അമ്മയുടെയും അച്ഛന്റെയും അനിയത്തിയോടും എല്ലാം ആദ്യമേ പറഞ്ഞിട്ടുണ്ട്, അവരുടെ പിന്തുണയുണ്ട്; ജെയ്‌സണ്‍ സഞ്ജയ് പറയുന്നു

3 days ago 1
വിജയ് യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് അച്ഛനെ പൂര്‍ണമായും ഒഴിവാക്കി എന്നും, പേരില്‍ നിന്ന് ഇനീഷ്യല്‍ പോലും എടുത്ത് മാറ്റി എന്നുമൊക്കെയാണ് സോഷ്യല്‍ മീഡിയയിലെ വാര്‍ത്തകള്‍. വിവാഹ മോചന ഹര്‍ജി നല്‍കിയതിന് ശേഷം ജെയ്‌സണ്‍ അച്ഛനെ കണ്ടിട്ടില്ല, അമ്മയ്‌ക്കൊപ്പം മാത്രമാണെന്നൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടയില്‍ ജെയ്‌സണ്‍ നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിഗ്മ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് വരിതയാണ് ജെയ്‌സണ്‍. ആ എന്‍ട്രിയ്ക്ക് അമ്മയുടെ മാത്രമല്ല, അച്ഛന്റെയും പിന്തുണയുണ്ട് എന്നാണ് വികടന് നല്‍കിയ അഭിമുഖത്തില്‍ താരപുത്രന്‍ പറഞ്ഞത്.

Samayam Malayalamനിങ്ങളൊക്കെ ജനിക്കുന്നതിന് മുന്നേ സിനിമ എടുത്തവരാണ് ഞങ്ങള്‍; അശ്വന്ത് കോക്കിന്റെയും ഉണ്ണി വ്‌ളോഗ്‌സിന്റെയും റിവ്യൂന് ഷാജി കൈലാസിന്റെ മറുപടി

സിനിമ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതുകൊണ്ടേ ചെറുപ്പം മുതലേ എന്നില്‍ സിനിമ ഉണ്ടായിരുന്നു. ഒരുപാട് സിനിമകളുടെ പ്രീമിയര്‍ ഷോ എല്ലാം എിക്ക് കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ സാധ്യതകള്‍ ഏറെയാണല്ലോ. ഒരു സിനിമ കാണുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നത് കഥ പറയുന്ന രീതിയും അതിന്റെ മേക്കിങും ഒക്കെയാണ്. സിനിമയുടെ ഓരോ പിന്നാമ്പുറ കാഴ്ചകളും സസൂക്ഷ്മം നിരീക്ഷിക്കുന്നത് എനിക്കൊരു ഗെയിം പോലെ തോന്നി.

സിനിമ കാണാത്ത എന്റെ സുഹൃത്തുക്കളോട്, അവര്‍ കാണാത്ത സിനിമകളെ കുറിച്ച് വിശദമായി കഥകള്‍ പറയും. അവിടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. കാനഡയില്‍ ഫിലിം മേക്കിങ് പഠിക്കുമ്പോഴാണ് ശരിക്കുള്ള ആ യാത്ര ആരംഭിച്ചത്. അന്ന് 120 പേജുള്ള ഒരു സ്‌ക്രിപ്റ്റ് ഞാന്‍ എഴുതിയിരുന്നു. ഇതൊരു ഫീച്ചര്‍ ഫിലിം ആക്കാന്‍ എനിക്ക് സാധിക്കില്ല. എങ്കില്‍ പിന്നെ അതിന്റെ ചെറിയൊരു ഭാഗമെടുത്ത് ഷോര്‍ട് ഫിലിം ആക്കിയാലോ എന്ന് ഞാന്‍ ആലോചിച്ചു. ഒടുവില്‍ ആ കഥ 20 മിനിട്ടുള്ള ഷോര്‍ട്ട് ഫിലിം ആക്കി മാറ്റുകയായിരുന്നു.


ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് എനിക്ക് എന്ത് പഠിക്കാനാവും എന്തൊക്കെ ചെയ്യാനാവും എന്നുള്ള മനസ്സിലാക്കലായിരുന്നു അത്. പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയതിന് ശേഷം ഒന്ന് രണ്ട് തിരക്കഥകള്‍ പൂര്‍ത്തിയാക്കി. അത് ഞാന്‍ എന്റെ സുഹൃത്തുക്കളോടും, സിനിമയെ നന്നായി മനസ്സിലാക്കുന്നവരുമായി പങ്കുവച്ചു. അവര്‍ പറഞ്ഞ നെഗറ്റീവില്‍ വര്‍ക്ക് ചെയ്ത് മെച്ചപ്പെടുത്തി. അങ്ങനെയാണ് സിഗ്മയിലേക്ക് എത്തുന്നത്.

സിഗ്മ പ്രഖ്യാപിച്ചതിന് ശേഷം വിജയ് സേതുപതി സറില്‍ നിന്നും സൂരി സാറില്‍ നിന്നുമൊക്കെ പ്രശംസകളും ആശംസകളും വന്നിരുന്നു. ഇപ്പോള്‍ സിഗ്മ കഴിഞ്ഞ് അടുത്തത് എന്ത് ചെയ്യണം എന്നതടക്കമുള്ള വ്യക്തമായ പ്ലാനും, അടുത്ത സിനിമയും എനിക്കുണ്ട് എന്നാണ് ജെയ്‌സണ്‍ സഞ്ജയ് പറഞ്ഞത്.

Read Entire Article