ദിലീപിനൊപ്പം വേദിയില്‍ മകള്‍ മീനാക്ഷിയും എത്തി, ഫുള്‍ പവറില്‍ അച്ഛന് പിന്തുണ നല്‍കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്. നാദിര്‍ഷയും, രഞ്ജദിനി ജോസുമൊക്കെ അടങ്ങുന്ന സംഘത്തിനൊപ്പം ദിലീപും പാട്ട് പാടുന്നുണ്ട്. മോഹന്‍ലാലിന്റെ ദാംകിണക്ക തെയ്യം തെയ്യം എന്ന പാട്ടിനൊപ്പമ വേദിയും സദസ്സും ഒന്നാകെ ആവേശം കൊള്ളുമ്പോഴാണ് മീനാക്ഷിയുടെ എന്‍ട്രി.
നമ്മളെപ്പോലെ തന്നെയാ ബിഗ് ബിയും! വീട്ടിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വാട്സാപ്പ് ഗ്രൂപ്പും ചില 'നുണ'കളും, രഹസ്യം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ
മഞ്ഞ നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചാണ് ദിലീപ് പാടുകയും ആടുകയും ചെയ്യുന്നത്. അതേ നിറത്തിലുള്ള ചുരിദാറിലാണ് മീനാക്ഷിയും എത്തിയത്. പിന്നിലെ ആള്‍ക്കൂട്ടത്തിലായിരുന്ന മീനാക്ഷിയെ ദിലീപ് ചേര്‍ത്തു പിടിച്ച് മുന്നിലേക്ക് കൊണ്ടു വരുന്നു, പിന്നീട് തന്റെ ആവേശവും മകള്‍ക്ക് പകര്‍ന്നു നല്‍കി ആടുന്നു, അച്ഛന്റെ ആ എനര്‍ജിക്കൊപ്പം ചേര്‍ന്ന മീനാക്ഷിയും ആവേശമൊട്ടും ചോരാത്ത ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
പൊതുവെ ഇത്തരം പരിപാടികളിലൊന്നും പങ്കെടുക്കാത്ത ആളെന്ന നിലയില്‍ മീനാക്ഷിയുടെ ഈ വീഡിയോ ആരാധകര്‍ക്കും കൗതുകമാണ്. അച്ഛനൊപ്പം പരിപാടികളിലൊക്കെ പങ്കെടുക്കുമെങ്കിലു ഇന്‍ട്രോവേര്‍ട്ട് ആയി മാറി നില്‍ക്കുന്ന മീനാക്ഷിയെയാണ് കാണാറുള്ളത്. എന്നാല്‍ ഇത്, ആവേശത്തിനൊപ്പം എനര്‍ജിയോടെ തുള്ളിച്ചാടുന്ന മീനാക്ഷിയെ കാണാം. ദിലീപേട്ടനെ ഇത്ര സന്തോഷത്തോടെ കണ്ടിട്ട് വര്‍ഷങ്ങളായി എന്നാണ് ആരാധകര്‍ പറയുന്നത്.
മീനാക്ഷി ദിലീപ് സോഷ്യല്‍ മീഡിയയില്‍ അധികം ആക്ടീവ അല്ലാത്ത ആളാണ്, എന്നാല്‍ ആക്ടീവായാല്‍ നിരന്തരം ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്., കഴിഞ്ഞ ദിവസം നമിത പ്രമോദിന്റെ സാരി ബിസിനസിന് മോഡലായി മീനാക്ഷി എത്തിയിരുന്നു. സാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കകയും ചെയ്തു. അതിന് പിന്നാലെയാണിപ്പോള്‍ വൈബ് ഡാന്‍സ് വീഡിയോയും പുറത്തു വന്നിരിയ്ക്കുന്നത്.
അച്ഛനൊപ്പം മകള്‍ ഇനി അഭിനയത്തില്‍ സജീവമാവുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. മുന്‍പ് ക്യാമറ കണ്ടാലേ ഓടിയൊളിക്കുന്ന മീനാക്ഷി ഇപ്പോള്‍ ലക്ഷ്യയ്ക്ക് വേണ്ടിയും, നമ്മ ദേശിയ്ക്ക് വേണ്ടിയുമൊക്കെ മോഡലായി എത്തുന്നു, ഡാന്‍സ് വീഡിയോകളും ഫോട്ടോകളുമൊക്കെ പങ്കുവയ്ക്കുന്നു, സിനിമ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നു, തീര്‍ച്ചയായും ഒരു ദിവസം അച്ഛനൊപ്പം അഭിനയത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ എന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ ഡോക്ടറായി കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് മീനാക്ഷി. വീട്ടില്‍ മാസവരുമാനമുള്ള ഒരേ ഒരാള്‍ മീനാക്ഷിയാണെന്നാണ് ദിലീപ് പറഞ്ഞത്




English (US) ·