Suriya Jyothika; 20 വര്‍ഷത്തെ സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം 3 കാര്യങ്ങള്‍; സൂര്യയും ജ്യോതികയും പറയുന്നു, ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം?

1 month ago 9
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക യും സൂര്യയും ആദ്യമായി ഒന്നിച്ചൊരു വര്‍ക്ക് ചെയ്തു. ഹോളിവുഡ് റിപ്പോര്‍ട്ടിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ തങ്ങള്‍ ഒരുപാട് നൊസ്റ്റാള്‍ജിക് നിമിഷങ്ങള്‍ പങ്കുവച്ചു എന്ന് ഇരുവരും പറയുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം ഞങ്ങളെ ആരും ഓണ്‍സ്‌ക്രീന്‍ കപ്പിളായി കണ്‍സിഡര്‍ ചെയ്തിട്ടില്ല, തീര്‍ച്ചയായും ഓഫ്‌സ്‌ക്രീന്‍ കപ്പിളായി ഞങ്ങളെ ആരാധിക്കുന്നവര്‍ ഒരുപാടുണ്ട് എന്നാണ് ജ്യോതിക പറഞ്ഞത്.

ഈ ഇരുപത് വര്‍ഷത്തിനിടയില്‍ ഞങ്ങളെ നായികാ നായകന്മാരാക്കി ഒരു സിനിമ മാത്രമേ വന്നിട്ടുള്ളൂ. അത് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിച്ചില്ല. അല്ലാതെ ഒരു സിനിമ പോലും വന്നിട്ടില്ല. ഞങ്ങള്‍ തന്നെ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുണ്ട്, ഞങ്ങളുടെ തന്നെ സിനിമകളില്‍ പരസ്പരം സജസ്റ്റ് ചെയ്യാനും സാധിക്കും. പക്ഷേ അങ്ങനെ വേണം എന്ന് തോന്നിയിട്ടില്ല, അത് ഓര്‍ഗാനിക് ആയി നടക്കണം. അങ്ങനെ ഒരു സംവിധായകരും ഞങ്ങളെ സമീപിച്ചിട്ടില്ല, അങ്ങനെ സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് സൂര്യയും ജ്യോതികയും പങ്കുവയ്ക്കുന്നത്.

Samayam MalayalamKeerthy Suresh: തുടര്‍ച്ചയായി 41 മണിക്കൂര്‍ ഷൂട്ട്, ഉറക്കമില്ലാത്ത ദിവസങ്ങള്‍; പക്ഷേ ഇതും ഞാന്‍ അതിജീവിക്കുമെന്ന് കീര്‍ത്തി സുരേഷ്
ഈ സെപ്റ്റംബര്‍ ആവുന്നതോടെ സൂര്യയുടെയും ജ്യോതികയുടെയും പ്രണയ ജീവിതത്തിന് 20 വര്‍ഷം പൂര്‍ത്തിയാവുകയാണ്. എന്താണ് ഈ സന്തോഷ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം എന്ന് ചോദിച്ചാല്‍ സൂര്യയും ജ്യോതികയും പറയുന്നത് മൂന്ന് കാരണങ്ങളാണ്. പ്രണയം, പരസ്പരം മനസ്സിലാക്കല്‍, പരസ്പരം പ്രശംസിക്കല്‍.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ സെറ്റ് ചെയ്ത ആ പ്രണയം തന്നെയാണ് കാരണം എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. പിന്നെ പരസ്പരം മനസ്സിലാക്കുന്നതും. ജീവിതം നമ്മളെ പലതും പഠിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്, സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിയ്ക്കുന്നു. അതെല്ലാം തിരിച്ചറിയുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്നു എന്ന് സൂര്യ പറഞ്ഞപ്പോള്‍, പരസ്പരം പ്രശംസിക്കുന്നതും പ്രധാന കാരണമാണെന്ന് പറഞ്ഞത് ജ്യോതികയാണ്.

ജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഞങ്ങള്‍ ഒന്നിച്ച് സംസാരിച്ചതിന് ശേഷമാണ് എടുക്കുന്നത്, അത് കുട്ടികളുടെ കാര്യത്തിലാണെങ്കിലും മറ്റെന്താണെങ്കിലും. ഒരിക്കലും ഒരു പേജിന്റെ രണ്ട് ഭാഗങ്ങളല്ല, ഒരേ പേജ് തന്നെയാണ് ഞങ്ങള്‍. പരസ്പരം ഏത് അവസരത്തിലും പിന്തുണയ്ക്കും, ബാക്ക് ബോണായി കൂടെയുണ്ട് എന്നത് വലിയ കാര്യമാണ് എന്ന് ഇരുവരും പറയുന്നു.


കറുപ്പ് എന്ന ചിത്രം റിലീസിങ് പ്രതിസന്ധി നേരിട്ടിരുന്ന സമയത്ത്, വലിയൊരു ഫിനാന്‍ഷ്യല്‍ ക്രൈസസ് ഉണ്ടായിരുന്നു. ആ സമയത്ത് ഒരു ലോണ്‍ എടുക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ ജോ അതിനൊപ്പം നിന്നു. കാരണം ജോ യുടെ പിന്തുണ ഇല്ലാതെ എനിക്കത് ചെയ്യാന്‍ സാധിക്കില്ല, ആ ലോണ്‍ ഒരു ബാധ്യതയായാല്‍ ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങളെ അത് ബാധിക്കും. പക്ഷേ ജോ ഒപ്പം നിന്നു എന്നത് വലിയ കാര്യമാണ് എന്ന് സൂര്യ പറയുന്നു. പക്ഷേ ആ ക്രെഡ്റ്റ് ഞാന്‍ എടുക്കില്ല, അത്രയും വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറായത് സൂര്യയുടെ ധൈര്യവും ധീരതയുമാണ് എന്നാണ് ജ്യോതികയുടെ പക്ഷം.
Read Entire Article