Authored by: അശ്വിനി പി|Samayam Malayalam•20 Apr 2026, 5:09 p.m. IST
ഷാജി കൈലാസിനൊപ്പം ആനി ഒളിച്ചോടുമ്പോള്‍, ആനിയുടെ വീട്ടിലെ പ്ലാവിന് ഒരു പ്രധാന പങ്കുണ്ടായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവത്തെ മകന്‍ റുഷിന്‍ ട്രോള്‍ ചെയ്യുന്നു
ഷാജി കൈലാസ് - ആനി പ്രണയത്തെ കുറിച്ച് മകൻ റുഷിൻഅമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാന്‍ പോയ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന വെറും എട്ട് മിനിട്ടുള്ള വീഡിയോ, ഇതിനോടകം ഇരുപത്തിയേഴായിരം ആള്‍ക്കാര്‍ അത് കണ്ടു കഴിഞ്ഞു. അറുപതിലേറെ കമന്റുകളുമുണ്ട്. വീഡിയോയില്‍ റുഷിനും സഹോദരനും പറയുന്ന കൗണ്ടറുകള്‍ക്കാണ് ഫാന്‍സ് കൂടുതൽ.
Also Read: 4500 രൂപ ശമ്പളം, അവന് സിനിമയോട് താത്പര്യമില്ല; ആഡംബരമില്ലാത്ത മകന്റെ ജീവിതത്തെ കുറിച്ച് അക്ഷയ് കുമാര്ആനിയുടെ തറവാട്ട് വീട്ടിലെത്തി, ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടി പോയത് എന്ന് മകന്‍ പറയുന്നത് രസമാണ്. അമ്മ ഒളിച്ചോടിയ ദിവസം അവിടെ നിന്നിരുന്ന പ്ലാവ് വെട്ടിയെന്ന കൗണ്ടറും കേള്‍ക്കാം. മാങ്ങ പറിക്കുന്നതിനിടെ ആനിയുടെ അപ്പന്‍ വന്ന് നിന്നപ്പോള്‍, മുടിയില്ലാത്ത അദ്ദേഹത്തിന്റെ തലയെയും കൊച്ചു മകന്‍ ട്രോളുന്നുണ്ട്.
ആ പ്ലാവ് വെട്ടി എന്ന് പറഞ്ഞതിന് പിന്നില്‍ ഒരു കഥയുണ്ട്. ഷാജി കൈലാസുമായി ഒളിച്ചോടുന്ന സമയത്ത്, ആ പ്ലാവിലെ ചക്ക പഴുത്തോ എന്ന് നോക്കാന്‍ വന്ന വ്യാജേനെയാണ് ആനി ഒളിച്ചോടിപ്പോയത്. ബോംബെയ്ക്ക് ഷൂട്ടിങിനാണ് എന്ന് പറഞ്ഞ് പോയ ഷാജി കൈലാസ് , ചക്ക പഴുത്തോ എന്ന് നോക്കാന്‍ വന്നെന്ന വ്യാജേനെ കാത്തു നിന്ന ആനിയെയും അടിച്ചുമാറ്റി പോകുകയായിരുന്നു.
Also Read: പറഞ്ഞത് പോലെ തന്നെ സിംപിള്‍! അപ്പുവിന്റെ കൈ പിടിച്ച് ഗ്ലാമി ഗംഗ, ഗുരുവായൂരില്‍ വിവാഹം
നേരെ സുരേഷ് ഗോപിയുടെ അടുത്തെത്തി. അന്നാണ് ഇരുവരും പ്രണയിക്കുന്ന കാര്യം സുരേഷ് ഗോപി അറിഞ്ഞത്. അവിടെ നിന്ന് നേരെ പോയി കല്യാണം രജിസ്റ്റര്‍ ചെയ്തു. ഇതൊക്കെ നേരത്തെ അറിയാവുന്ന രണ്‍ജി പണിക്കറാണ് വിവാഹം കഴിഞ്ഞു എന്ന കാര്യം പബ്ലിക്കിനെ അറിയിച്ചത്. അപ്പോള്‍ റുഷിന്‍ പറഞ്ഞ ആ പ്ലാവിന്റെ കഥ വെറുമൊരു കൗണ്ടര്‍ മാത്രമല്ല.
ഷാജി കൈലാസിന്റെയും ആനിയുടെയും മൂന്ന് മക്കളില്‍ ഏറ്റവും ഇളയ ആളാണ് റുഷിന്‍ ഷാജി കൈലാസ്. 2024 ല്‍ പുറത്തിറങ്ങിയ ഗ്യാങ് ഓഫ് സുകുമാര കുറുപ്പ് എന്ന ചിത്രത്തില്‍ റുഷിന്‍ അഭിനയിച്ചിട്ടുണ്ട്.






English (US) ·