Say It എന്ന് പറഞ്ഞതില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് പാര്‍വ്വതി തിരുവോത്ത് നല്‍കിയ മറുപടി

1 month ago 6
parvathy accidental    itപാർവ്വതി തിരുവോത്ത്
മലയാള സിനിമയില്‍ ഏറ്റവും അധികം ചര്‍ച്ചയായ വിഷയങ്ങളിലൊന്നായിരുന്നു, പാര്‍വ്വതി തിരുവോത്തിന്റെ Say it . വുമണ്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഒരു പ്രസ് മീറ്റിലാണ് പാര്‍വ്വതി തിരുവോത്ത് വിവാദമായ ഒരു പ്രസംഗം നടത്തിയത്. സമീപകാലത്ത് കണ്ട ഒരു സിനിമയില്‍ സ്ത്രീകളെ സബ്ജക്ടീവാക്കുന്നത് വളരെ അധികം വേദനിപ്പിച്ചു എന്നതാണ്. തൊട്ടടുത്തിരുന്ന ഗീതു മോഹന്‍ദാസും റിമ കല്ലിങ്കലും accidental it എന്ന് പറഞ്ഞതിന്റെ പേരില്‍, കസബ എന്ന സിനിമയുടെ പേരും പാര്‍വ്വതി തിരുവോത്ത് വെളിപ്പെടുത്തിയിരുന്നു.

അതിന്റെ പേരില്‍ ഒരുപാട് സൈബര്‍ അറ്റാക്ക് പാര്‍വ്വതി തിരുവോത്തിന് നേരിടേണ്ടതായി വന്നു. അത് മാത്രമല്ല, നല്ല അവസരങ്ങള്‍ വന്നുകൊണ്ടിരുന്ന സമയത്ത് ഒരൊറ്റ accidental it കാരണം ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്ന രീതിയിലും ചര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും അതില്‍ യാതൊരു തര പ്രശ്‌നവും പാര്‍വ്വതി തിരുവോത്ത് പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് പുഴു എന്ന സിനിമയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചുവെങ്കിലും, അവസരങ്ങള്‍ അധികം പാര്‍വ്വതിക്ക് വന്നതുമില്ല.

Also Read: മകന്‍ മണ്ഡപത്തിലേക്ക് വരാതെ ഞാന്‍ താലി കെട്ടില്ല എന്ന് വൈശാഖന്‍ അന്ന് പറഞ്ഞു; ആ നിമിഷത്തെ കുറിച്ച് സൗന്ദര്യ

അന്ന് പാര്‍വ്വതി തിരുവോത്തിനോട് accidental it പറഞ്ഞവരില്‍ ഒരാളായ ഗീതു മോഹന്‍ദാസ് തെലുങ്കില്‍ ടോക്‌സിക് എന്ന ചിത്രം എടുക്കുകയും, അതിലെ ഹീറോ ഇന്‍ട്രൊഡക്ഷന്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ വീണ്ടും ഈ വിഷയം ചര്‍ച്ചയായി. പാര്‍വ്വതിയെ കൊലയ്ക്ക് കൊടുത്തിട്ട് ഗീതു സ്വന്തം സിനിമയില്‍ അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തി, സംസ്ഥാനം കടന്നപ്പോള്‍ ഗീതുവിന്റെ നിലപാട് മാറി, പാവം ഇരയായത് പാര്‍വ്വതി മാത്രം എന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍.

പക്ഷേ പാര്‍വ്വതി തിരുവോത്തിനെ സംബന്ധിച്ച് അന്നും ഇന്നും ആ പറഞ്ഞതില്‍ തെല്ലും കുറ്റബോധമില്ല. ഇന്‍സ്റ്റഗ്രാമില്‍ ഒരു ക്യു ആന്റ് എ സെഗ്മെന്റില്‍ അന്ന് accidental it ന്റെ ഭാഗമായതില്‍ പിന്നീട് കുറ്റബോധം തോന്നിയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്ന മറുപടിയാണ് നടി നല്‍കിയത്.


ഈ വര്‍ഷം ഏതെങ്കിലും മലയാള സിനിമ റിലീസ് ചെയ്യുന്നുണ്ടോ, നിങ്ങളുടെ അഭിമുഖങ്ങള്‍ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോള്‍, രണ്ട് സിനിമകള്‍ വരാനിരിക്കുന്നു എന്ന് പാര്‍വ്വതി തിരുവോത്ത് മറുപടി നല്‍കി. തനിക്ക് ഇന്റര്‍വ്യൂസ് നല്‍കുന്നത് ഒട്ടും മിസ്സ് ചെയ്യുന്നില്ല എന്നും പറയുന്നുണ്ട്. ഇഷ്ടപ്പെട്ട പുസ്തകം, സീരീസ് ഏതൊക്കെയാണ് എന്നുള്ള ചോദ്യങ്ങള്‍ക്കും പാര്‍വ്വതി തിരുവോത്ത് മറുപടി നല്‍കിയിട്ടുണ്ട്.

വിജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം. അവാര്‍ഡുകളാണോ, അതോ നിങ്ങള്‍ കൊണ്ടു വരുന്ന മാറ്റമാണോ വിജയം എന്ന് കരുതുന്നത് എന്ന ചോദ്യത്തിന്, തന്നെ സംബന്ധിച്ച് ചെയ്യുന്ന ജോലി നന്നായി ചെയ്യുന്നതാണ് വിജയം എന്ന് പാര്‍വ്വതി പറഞ്ഞു

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article