അച്ഛൻ പഠിച്ചിട്ടില്ല എന്ന സങ്കടം ഇതോടെ തീരും! എംബിബിഎസ്‌ കഴിയാനായി; അമ്മ ഒപ്പം തന്നെയുണ്ട്; പഠിച്ചു കഴിഞ്ഞാൽ സിനിമക്കാരി ആകുമോ

2 months ago 3

Authored by: ഋതു നായർ|Samayam Malayalam4 Nov 2025, 1:34 pm

കുറച്ചുതടി കൂടുതൽ ആണ്, കാരണം ഇപ്പോഴത്തെ കുട്ടികൾ ചിക്കൻ ഒക്കെ നല്ലപോലെ കഴിക്കും. ഇപ്പോൾ ചിക്കനൊക്കെ നിയന്ത്രിച്ചുകൊണ്ട് മുൻപോട്ട് പോവുകയാണ്.

kalabhavan mani’s girl  sreelakshmi mani is acceptable   to go  dr. sreelakshmi mani soonശ്രീ ലക്ഷ്മി മണി(ഫോട്ടോസ്- Samayam Malayalam)
മലയാളികളുടെ സ്വന്തം ചാലക്കുടിക്കാരൻ ചങ്ങായി ആയിരുന്നു കലാഭവൻ മണി. മണ്മറഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിരിയും സംസാരവും എല്ലാം ഇന്നും അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ ആളുകളുടെയും മനസ്സിൽ ഉണ്ട്. നടൻ എന്നതിലുപരി ഒരു തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ഓർക്കുമ്പോൾ അദ്ദേഹത്തെ സ്നേഹിച്ചവരുടെ ഉള്ളിൽ ഒരു തീരാ വേദന ഇന്നും നിലനിൽക്കുന്നു.

മണിയെ കുറിച്ച് പറയാൻ ഇപ്പോഴും ചാലക്കുടിക്കാർക്കും സുഹൃത്തുക്കൾക്കും നാവേറെയാണുതാനും. അദ്ദേഹത്തിന്റെ വീഡിയോസ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നിറയുന്നത് പതിവാണ്. അത്തരത്തിൽ മകളുടെ പഠനത്തെ കുറിച്ച് മണി ഒരിക്കൽ പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആകുന്നത്.


മകൾക്കും അഭിനയഭ്രാന്ത് വലിയ രീതിയിൽ ഉണ്ട്. അച്ഛാ എനിക്ക് അഭിനയിക്കണം എന്നൊക്കെ പറയും. പക്ഷേ ഞാനോ സ്‌കൂളിൽ പോയതും പഠിച്ചതും ഒക്കെ കുറവാണു. എന്റെ കുഞ്ഞു നല്ല രീതിയിൽ പഠിക്കണം എന്നാണ് ആഗ്രഹം. അപ്പോൾ മോൾ നല്ല രീതിയിൽ പഠിച്ചു നല്ല രീതിൽ എത്തണം എന്നാണ് എന്റെ ആഗ്രഹം എന്ന് പറയും.

ALSO READ പരസ്പരം കുശുമ്പും കുന്നായ്മയും കുത്തിയും, ഒരാൾ നന്നാകുന്നതിന് പാര വച്ചും നടക്കുന്നവർ ഇതൊന്ന് കാണുക; ഈ കുടുംബത്തിന്റെ ഐക്യം

പഠിച്ചുകഴിഞ്ഞാൽ സിനിമ നടി ആക്കുമോ എന്ന് ചോദിക്കും. എന്നാൽ പഠിച്ചുകഴിഞ്ഞാൽ നല്ല ജോലിക്കാരി അക്കിത്തരാം എന്നുഞാൻ അവളോട് പറയും. അവൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ള ആൽബത്തെകുറിച്ചും - കലാഭവൻ മണി മകളെകുറിച്ച് പറഞ്ഞ വാക്കുകളിൽ പറയുന്നുണ്ട്.

ALSO READ: അമ്മൂമ്മയുടെ സ്വത്തുക്കൾ ആണിത്! മോളേ അമ്മ ഒരു ചിത്രം ഇവിടെ പോസ്റ്റ് ചെയ്യാം...ആരാണു കുഞ്ഞ് എന്ന് പറയാൻ നച്ചുവിനോട് പറയണം
അടുത്തിടെയാണ് നിമ്മിയുടെ ഒരു വീഡിയോ വളരെ കാലങ്ങൾക്ക് ശേഷം വൈറൽ ആയത്. അപ്പോഴും മകളെ ആണ് എല്ലാവരും തിരക്കിയത്. പിന്നാലെയാണ് സുഹൃത്തുക്കൾക്ക് ഒപ്പം ലക്ഷ്മിയുടെ വീഡിയോ വന്നതും വൈറൽ ആയതും. കൂട്ടുകാരി ശില്പയോട് ആണ് ശ്രീ വിശേഷങ്ങൾ പങ്കിടുന്നത്.

എംബിബിഎസ്‌ വിദ്യാർത്ഥിയായ ശ്രീ Sree Narayana Institute of Medical Sciences ൽ ആണ് എംബിബിഎസ്‌ പഠനം നടത്തുന്നത്. അധികം വൈകാതെ ഡോ. ശ്രീലക്ഷ്മി ആയി മണിയുടെ ആഗ്രഹം പൂർത്തിയാക്കി മകൾ ജോലിയിൽ പ്രവേശിക്കും എന്നാണ് സൂചന.

Read Entire Article