അച്ഛന്റെ മരണത്തിന് ശേഷം ചന്തു സലിം കുമാര്‍ ആദ്യമായി പങ്കുവച്ച പോസ്റ്റ്, ഈ കാലില്‍ ഒന്ന് തൊട്ടു!

1 day ago 2
സലിം കുമാര്‍ മരണപ്പെട്ടിട്ട് രണ്ടാഴ്ചയാവാന്‍ പോകുന്നു. അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും പ്രിയപ്പെട്ടവരുടെ മനസ്സില്‍ നിലനില്‍ക്കും. ചെയ്തു വച്ച കഥാപാത്രങ്ങളിലൂടെ ഇനിയും സലിം കുമാര്‍ എന്ന നടന്‍ ജീവിക്കും.

അച്ഛന്റെ മരണത്തിന് ശേഷം മകന്‍ ചന്തു ആദ്യമായി പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ മ്യാവു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് എടുത്ത ഒരു ഫോട്ടോ ആണ് ചന്തു തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ചുവന്ന റെഡ് ഹാര്‍ട്ട് ഇമോജ് മാത്രമാണ് ക്യാപ്ഷന്‍. ഫോട്ടോ എടുത്തത് ലാല്‍ ജോസ് ആണെന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്.

Also Read: അയ്യോ എന്തിനാ ഇത്ര മെലിയുന്നത് എന്ന് എല്ലവരും ചോദിക്കും, എന്റെ അവസ്ഥ അവര്‍ക്കറിയില്ലല്ലോ എന്ന് സമാന്ത

മ്യൂവു എന്ന ചിത്രത്തിലെ ഉസ്താദ് ആയി വേഷമിട്ട് നില്‍ക്കുന്ന സലിം കുമാറിന്റെ കാലില്‍ തൊട്ടുകൊണ്ട് തറയില്‍ ഇരുന്ന് നോക്കുന്ന, വളരെ ഇമോഷണലായ രണ്ട് ചിത്രങ്ങളാണവ. ആ പോസ്റ്റ ചന്തു തന്റെ ഇന്‍സ്റ്റഗ്രാം പേജിന്‍ പിന്‍ ചെയ്തു വയ്ക്കുകയും ചെയിത്തിട്ടുണ്ട്.

ജൂണ്‍ 6 ന് ആയിരുന്നു സലിം കുമാറിന് മരണം സംഭവിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയൊക്കെ ചെയ്തതിന് ശേഷം വിശ്രമ ജീവിതത്തിലായിരുന്നു നടന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയപ്പോഴും തന്നെ കൊണ്ട് എത്തിപ്പെടാന്‍ എത്തുന്ന പ്രോഗ്രാമുകളിലെല്ലാം അദ്ദേഹം അവസാന കാലത്തും പങ്കെടുത്തിട്ടുണ്ട്. മരണാനന്തര ചടങ്ങില്‍ ഇടിച്ചു കയറിയ ജനക്കൂട്ടത്തോട് മകന്‍ ചന്തു കയര്‍ത്ത് സംസാരിച്ചതൊക്കെ ഏറെ വൈറലായിരുന്നു.

1996 മുതലാണ് സലിം കുമാര്‍ അഭിനയത്തിലേക്ക് വരുന്നത്. തുടക്കകാലത്ത് ഒരുപാട് പരിഹാസങ്ങളും അവഗണനകളും നേരിടേണ്ടി വന്നുവെങ്കിലും പിന്നീട് തന്റേതായ വഴിവെട്ട് മുന്നോട്ടു വരികയായിരുന്നു സലിം കുമാര്‍. പല സിനിമകളില്‍ സലിം കുമാര്‍ പറഞ്ഞ ഡയലോഗുകള്‍ പിന്നീട് മലയാളികളും നിത്യ ജീവിതത്തിലും സ്ഥിരം ഉപയോഗിച്ചുകൊണ്ടിരുന്നു എന്നിടത്താണ് അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളുടെയും വിജയം.


അച്ഛന്റെ വഴി പിന്‍തുടര്‍ന്നാണ് ചന്തുവും സിനിമയിലേക്ക് എത്തിയത്. ലവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച ചന്തു, മാലിക് എന്ന സിനിമ ചെയ്തുകൊണ്ടാണ് സജീവ സിനിമാക്കാരനായി ഇറങ്ങിയത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ലോക പോലുള്ള സിനിമകളിലെ വേഷം ഏറെ ശ്രദ്ധ നേടുകയും ചെയ്തു.
Read Entire Article