Published: May 20, 2026 10:00 AM IST Updated: May 20, 2026 10:07 AM IST
1 minute Read
ജയ്പുര്‍∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ കണ്ട് ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 38 പന്തുകൾ നേരിട്ട വൈഭവ് 93 റൺസെടുത്തിരുന്നു. പ്ലേ ഓഫ് യോഗ്യതയ്ക്കായി നിർണായക വിജയം നേടിയതിനു പിന്നാലെയാണ് ഗോയങ്ക സൂര്യവംശിയുടെ അടുത്തെത്തിയത്. ഇരുവരും കുറച്ചുനേരം സംസാരിച്ചതിനു പിന്നാലെ ഗോയങ്കയുടെ ഭാര്യയും വൈഭവിനെ കാണാനെത്തി. പ്രീതി ഗോയങ്കയെ കണ്ട ഉടനെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിക്കുകയാണ് 15 വയസ്സുകാരനായ താരം ചെയ്തത്.
വൈഭവും സഞ്ജീവ് ഗോയങ്കയും സംസാരിക്കുന്നതു കണ്ട മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ, അടുത്ത വർഷം ലക്നൗ വൈഭവിനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കുമെന്ന് കമന്ററിക്കിടെ തമാശരൂപേണ പറയുന്നുണ്ടായിരുന്നു. ഓപ്പണർമാരായ ജോഷ് ഇൻഗ്ലിസിന്റെയും (29 പന്തിൽ 60) മിച്ചൽ മാർഷിന്റെയും (57 പന്തിൽ 96) അർധ സെഞ്ചറികളുടെ ബലത്തിൽ ലക്നൗ ഉയർത്തിയ 220 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. 38 പന്തിൽ 10 സിക്സും 7 ഫോറും സഹിതം 93 റൺസ് നേടിയ വൈഭവ് സൂര്യവംശിയുടെ ഇന്നിങ്സാണ് രാജസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനുവേണ്ടി ക്യാപ്റ്റൻ യശസ്വി ജയ്സ്വാളാണ് (23 പന്തിൽ 43) ആക്രമണം തുടങ്ങിയത്. ജയ്സ്വാളിനെ ആകാശ് സിങ് വീഴ്ത്തിയെങ്കിലും ധ്രുവ് ജുറേലിനെ (38 പന്തിൽ 53 നോട്ടൗട്ട്) കൂട്ടുപിടിച്ച് അടിതുടങ്ങിയ വൈഭവ് സ്കോറിങ് വേഗത്തിലാക്കി. 10 സിക്സും 7 ഫോറും അടക്കം 88 റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടിയ വൈഭവ് ഓടിയെടുത്തത് വെറും 5 റൺസ്! ഒടുവിൽ മൊഹ്സിൻ ഖാന് വിക്കറ്റ് നൽകി വൈഭവ് മടങ്ങുമ്പോഴേക്കും രാജസ്ഥാൻ 13.6 ഓവറിൽ 180 എന്ന നിലയിൽ എത്തിയിരുന്നു.
“Respect is earned done actions. Vaibhav Suryavanshi winning hearts connected and disconnected the field. ❤️🏏”
- When the lucifer ended and Sanjiv Goenka came to conscionable Vaibhav Suryavanshi, they started talking for a while. Then, soon after, Sanjiv Goenka’s woman arrived there. At that… pic.twitter.com/fMbnWhBV03
English Summary:







English (US) ·