മഞ്ജു വാര്യർഗൗതം വാസുദേവ മേനോന്റെ അസിസ്റ്റന്റ് ഡയരക്ടര്‍ ആയിരുന്ന മനുവിന്റെ രണ്ടാമത്തെ സിനിമയാണ് മിസ്റ്റര്‍ എക്സ്. ഇതിന് മുന്‍പ് സംവിധാനം ചെയ്ത എഫ്ഐആര്‍ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയ ഒരു ആക്ഷന്‍ ക്രൈം ത്രില്ലറായിരുന്നു. മഞ്ജു വാര്യരോട് മിസ്റ്റര്‍ എക്സിന്റെ കഥ പറഞ്ഞപ്പോള്‍ യെസ് പറയാനായി മൂന്ന് മാസം എടുത്തു എന്നാണ് സംവിധായകന് പറഞ്ഞത്. അത് എന്തുകൊണ്ടാണ് എന്ന് മഞ്ജു തന്നെ വിശദീകരിക്കുന്നുണ്ട്.
Also Read: എനിക്കും മോഹന്‍ലാലിനും ഈഗോ ഇല്ല, പേട്രിയറ്റിലെ ഹീറോ ആരാണ് എന്ന ചോദ്യത്തിന് മമ്മൂട്ടി നല്കിയ മറുപടിഎല്ലാവരും എന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയായിരുന്നു, ഒന്നുകില്‍ യെസ്, അല്ലെങ്കില്‍ നോ പറഞ്ഞിരുന്നെങ്കില്‍ എന്ന് കാത്തിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് ഈ ഒരു സിനിമ തീര്‍ത്തും എന്നെ സംബന്ധിച്ച് പുതുമയുള്ളതാണ്. മനുവിനെ ഞാന്‍ പരിചയപ്പെട്ടതേയുള്ളൂ. എന്നെ സംബന്ധിച്ച്, ആരും സിനിമ കണ്ടിട്ട് ഇതെന്തിന് ചെയ്തു, ഇവര്‍ക്ക് പകരം മറ്റാരെങ്കിലും ചെയ്തു കൂടെ എന്ന് ചിന്തിക്കരുത് എന്നുറപ്പാക്കണമായിരുന്നു.
ഞാന്‍ യെസ് പറയുന്നതിന് മുന്‍പ് എല്ലാം ക്ലിയര്‍ ആയിരിക്കണം എന്നായിരുന്നു എനിക്ക്. യെസ് പറഞ്ഞതിന് ശേഷം പിന്നീട് പിന്മാറുന്നതും സംശയിച്ചു നില്ക്കുന്നതും, പാതി മനസ്സോടെ ചെയ്യുന്നതും എനിക്ക് ശീലമില്ലാത്ത ഒന്നാണ്. അതിനൊപ്പം എനിക്ക് സിനിമയെ കുറിച്ച് കൂടുതല്‍ അറിയണം എന്നുമുണ്ടായിരുന്നു. എന്റെ ഒരുപാട് ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മനു വ്യക്തമായ മറുപടി നല്കി. അതിലൂടെ മനുവിന് എത്രത്തോളം ക്ഷമയുണ്ട് എന്നും ഞാന്‍ മനസ്സിലാക്കി.
എന്റെ സംശയങ്ങള്‍ എന്തൊക്കെയാണ് എന്ന് മനസ്സിലാക്കി, അദ്ദേഹം എന്നെ കണ്‍വിന്‍സ് ചെയ്തു. അങ്ങനെ കണ്‍വിന്‍സ്ഡ് ആയതിന് ശേഷമാണ് ഞാന്‍ യെസ് പറഞ്ഞത്. യെസ് പറയുമ്പോള്‍ ഞാന്‍ പൂര്‍ണമായും ഹാപ്പിയായിരുന്നു എന്നും മഞ്ജു വാര്യര്‍ അടിവരയിട്ടു പറയുന്നു






English (US) ·