അണ്ണനും അണ്ണിയും എന്‍ ഉയിര്‍! ഉദയനിധി സ്റ്റാലിന്‍ അറസ്റ്റിലായപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്റെ കമന്റ് വൈറലാവുന്നു

1 month ago 7
പ്രസംഗത്തിനിടെ തൃഷ കൃഷ്ണനെയും മുഖ്യമന്ത്രി ജോസഫ് വിജയ് യെയും ചേര്‍ത്ത് അശ്ലീല പരമാര്‍ശം നടത്തി എന്നതിന്റെ പേരിലാണ് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഒരു സ്ത്രീയെ കുറിച്ചും ഇത്തരമൊരു പരമാര്‍ശം നടത്തരുത് എന്ന് പറഞ്ഞ് പലരും രംഗത്തെത്തി. കേരളത്തിലും ഈ വിഷയത്തില്‍ വ്യാപക ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇവിടെ അതിലും വലിയ ടെന്‍ഷന്‍ ധ്യാന്‍ ശ്രീനിവാസന് നേരെ ഏതെങ്കിലും തരത്തിലുള്ള അറസ്റ്റ് വാറണ്ട് വരുമോ എന്നതായിരുന്നു. എന്തെന്നാല്‍ കുറച്ചൊന്നുമല്ല, തൃഷയെയും വിജയ് യെയും ചേര്‍ത്ത് വച്ച് ധ്യാന്‍ ശ്രീനിവാസന്‍ തമാശകള്‍ ഉണ്ടാക്കിയത്. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായും മാറിയിരിക്കുകയാണ്.

Samayam Malayalamവേദനയില്ലാതെ മരിക്കുന്നത് എങ്ങനെയാണ് എന്ന് തിരഞ്ഞു, പ്രിയ രാമനാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് എന്ന് നമിത
ഉദയനിധിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ഇപ്പോള്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ ഊമയായ മമ്മൂട്ടി അഭിനയിക്കുന്നത് പോലെ താനൊരു തെറ്റും ചെയ്തില്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാനുള്ള ശ്രമത്തിലായിരിക്കും എന്നാണ് ഒരാളുടെ ട്രോള്‍. അതിന് താഴെ വന്ന ധ്യാനിന്റെ മറുപടിയ്ക്കാണ് അതിലും കൂടുതല്‍ ട്രോള്‍. പൊട്ടിച്ചിരിച്ചുകൊണ്ട്, അണ്ണനും അണ്ണിയും എന്‍ ഉയിര്‍ എന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.

ഇലക്ഷന്‍ റിസള്‍ട്ട് വന്ന ദിവസമായിരുന്നു തൃഷയ്ക്കും വിജയ്ക്കും നേരെയുള്ള ധ്യാനിന്റെ ആദ്യത്തെ അറ്റാക്. തൃഷ ബ്രാന്റ് അംബാസിഡറായ പ്രോഗ്രാമില്‍ നടി എത്താത്തത്തിനെ കുറിച്ച് ധ്യാന്‍ പറഞ്ഞത്, അവിടെ വിജയ് യുടെ തിരഞ്ഞെടുപ്പ് ഫലം വരികയല്ലേ അതുകൊണ്ടാണ് എന്നായിരുന്നു. അന്നത് വലിയ വിഷയമായില്ല, കാരണം അന്ന് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയിരുന്നില്ല.


പിന്നീട് പുതിയ ചിത്രത്തിന്റെ ലോഞ്ചിങ് ചടങ്ങില്‍ അജു വര്‍ഗീസിനെ മുന്‍ നിര്‍ത്തി, വിജയ് യെ വലിച്ചു കീറും വിധമുള്ള പ്രസംഗമാണ് ധ്യാന്‍ നടത്തിയത്. അത് തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. വിജയ് നടത്തിയത് പോലെ തട്ടിപ്പ് നടത്തി, ചാരിറ്റിയിലൂടെ മുഖ്യമന്ത്രിയാവണം എന്ന പരമാര്‍ശമൊക്കെ വലിയ വിവാദമാവുകയും ചെയ്തു. താന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയാവുമ്പോള്‍ തൃഷ വിജയ് യുടെ സത്യപ്രതിജ്ഞയ്ക്ക് വന്നത് പോലെ ഭംഗിയുള്ള സാരിയുടുത്ത് കൈ ഉയര്‍പ്പിടിച്ച് കാണിച്ച്, മുന്‍ സീറ്റില്‍ വന്നിരിക്കണം എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്. ഇത് പ്രശ്‌നമാവും എന്ന് അജു വാണിങ് നല്‍കിയപ്പോള്‍, വിവരക്കേടിന് കേസെടുക്കില്ല, കേസെടുത്താലും ദിലീപേട്ടന്‍ വന്ന് രക്ഷിക്കും എന്ന ധ്യാനിന്റെ മറുപടിയും പൊട്ടിച്ചിരിയോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്.
Read Entire Article