മഹാനദി, സീതാരാമം, ലക്കി ഭാസ്‌കര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തെലുങ്ക് ചിത്രമാണ് പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാശമലു ഒക്ക താര . ശ്രുതി ഹാസനും, സാത്വിക വീരവല്ലിയുമൊക്കെ നായികമാരായി എത്തുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചേച്ചിയുടെ വേഷത്തിലാണ് സ്വാസിക അഭിനയിക്കുന്നത്. സിനിമയുടെ ഗ്രാന്റ് പ്രി റിലീസ് ഈവന്റ് ഹൈദരബാദിലെ ജെആര്‍സി കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് ഇക്കഴിഞ്ഞ നവംബര്‍ 15 ന് ആണ് നടന്നത്. അല്ലു അര്‍ജുന്‍ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
ഡെയിലി ഒരേ ബ്രാന്റ്, കുടിച്ച കണക്കൊക്കെ എഴുതിവച്ചിരിക്കുന്നോ? ഷോട്ടിനിടയില്‍ മമ്മൂട്ടിയുടെ തമാശ, ചിരിയടക്കാന്‍ കഴിയാതെ സംവിധായകന്‍
ഷോയില്‍ ദുല്‍ഖര്‍ സല്‍മാന്‍ സ്വാസികയെ പ്രശംസിച്ച് സംസാരിച്ച വീഡിയോ ഒക്കെ ഇതിനോടകം വൈറലാണ്. തെലുങ്ക് സിനിമാ ലോകത്ത് സജീവമായിക്കൊണ്ടിരിക്കുന്ന സ്വാസിക സംസാരിക്കാന്‍ വേദിയില്‍ കയറിയപ്പോഴും ആരാധകര്‍ കൈയ്യടിയോടെ വരവേല്‍ക്കുകയായിരുന്നു. ആ വീഡിയോയ്ക്ക് താഴെയാണ് സ്വാസികയുടെ ലുക്കും സാരിയും ചര്‍ച്ചയാവുന്നത്, നടിയുടെ ഡെഡിക്കേഷനെ ആരാധകര്‍ പ്രശംസിക്കുന്നത്.
അതേ ദിവസം തന്നെയാണ് സ്വാസികയുടെ സഹോദരന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയും സ്വാസിക സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതായി കാണാം. രണ്ട് പരിപാടിയിലും സ്വാസികയേ അതേ ലുക്കിലാണ് കാണുന്നത്. കല്യാണത്തിന് ധരിച്ച പര്‍പ്പിള്‍ പ്ലം നിറത്തിലുള്ള ടിഷ്യു സില്‍ക് സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയയ അതേ ലുക്കില്‍ തന്നെയാണ് വൈകിട്ട് ഹൈദരബാദില്‍ വച്ചു നടന്ന പ്രി റിലീസ് ഈവന്റിന് സ്വാസിക എത്തിയത്.
സ്റ്റേറ്റ് വിട്ട് സ്റ്റേറ്റിലേക്ക് പോകുമ്പോഴും, അത്രയും പ്രധാനപ്പെട്ട അനിയന്റെ വിവാഹ ദിവസമായിട്ടും സ്വാസിക സിനിമയോടുള്ള തന്റെ കമ്മിറ്റ്‌മെന്റ് ഒട്ടും കുറയാതെ ഓടിയെത്തിയതിനെ പ്രശംസിക്കുകയാണ് ആരാധകര്‍. പല നടിമാരും വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് പ്രമോഷന്‍ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കുമ്പോള്‍, സ്വാസിക ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസവും ഇത്തരത്തില്‍ ബാലന്‍സ് ചെയ്തത് വലിയ കാര്യമായിട്ട് തന്നെയാണ് വിലയിരുത്തപ്പെടുന്നത്




English (US) ·