്കുന്ന ജനങ്ങള്‍ക്കും ഇനിയൊരിക്കലും ഞാന്‍ ദ്രോഹം ചെയ്യില്ല. തീര്‍ച്ചയായും ഞാന്‍ തിരിച്ചുവരും, തിരിച്ചുവന്നുകൊണ്ടേയിരിക്കുകയാണ്. ഈ സ്‌നേഹത്തിന് നന്ദി. ഞാന്‍ അന്ന് ഇമോഷണലായി സംസാരിച്ചതില്‍ ഒരു ഗുണം ഉണ്ടായതില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു, മെന്റല്‍ ഹെല്‍ത്തിനെ കുറിച്ച് പലരും സംസാരിക്കുകയുണ്ടായി. എന്നെ വിളിച്ച് പലരും ഇത്തരം കാര്യങ്ങള്‍ സംസാരിച്ചതില്‍ എനിക്ക് വലിയ അഭിമാനം തോന്നി- ജയരം രവി പറഞ്ഞു.


തന്റെ ആരാധകരില്‍ നിന്ന് വന്ന സ്‌നേഹത്തെ കുറിച്ചും രവി മോഹന്‍ സംസാരിക്കുന്നുണ്ട്. നെഞ്ചില്‍ എന്റെ പേര് പച്ചകുത്തിയവരൊക്കെയുണ്ട്. അതൊക്കെ കാണുമ്പോള്‍ ഇത്രയും സ്‌നേഹം എനിക്ക് തരല്ലേ എന്നാണ് പറയാന്‍ തോന്നുന്നത്. നിങ്ങളുടെ അമ്മയുടെ പേരോ, അച്ഛന്റെ പേരോ, മക്കളുടെ പേരോ പച്ചകുത്തിക്കോളൂ, പക്ഷേ എന്റെ പേര് പച്ചകുത്താന്‍ മാത്രം, അത്രയും വലിയ ഇടം എനിക്ക് നല്‍കരുതേ.. എന്നോടുള്ള സ്‌നേഹം മനസ്സില്‍ സൂക്ഷിക്കൂ, ഞാനും നിങ്ങളുടെ സ്‌നേഹം എന്റെ മനസ്സില്‍ കരുതിയിട്ടുണ്ട്. അതെനിക്ക് സന്തോഷം നല്‍കുന്നു എന്നാണ് രവി മോഹന്‍ പറഞ്ഞത്‌
Read Entire Article