അത്‍ലറ്റിക്സിൽ കുതിപ്പു തുടങ്ങി പാലക്കാട്, 3000 മീറ്റർ ജൂനിയർ ഗേൾസിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി

3 weeks ago 6

Kerala School Sports 2026 Live

മനോരമ ലേഖകൻ

Published: October 27, 2026 10:58 AM IST

1 minute Read


കോഴിക്കോട് ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് ഗെയിംസിൽ ഓവറോൾ ചാംപ്യൻമാരായ കോഴിക്കോട് ടീമിന്റെ ആഹ്ലാദം. ചിത്രം∙ എം.ടി. വിധുരാജ്, മനോരമ
കോഴിക്കോട് ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിലെ ഇൻക്ലൂസീവ് ഗെയിംസിൽ ഓവറോൾ ചാംപ്യൻമാരായ കോഴിക്കോട് ടീമിന്റെ ആഹ്ലാദം. ചിത്രം∙ എം.ടി. വിധുരാജ്, മനോരമ

കോഴിക്കോട്∙ സംസ്ഥാന സ്കൂൾ കായിക മേളയിൽ അത്‌ലറ്റിക്സിൽ കുതിപ്പു തുടങ്ങി പാലക്കാട്. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ പാലക്കാട് 23 പോയിന്റുമായി അത്‍ലറ്റിക്സിൽ ഒന്നാം സ്ഥാനത്താണ്. ഒരു സ്വർണവും വെള്ളിയും വെങ്കലവും നേടി ഒൻപതു പോയിന്റുമായി മലപ്പുറമാണു രണ്ടാം സ്ഥാനത്ത്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് പുതുപ്പരിയാരം സിബികെഎം ഗവൺമെന്റ് എച്എസിലെ ആര്‍. ലയനകൃഷ്ണ ഒന്നാം സ്ഥാനത്തെത്തി. 10:43:08 സെക്കൻഡിലാണ് ലാവണ്യ ഫിനിഷ് ചെയ്തത്. ഈയിനത്തിൽ പാലക്കാട് മുണ്ടൂർ സ്കൂളിലെ എസ്. അർച്ചന രണ്ടാമതും പറളി സ്കൂളിലെ എം. ഇനിയ മൂന്നാമതുമെത്തി. സീനിയർ ഗേൾസ് 3000 മീറ്റർ ഓട്ടത്തിൽ പാലക്കാട് പനങ്ങാട്ടിരി ആർപിഎംഎച്ച്എസ് സ്കൂളിലെ ജി. അക്ഷയ ഒന്നാമതെത്തി. 10:58:64 മിനിറ്റിലാണ് അക്ഷയ ഫിനിഷ് ചെയ്തത്. ജൂനിയർ ബോയ്സ് 3000 മീറ്ററിൽ പാലക്കാട് പറളി സ്കൂളിലെ ആരോമൽ കെ.എസ്. (9:11:77) സ്വർണം സ്വന്തമാക്കി. മലപ്പുറം എസ്ഒഎച്ച്എസ്. അരീക്കോട് സ്കൂളിലെ ആദിത്യൻ സയ്നു രണ്ടാം സ്ഥാനവും കോതമംഗലം മാർ ബേസിലിന്റെ കെ.റോഷൻ മൂന്നാം സ്ഥാനത്തുമെത്തി.

English Summary:

Kerala School Sports and Games 2026, Day Three Live Updates

Read Entire Article