അഭ്യൂഹങ്ങൾക്കിടെ കൂടിക്കാഴ്ച; സോഫി മാർട്ടിനെസിനെ ആലിംഗനം ചെയ്ത് മെസ്സി, നർമത്തിൽ ചാലിച്ച പ്രതികരണവും – വിഡിയോ

2 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: July 05, 2026 05:07 PM IST Updated: July 05, 2026 05:13 PM IST

1 minute Read

ലയണൽ മെസ്സി (Photo by Michael Reaves / Getty Images via AFP)
ലയണൽ മെസ്സി (Photo by Michael Reaves / Getty Images via AFP)

മിയാമി ∙ കാബോ വെർദെയ്‌ക്കെതിരെയുള്ള മത്സരത്തിനു പിന്നാലെ പ്രശസ്ത അർജന്റീനിയൻ മാധ്യമപ്രവർത്തകയായ സോഫി മാർട്ടിനെസിനെ അർജന്റീനൻ നായകൻ ലയണൽ മെസ്സി കണ്ടത് ചർച്ചയാകുന്നു. മെസ്സിയുമായി ചേർത്ത് ഏതാനും മാസം മുൻപ് ഗോസിപ്പുകൾ പരന്നതോടെ സോഫി മാർട്ടിനെസ് സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയമായിരുന്നു. സോഫിയെ കാണുന്നത് വീണ്ടും അഭ്യൂഹങ്ങൾക്കിടയാക്കുമെന്ന് അറിയാമായിരിക്കെയുള്ള കൂടിക്കാഴ്ചയാണ് വീണ്ടും ചർച്ചകളിൽ ഇടംപിടിച്ചത്.

What you should work next

മത്സരശേഷം മിക്സഡ് സോണിൽ എത്തിയ മെസ്സി, സോഫി മാർട്ടിനെസിനെ കണ്ട് അടുത്തേക്ക് ചെന്ന് ആലിംഗനം ചെയ്തു. തുടർന്ന് മെസ്സി പറഞ്ഞു: ‘ഞാൻ നിന്നെ നോക്കിയാൽ, എന്തിനാണ് നോക്കിയത്' എന്ന് അവർ ചോദിക്കും. ഞാൻ നിന്നെ അഭിവാദ്യം ചെയ്താൽ, എന്തിനാണ് അവരെ അഭിവാദ്യം ചെയ്തത് എന്നും ചോദിക്കും’. ‘താങ്കൾ പറഞ്ഞതിനെ ഞാൻ അഭിനന്ദിക്കുന്നു, താങ്കളുടെ വാക്കുകൾക്ക് നന്ദി’ – സോഫി മാർട്ടിനെസ് പ്രതികരിച്ചു. തന്റെ ഭാര്യ ആന്റോണെല്ല റോക്കുസ്സോയ്‌ക്ക് സോഫിയുമായുള്ള ഇടപെഴകലുകളിൽ അസൂയയാണെന്നും മറ്റുമുള്ള സമൂഹമാധ്യമ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തമാശ രൂപേണയുള്ള മെസ്സിയുടെ പ്രതികരണം. മെസ്സിയുടെ നർമ്മബോധവും, തന്റെ പതിവ് ശൈലിയിൽ, അഭ്യൂഹങ്ങളോട് അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്നു വ്യക്തമാക്കുന്ന വിഡിയോ വൈറലായി.

