പൊതുവെ പൊതു ഇടങ്ങളില്‍ കരയാത്ത ആളാണ് ഞാന്‍ എന്ന് അനുപമ പറയുമ്പോഴും നടി വളരെ ശക്തമായിരുന്നു. ഇത്രയധികം കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചതിനെ കുറിച്ച് പറയുമ്പോഴും ഒരിടത്ത് പോലും അനുപമ പതറിയിരുന്നില്ല. അത്രയും ശക്തയായ ഒരു പെണ്‍കുട്ടി അന്ന് പര്‍ദ്ദയുടെ പ്രസ്സ് മീറ്റില്‍ യാതൊരു പ്രകോടപനവും കൂടാതെയാണ് വിങ്ങി കരഞ്ഞത്. അന്നത് ആ സിനിമയ്ക്ക് വേണ്ടി താന്‍ എടുത്ത എഫേര്‍ട്ട് ആലോചിച്ചാണ് കരഞ്ഞത് എന്നായിരുന്നു അനുപമ നല്‍കിയ മറുപടി.
ചാളമേരി എന്ന് വിളിച്ച് കളിയാക്കി, ഇവിടെ നിന്ന് ഞാന്‍ പേടിച്ച് ഒളിച്ചോടിയതാണ്; അനുപമ പരമേശ്വരന് മലയാളത്തില്‍ ലഭിച്ച അവഗണന
മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കവെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് അനുപമ കരഞ്ഞത് എന്ന്, ഇന്ന് ആ വീഡിയോ നിരീക്ഷിക്കുമ്പോള്‍ മനസ്സിലാവും എന്ന് ആളുകള്‍ പറയുന്നു.
സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയാന്‍ എനിക്ക് താത്പര്യമില്ല. ഇഷ്ടപ്പെട്ട് ചെയ്യുമ്പോള്‍ അതില്‍ കഷ്ടപ്പാടില്ല. വളരെ ആസ്വദിച്ചാണ് ഓരോ സിനിമയും ചെയ്യുന്നത്. ഒരു സ്ത്രീ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം റിലീസ് ഘട്ടത്തിലേക്ക് എത്തുന്നതുവരെ ഒരുപാട് അനുഭവിച്ചു എന്ന് പറയവെയാണ് അനുപമ ഇമോഷണലായത്. ഉടനെ അനുപമയുടെ ടീമിലുള്ള ഒരു സ്ത്രീ വരികയും, അനുപമയ്ക്ക് കര്‍ച്ചീഫ് നല്‍കുകയും ചെയ്യുന്നു. പക്ഷേ അപ്പോഴും അനുപമ ഓകെയായിരുന്നില്ല. പിന്നീട് സംവിധായകനും നിര്‍മാതാവും അനുപമ ഈ സിനിമയ്ക്ക് വേണ്ടി എത്രത്തോളം എഫേര്‍ട്ട് എടുത്തു എന്ന് പറഞ്ഞുകൊണ്ട് നടിയെ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
കരിയറിനെ അത്രയധികം പാഷനേറ്റ് ആയി കണ്ട ആളാണ് ഞാന്‍, എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ കരിയരില്‍ വല്ലാതെ ഉഴപ്പി, അണ്‍എത്തിക്കലായി സമീപിച്ചു എന്നൊക്കെയാണ് അനുപമ പറയുന്നത്. എന്നാല്‍ 12 വര്‍ഷത്തിനിടയില്‍ അനുപമയുടെ ഏറ്റവും അധികം സിനിമകള്‍ റിലീസ് ചെയ്ത വര്‍ഷമായിരുന്നു 2026. തമിഴില്‍ ഡ്രാഗണ്‍, ബൈസണ്‍ എന്നീ ചിത്രങ്ങളും, മലയാളത്തില്‍ ജെഎസ്‌കെ, പെറ്റ്‌ലവ് എന്നീ ചിത്രങ്ങളും, പര്‍ദ്ദ കിഷ്‌കിന്ധാപുരി എന്നീ ചിത്രങ്ങളും റിലീസായിരുന്നു. എന്നാല്‍ പൊതുവെ എല്ലാ പ്രമോഷന്‍ പരിപാടികളിലും സജീവമായിരുന്ന അനുപമ, പോയവര്‍ഷം വളരെ കുറഞ്ഞ സിനിമകളുടെ പ്രമോഷനുകളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂ എന്നതും വ്യക്തം




English (US) ·