വെള്ള ഗൗണ്‍ ധരിച്ച് ഒരു മാലാഖയെ പോലെ അണിഞ്ഞൊരുങ്ങിയാണ് റിമി ടോമി എത്തിയത്. അധികം ആഭരണവും ആര്‍ഭാടങ്ങളും ഉണ്ടായിരുന്നില്ല എങ്കിലും, റിമി ടോമിയുടെയും ലിബിന്റെയും മുഖത്തെ ചിരിയും സന്തോഷവും തന്നെ ഹൈലൈറ്റ് ആയിരുന്നു.
കുട്ടി ഉണ്ടായത് മുതല്‍ എന്റെ ഭര്‍ത്താവ് ഹോം ഹസ്ബന്റ് ആണ്, എന്നെ നന്നായി പാംപര്‍ ചെയ്യുന്നുണ്ട് എന്ന് ശ്വേത മേനോന്
താന്‍ രണ്ടാമതൊരു ജീവിതത്തിലേക്ക് കടക്കുന്നു എന്ന സന്തോഷ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലൂടെ റിമി ടോമി തന്നെയാണ് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ലിബിനെ ആദ്യമായി കണ്ടുമുട്ടിയത്. എന്നാല്‍ നേരില്‍ കാണുന്നതിന് മുന്‍പേ, ഫോണിലൂടെ സംസാരിച്ച് തങ്ങള്‍ പ്രണയത്തിലായി എന്നും, വീട്ടുകാരുടെ എല്ലാം അറിവോടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയുമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത് എന്നും റിമി പറഞ്ഞു.
പ്രോഗ്രാം ആവശ്യങ്ങള്‍ക്കെല്ലാമായി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈയുമായി റിമി ടോമിക്ക് നല്ല ബന്ധമാണുള്ളത്. ലിബിനെ കാണുന്നതിനും പ്രണയത്തിലാവുന്നതിനുമൊക്കെ എത്രയോ മുന്‍പ് മുംബൈയിലെ ബാന്ദ്ര എന്ന സ്ഥലത്ത് ഒരു ഫ്ളാറ്റ് വാങ്ങുകയും ചെയ്തിരുന്നു. ഇനി അവിടെയായിരിക്കും ഇരുവരും സെറ്റില്‍ ആവുന്നത്.
മുംബൈയില്‍ ജനിച്ചു വളര്‍ന്നതാണെങ്കിലും മലയാളിയാണ് ലിബിന് മാത്യു. മലയാളമറിയാമെങ്കിലും, വീട്ടിലൊക്കെ ഹിന്ദി തന്നെയാണ് സംസാരിക്കുന്നത്. തന്നെ പരിചയപ്പെട്ടതിന് ശേഷമാണ് ലിബിന് കൂടുതല്‍ മലയാളം പറയുന്നത് എന്നാണ് റിമി ടോമി പറഞ്ഞിട്ടുള്ളത്. ജിം ട്രെയിനറും കോച്ചുമായ ലിബിന് ഇന്ത്യയിലെ ആദ്യത്തെ നാച്വറല്‍ ഫിസിക് മോഡല്‍ ചാമ്പ്യനാണ്.
രണ്ടാമതൊരു ജീവിതത്തിലേക്ക് കടക്കുമ്പോഴുള്ള പേടിയും ഓവര്തിങ്കിങും എല്ലാം തനിക്കുണ്ട് എന്നും, എന്നാല്‍ ദൈവം കാണിച്ചു തരുന്ന വഴിയിലൂടെ പോകുന്നു എന്നുമാണ് റിമി ടോമി പറഞ്ഞിട്ടുള്ളത്. ലിബിനൊപ്പം തനിക്ക് വല്ലാത്തൊരു പോസിറ്റീവിറ്റി ഫീല്‍ ചെയ്യാന്‍ കഴിയുന്നുണ്ട് എന്നും ഗായിക പറഞ്ഞിരുന്നു




English (US) ·