അന്ന് ദിലീപിനെയും കാവ്യയെയും കാണാന്‍ പോയത് വെറുതേ അല്ല, ആ സര്‍പ്രൈസ് വെളിപ്പെടുത്തി നിത്യ ദാസ്

1 month ago 4
കഴിഞ്ഞ ദിവസം ദിലീപിനും കാവ്യ മാധവനുമൊപ്പമുള്ള ഫോട്ടോ നിത്യ ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ദേ പുട്ടില്‍ എത്തി സെലിബ്രിറ്റികള്‍ പങ്കുവയ്ക്കുന്ന സാധാരണ ഒരു ചിത്രമായിട്ടാണ് ആളുകള്‍ അതിനെ കണ്ടിരുന്നത്. എന്നാല്‍ അല്ല, അതിന് പിന്നില്‍ വലിയൊരു സര്‍പ്രൈസ് ഉണ്ടായിരുന്നു. അതിപ്പോള്‍ വെളിപ്പെടുത്തുകയാണ് നിത്യ ദാസ്

നിത്യ ദാസിനെ പോലെ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പരിചിതയാണ് നടിയുടെ മകള്‍ നേനയും. അമ്മയെക്കാള്‍ സുന്ദരിയായ താരപത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലുമായിട്ടുണ്ട്. മകള്‍ക്ക് സര്‍പ്രൈസ് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് അന്ന് നിത്യ ദാസ് ദേ പുട്ടില്‍ എത്തിയത്.

Samayam Malayalamപോസുകളോ അഭിനയങ്ങളോ കാപട്യങ്ങളോ ഇല്ല, സ്‌നേഹിക്കുന്ന കുറച്ചു പേര്‍ക്കൊപ്പമുള്ള നല്ല നിമിഷങ്ങള്‍ പങ്കുവച്ച് നവ്യ നായര്‍
ചെന്നൈയില്‍ പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ നേന. പൊതുവെ തന്റെ ബര്‍ത്ത് ഡേ ആഘോഷിക്കണം എന്നൊന്നും മകള്‍ ഒരിക്കലും പറയാറില്ല, ഞാന്‍ എന്റെ ഇഷ്ടത്തിനാണ് അവളുടെ ഓരോ ബര്‍ത്ത് ഡേയും ആഘോഷിക്കുന്നത്. പക്ഷേ ഇപ്പോള്‍ ചെന്നൈയില്‍ ഒറ്റയ്ക്കായതുകൊണ്ടും, പതിനെട്ടാമത്തെ ബര്‍ത്ത് ഡേ ആയതുകൊണ്ടും തന്റെ ബര്‍ത്ത് ഡേ ആഘോഷിക്കുമോ എന്ന് മകള്‍ ചോദിച്ചിരുന്നുവത്രെ. വരാന്‍ പറ്റില്ല എന്ന് കള്ളം പറഞ്ഞ്, മകള്‍ക്ക് സര്‍പ്രൈസ് നല്‍കിയതാണ് ഇതിന്റെ ബാക്ക് സ്റ്റോറി.

ചെന്നൈയില്‍ എത്തിയ നിത്യ ദാസ്, നിനക്കുള്ള ബര്‍ത്ത് ഡേ സമ്മാനം ഒരാളുടെ അടുത്ത് കൊടുത്തു വിട്ടിട്ടുണ്ട്, അവിടെ ചെന്ന് വാങ്ങണം എന്ന് പറഞ്ഞ് ഒരു ഹോട്ടലിന്റെ പേരും റൂം നമ്പറും പറഞ്ഞു കൊടുത്തു. അത് വാങ്ങാന്‍ വന്ന മകളുടെ മുന്നില്‍, ഡോര്‍ തുറന്ന് നിത്യ ദാസ് നില്‍ക്കുകയായിരുന്നു. അന്ന് ഒരു കഫെയില്‍ പോയി രാവിലെ ചെറിയ രീതിയില്‍ കേക്ക് മുറിച്ച് സെലിബ്രേറ്റ് ചെയ്തു.


ഹോസ്റ്റല്‍ ഫുഡ് കഴിച്ച് മടുത്ത മകള്‍ക്ക് പുട്ടും കടലക്കറിയും വളരെ അധികം ഇഷ്ടമാണ്, അതുകൊണ്ടാണ് ചെന്നൈയില്‍ പുതുതായി തുറന്ന ദിലീപിന്റെ ദേ പുട്ടിലേക്ക് മകളെയും കൂട്ടി എത്തിയത്. അവിടെ എത്തുന്നത് വരെ അതും നേനയ്ക്ക് സര്‍പ്രൈസ് ആയിരുന്നു. കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിക്കുമൊപ്പം മറ്റൊരു കേക്ക് കൂടെ മുറിച്ച് ഒന്നൂടെ നേനയുടെ പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചു. മഹാലക്ഷ്മിയുടെ വക നേനയ്ക്ക് പിറന്നാള്‍ സമ്മാനവുമുണ്ടായിരുന്നു. കാവ്യ - ദിലീപ് വിവാഹം ചെയ്തതിന് ശേഷം താന്‍ ഇപ്പോഴാണ് കാവ്യയെ കാണുന്നത് എന്നും നിത്യ ദാസ് പറയുന്നുണ്ട്. അതൊരു സൗഹൃദം പുതുക്കല്‍ കൂടെയായിരുന്നു ഇരുവര്‍ക്കും.
Read Entire Article