Authored by: അശ്വിനി പി|Samayam Malayalam•1 Apr 2026, 9:02 americium IST
മലയാളത്തിന് അഭിമാനമായ, ലോക സിനിമകളോട് കിടപിടിയ്ക്കുന്ന ഒരു സിനിമയായിരിക്കും കത്തനാര്‍ എന്ന് ട്രെയിലര്‍ കണ്ടതിന് ശേഷം പലരും പ്രതികരിച്ചിരുന്നു. ട്രെയിലര്‍ കണ്ട് ഇന്ത്യന്‍ സിനിമയുടെ ബാഹുബലി സോഷ്യല്‍ മീഡിയയില്‍ എത്തി
കത്തനാർ ട്രെയിലറിനെ കുറിച്ച് പ്രഭാസ്ജയസൂര്യയും അനുഷ്‌ക ഷെട്ടി യും പ്രഭുദേവയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ട് ബാഹുബലി താരം പ്രഭാസ് സോഷ്യല്‍ മീഡിയയില്‍ എത്തി. നിങ്ങള്‍ സൃഷ്ടിച്ചിരിയ്ക്കുന്ന ഈ ലോകത്തോട് വല്ലാത്ത ഇഷ്ടം തോന്നുന്നു എന്നാണ് പ്രഭാസ് പറയുന്നത്. പ്രോമിസിങ് ആയിട്ടുള്ള, വളരെ ആകര്‍ഷണീയമാണ് ട്രെയിലര്‍. ആ ഒരു വിഷ്വലം സ്‌കെയിലും വളരെ മികച്ചു നില്‍ക്കുന്നു. സ്വീറ്റിയ്ക്കും (അനുഷ്‌ക ഷെട്ടി) മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍- എന്നാണ് പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
Also Read: മദ്യപിച്ചിട്ടല്ല, പുലര്‍ച്ചെ രണ്ട് മണിക്കും കീര്‍ത്തി സുരേഷ് എഴുന്നേറ്റ് ഓടും; ആരും അറിയാത്തത് ചിലത് വെളിപ്പെടുത്തി സമാന്തഇന്ത്യന് സിനിമയ്ക്ക് തന്നെ അഭിമാനമായ ബാഹുബലി എന്ന ചിത്രത്തിലെ നായകനാണ് കത്തനാര്‍ എന്ന സിനിമയ്ക്ക് പ്രശംസകളുമായി എത്തിയിരിക്കുന്നത്. മലയാളത്തില്‍ നിന്നൊരു ബാഹബലിയായിട്ടാണ് കത്തനാരെ മലയാളികള്‍ കാണുന്നത്. വിഷ്വലും അവതരണവുമൊക്കെ അത്രയും മികച്ചതും പെര്‍ഫക്ടും ആണെന്ന ഉറപ്പ് ട്രെയിലര്‍ നല്‍കുന്നുണ്ട്. ഹോം എന്ന ചിത്രത്തിന്റെ സംവിധായകന്‍ റോജിന്‍ തോമസ് ആണ് കത്തനാര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍.
2020 ല്‍ പ്രഖ്യാപിച്ച ചിത്രത്തിന് വേണ്ടി ജയസൂര്യ തന്റെ ആറ് വര്‍ഷങ്ങളാണ് മാറ്റിവച്ചത്. ഇത്രയും കാലം എന്തായി കത്തനാര്‍, തീര്‍ന്നില്ലേ, എത്ര കാലമായി എന്നൊക്കെ ചോദിക്കുന്നവര്‍ക്കുള്ള പെര്‍ഫക്ട് മറുപടിയായിരുന്നു ട്രെയിലര്‍. നേരത്തെ നമ്മള്‍ കണ്ടിട്ടുള്ള കത്തനാര്‍ സിനിമകളില്‍ നിന്നും സീരിയലുകളില്‍ നിന്നുമെല്ലാം വ്യത്യസ്തമായ ഒരു സിനിമയാണിത്, തീര്‍ച്ചയായും പ്രേക്ഷകര്‍ക്കൊരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും എന്ന ഉറപ്പ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്. മലയാളത്തിന് അഭിമാനമായി ഈ സിനിമ മാറും എന്ന വിശ്വാസം ട്രെയിലര്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കും വന്നു എന്നത് കമന്റുകളില്‍ വ്യക്തമാണ്.






English (US) ·