What you should work next

കാബോ വെർദെ താരങ്ങൾ കളിക്കളത്തിൽ കാഴ്ചവച്ച അസാമാന്യ പ്രകടനത്തെയും മെസ്സി പ്രശംസിച്ചു. സ്പെയിനിനോടും ഉറൂഗ്വായോടും അവർ തോൽക്കാതിരുന്നത് എന്തുകൊണ്ടെന്ന് തനിക്ക് മനസ്സിലായെന്ന് മെസ്സി പറഞ്ഞു. ‘സത്യം പറഞ്ഞാൽ, അതൊരു കടുത്ത മത്സരമാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഈ ടീം സ്പെയിനിനോടും ഉറൂഗ്വായോടും തോൽക്കാത്തത് യാദൃശ്ചികമല്ല. ഏറ്റവും പ്രയാസമുള്ള കാര്യം ഞങ്ങൾ ചെയ്തു. ആദ്യ ഗോൾ നേടുക എന്നതായിരുന്നു അത്. അതിനുശേഷം ഞങ്ങൾക്ക് ഞങ്ങളുടെ താളം കണ്ടെത്താനും കൂടുതൽ ശാന്തരാകാനും കഴിയുമെന്ന് ഞങ്ങൾ കരുതി. പക്ഷേ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ചില സമയങ്ങളിൽ ഞങ്ങൾക്ക് പന്ത് നഷ്ടപ്പെട്ടു, ഞങ്ങൾ അൽപ്പം പിന്നോട്ട് വലിഞ്ഞു. അവരെ ഫലപ്രദമായി പ്രതിരോധിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. അവർ അവരുടെ ശക്തി ഉപയോഗിച്ച് ആക്രമിച്ചു. ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഇതൊരു നോക്കൗട്ട് മത്സരമാണ്. ഇവിടെ ആരും ഒന്നും വെറുതെ തരില്ല. ചിലർ ഒരു ടീമിന്റെ പേര് നോക്കി അവരെ എഴുതിത്തള്ളിയേക്കാം. പക്ഷേ ഈ മത്സരം ഒട്ടും എളുപ്പമാകില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പ്രത്യേകിച്ച് ഈ ലോകകപ്പിന്റെ സ്വഭാവം അതാണല്ലോ. എല്ലാം വളരെ തുല്യമാണ്, വളരെ സങ്കീർണ്ണമാണ്, എല്ലാ മത്സരങ്ങളും അതികഠിനമായിരിക്കും’ – മെസ്സി പറഞ്ഞു.

What you should work next

കാബോ വെർദെയ്ക്കെതിരെ ജയിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ തന്റെ ടീമിന് കഷ്ടപ്പെടേണ്ടി വന്നെന്ന് മെസ്സി സമ്മതിച്ചു. ‘എങ്കിലും, ഇപ്പോൾ ശ്രദ്ധ വിശ്രമിക്കുന്നതിലും ഈ കളിയിൽ നിന്ന് ലഭിച്ച നല്ല കാര്യങ്ങൾ ഉൾക്കൊള്ളുന്നതിലുമാണ്. മുന്നോട്ട് പോകുക എന്നത് മാത്രമല്ല, ഞങ്ങൾ ചില നല്ല കാര്യങ്ങൾ ചെയ്തതിനാൽ ഇതിൽ പോസിറ്റീവുകളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ഇന്ന് ധാരാളമുണ്ടായിരുന്ന തെറ്റുകൾ ഞങ്ങൾ തിരുത്തുകയും വേണം’ – മെസ്സി പറഞ്ഞു.

مقطع اليوم يصل 😂🚨

الأسطورة ميسي لـ صوفي: "إذا نظرتُ إليك قالوا لماذا نظرت، وإذا قمت بتحيتك قالوا لماذا حييتها."

صوفي مارتينيز: "أُقدّر ما قلته، وأشكرك على كلماتك."

الأسطورة ميسي يقصد شائعات الإعلام بأن أنتونيلا تغار من صوفي وأن هناك علاقة تجمع الأسطورة ميسي بصوفي 😂 pic.twitter.com/4VHMOfndoh

— Messi World (@M10GOAT) July 4, 2026

English Summary:

Sofi Martinez had go a taxable of societal media chatter a fewer months agone aft rumours started to nexus her with Argentina skipper Messi. Despite knowing that greeting Sofi could enactment him successful trouble, Messi gave the Argentine newsman a hug and said: "If I look astatine you, they'll accidental wherefore did you look, and if I greet you, they'll accidental wherefore did you greet her."

Read Entire Article