അന്ന് നയന്‍താര കുരങ്ങന്മാര്‍ എന്ന് വിളിച്ച മൂന്ന് പേര്‍, ഇന്നവര്‍ക്ക് തന്റെ മക്കളെ പരിചയപ്പെടുത്തിക്കൊടുത്തു!

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam24 Jan 2026, 5:13 p.m. IST

തന്നെ കുറിച്ച് നെഗറ്റീവ് മാത്രം പറയുകയും, അത് വച്ച് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നവരെ കൊണ്ട് തന്നെ മാറ്റി പറയിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണിപ്പോള്‍ നയന്‍താര

nayanthara and threeനയൻതാരയ്ക്കൊപ്പം വളൈ പേച്ച് ടീം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലാവുകയാണ്. എയര്‍പോര്‍ട്ടില്‍ വച്ച് നയന്‍താരയും വിഘ്‌നേശ് ശിവനും മക്കള്‍ക്കൊപ്പം പുറത്തേക്ക് വരുന്നതും, തീര്‍ത്തും യാദൃശ്ചികമായി കണ്ടുമുട്ടിയ മൂന്ന് പേരോട് സംസാരിക്കുകയും മക്കലെ പരിചയപ്പെടുത്തിക്കൊടുക്കുന്നതുമൊക്കെയാമ് വീഡിയോ.

മക്കളില്‍ ഒരാള്‍ അവരില്‍ ഒരാളോട് ഓടിപ്പോയി വണക്കം പറഞ്ഞു, ഹോ തമിഴ് സംസാരിക്കുമോ എന്ന് ചോദിച്ചപ്പോള്‍, വീട്ടില്‍ ഞങ്ങള്‍ മക്കളോട് തമിഴാണ് സംസാരിക്കുന്നത്, അവര്‍ നന്നായി തമിഴ് സംസാരിക്കും എന്നൊക്കെ നയനും പറയുന്നുണ്ട്. ഇവര്‍ ഐഡന്റിക്കല്‍ ട്വിന്‍സ് അല്ല എന്ന് പറഞ്ഞ നയന്‍, ഉലക് ആരാണ് എന്നും ഉയിര്‍ ആരാണ് എന്നും പരിചയപ്പെടുത്തുകയും ചെയ്യുന്നു. അവര്‍ക്കൊപ്പം ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തിട്ടാണ് നയന്‍താര പിരിഞ്ഞത്.

Also Read: അത്രയും കരയേണ്ടായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു; ഇതുപോലെ പാവമായി തന്നെ ഇരിക്കണേ എന്ന് പ്രേമിനോട് സ്വാസിക

ഇന്റസ്ട്രിയില്‍ അത്ര പരിചിതര്‍ അല്ലാത്ത ആ മൂന്ന് പേര്‍ ആരാണ് എന്ന് മലയാളികള്‍ തിരഞ്ഞുവെങ്കിലും, തമിഴ്‌നാട്ടുകാരെ സംബന്ധിച്ച് അതൊരു അതിശയം തന്നെയായിരുന്നു. വളൈ പേച്ച് എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന മൂന്നംഗ സംഘമാണ് അവര്‍. ഇവരുടെ യൂട്യൂബ് ചാനലില്‍ തന്നെ സംബന്ധിച്ച് എപ്പോഴും ഗോസിപ്പുകളും നെഗറ്റീവുകളും വരുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നയന്‍താര സംസാരിച്ചിരുന്നു. മൂന്ന് കുരങ്ങന്മാര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് അന്ന് നയന്‍ സംസാരിച്ചത്.

ഗാന്ധിജിയുടെ മൂന്ന് കുരങ്ങുകള്‍ തത്വമെടുത്തുകൊണ്ടാണ് അന്ന് നയന്‍ സംസാരിച്ചത്. ഗാന്ധി പറഞ്ഞ മൂന്ന് കുരങ്ങുകള്‍ തെറ്റായതൊന്നും കേള്‍ക്കുകയോ, കാണുകയോ സംസാരിക്കുകയോ ചെയ്യില്ല. എന്നാല്‍ ഈ മൂന്ന് കുരങ്ങുകള്‍ തന്നെ കുറിച്ച് മാത്രം ഗോസിപ്പുകള്‍ പറയുകയും യൂട്യൂബ് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്നു. അവര്‍ ജീവിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലേ, ചെയ്‌തോട്ടെ എന്നായിരുന്നു ഒരു വര്‍ഷം മുന്‍പ് അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞത്.

Also Read: ഒരു മണിക്കൂറിൽ വാങ്ങിയത് ലക്ഷങ്ങളുടെ ഇഷ്ടം! താടി എടുക്കില്ലേ എന്ന് ചോദിച്ചവർ കണ്ണു തുറന്നു കണ്ടോ

എന്നാല്‍ ഇന്ന് ആ മൂന്ന് പേരെയും നേരിട്ട് കണ്ടപ്പോള്‍, യാതൊരു ശത്രുതയും മനസ്സില്‍ വയ്ക്കാതെ നയന്‍ അവരോട് സംസാരിക്കുകയും, മക്കളെ പരിചയപ്പെടുത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയെ കുറിച്ച് അവരില്‍ ഒരാള്‍ സംസാരിച്ച വീഡിയോയും ഇപ്പോള്‍ വൈറലാണ്. ഞങ്ങള്‍ കാണാന്‍ പോയ ആ വിഐപി, നയനും വിക്കിയും തന്നെ കാണാന്‍ വരുന്നതായി പറഞ്ഞിരുന്നു. ഞങ്ങളെ കണ്ട് അവര്‍ക്കൊരു ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതിയാണ് ആ വിഐപിയുടെ അടുത്ത് നിന്ന് പെട്ടന്ന് ഞങ്ങള്‍ മടങ്ങിയത്. യാദൃശ്ചികമായി എയര്‍പോര്‍ട്ടില്‍ വച്ച് നയന്‍താരയെയും കുടുംബത്തെയും കണ്ടു.

സർഫിക്കറ്റ് വേണ്ട, സ്കിൽ മതി; യുഎഇയിൽ പ്രവാസികളെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി


എന്നാല്‍ യാതൊരു തര വിദ്വേഷവും മനസ്സില്‍ വയ്ക്കാതെയാണ് നയന്‍താര ഞങ്ങളോട് പെരുമാറിയത്. ഒരുമിച്ചൊരു ഫോട്ടോ എടുക്കാം എന്ന് കൂട്ടത്തിലുള്ള ഒരാള്‍ പറഞ്ഞപ്പോള്‍, ആ തിരക്കിലും ലൈറ്റ് ഉള്ള ഇടം നോക്കി, തങ്ങളോട് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ഫോട്ടോ എടുക്കാനുള്ള ക്ഷമ കാണിക്കുകയും ചെയ്തു - എന്നാണ് വളൈ പേച്ചി അംഗം പറഞ്ഞത്. തന്നെ കുറ്റപ്പെടുത്തിയവരെ കൊണ്ട് പോലും നല്ലത് പറയിപ്പിച്ച നയന്‍താരയുടെ പെരുമാറ്റമാണ് ഇപ്പോള്‍ കൈയ്യടി നേടുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article