ജൂലൈ 1 ന് സിബിന്റെ ജന്മദിനമായിരുന്നു, അതിന്റെ ഭാഗമായിട്ടാണ് സിബിനെ കുറിച്ചും, സിബിനൊപ്പമുള്ള ഈ ജീവിതത്തെ കുറിച്ചും ആര്യ വാചാലയാവുന്നത്. ഒരു അച്ഛന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും എന്റെ ജീവിതത്തിലെ അത്ഭുതമാണ് നീ എന്ന് ആര്യ പറയുന്നു.
Also Read: അന്‍പതാം വയസ്സില്‍ വിവാഹിതനായി അരവിന്ദന്‍; ഇത് വര്‍ഷങ്ങളുടെ പ്രണയ സാഫല്യം
ആര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
മറ്റൊരു മനോഹരമായ ജൂലൈ ഒന്നാം തീയതി കൂടി അവസാനിക്കുമ്പോള്‍, എന്റെ ഹൃദയത്തില്‍ അത്രയേറെ സന്തോഷവും സമാധാനവുമാണ്. ഇന്ന് എന്റെ പ്രിയപ്പെട്ടവന്റെ ജന്മദിനമാണ്. ഈ ഒരു ദിവസത്തോട് എനിക്ക് എത്രത്തോളം നന്ദിയുണ്ട് എന്ന് പ്രകടിപ്പിക്കാന്‍ വാക്കുകളില്ല. അവന്‍ എന്റെ ജീവിതത്തിലെ 'ആ അത്ഭുതമാണ്'. നിരന്തരം എന്നെ അത്ഭുതപ്പെടുത്തുകയും മികച്ച ഒരു തലത്തിലേക്ക് എന്റെ ജീവിതത്തെ മൊത്തത്തില്‍ മാറ്റുകയും ചെയ്യുന്ന അത്ഭുകം
ഇപ്പോള്‍ ഞാന്‍ ഈ ജീവിതത്തോട് അത്രമേല്‍ ചേര്‍ന്നുനില്‍ക്കുന്നു, എനിക്കിനി തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ല, നമുക്ക് മുന്നിലുള്ളത് മനോഹരമായൊരു ഭാവി മാത്രമാണ്. ഈ മനുഷ്യന്‍ കൂടെയുള്ളപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരിക്കലും ഒരു വിരസമായ നിമിഷം ഉണ്ടായിട്ടില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ധരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ 'സീറ്റ് ബെല്‍റ്റ്' അവനാണ്, ഒരു ജീവിതപങ്കാളി എന്ന നിലയിലും ഒരു അച്ഛന്‍ എന്ന നിലയിലും അവന്‍ അത്രമേല്‍ അത്ഭുതപ്പെടുത്തുന്നു, ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും ചോദിക്കാനില്ല.
പ്രിയ ഭര്‍ത്താവേ, ഒരുപക്ഷേ നിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ജന്മദിനാഘോഷം ആയിരിക്കില്ല ഇത്, കാരണം ഇത്തവണ നമ്മള്‍ ഇത് വളരെ ലളിതമായാണ് ആഘോഷിച്ചത്. നമ്മള്‍ മൂന്നുപേരും കൂടി കഴിച്ച ഒരു ചെറിയ കേക്ക്, വലിയ ആഡംബര സമ്മാനങ്ങളൊന്നുമില്ലാതെ നിനക്കിഷ്ടമുള്ള ഒരു ചെറിയ സമ്മാനം, ഏറ്റവും മികച്ച വിഭവങ്ങളല്ലെങ്കിലും നിനക്കിഷ്ടമുള്ള എന്തൊക്കെയോ ഞാന്‍ പാകം ചെയ്യാന്‍ ശ്രമിച്ചു, വൈകിയാണെങ്കിലും നമ്മള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചു, ഭൂരിഭാഗം സമയവും പരസ്പരം ചെലവഴിച്ചുകൊണ്ട് നമ്മള്‍ വീട്ടില്‍ തന്നെയായിരുന്നു. വലിയ ആഡംബരങ്ങള്‍ ഒന്നുമില്ലായിരുന്നു എങ്കിലും എനിക്ക് ഈ രീതിയും ഒരുപാട് ഇഷ്ടപ്പെട്ടു. ഒന്നുമാത്രം നീ അറിയണം, നമ്മള്‍ നിന്നെ ആഘോഷിക്കുന്നത് ഇന്ന് മാത്രമല്ല, ഓരോ ദിവസവും ആഘോഷിക്കും. എന്റെ ജീവിതത്തിന്റെ പ്രണയത്തിന്, പ്രകാശത്തിന് ജന്മദിനാശംസകള്‍. ഞങ്ങള്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു ഡാഡി
അതുപോലെ തന്നെ നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും അവന് ജന്മദിനാശംസകള്‍ നേരാന്‍ സമയവും മനസ്സും കാണിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കുന്നു- ആര്യ എഴുതി




English (US) ·