അമ്മു മാപ്പ്, പിന്നില്‍ നിന്ന് കുത്തിയ എന്റെ പ്രിയപ്പെട്ടവരില്‍ നിന്ന് എന്നെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി പിന്തുണച്ചതിന് നിന്നെ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും വെറുക്കുന്നു, വിമര്‍ശിക്കുന്നു. നിനക്ക് കിട്ടുന്ന എല്ലാ വിദ്വേഷങ്ങള്‍ക്കും മാപ്പ്. നീ ഒരു തെറ്റും ചെയ്തിട്ടില്ല. അത് ഈ ലോകത്തിനും നിന്നെ അടുത്തറിയാവുന്നവര്‍ക്കും അറിയാം. അതുകൊണ്ട് വെറുക്കുന്നവര്‍ വെറുത്തോട്ടെ- എന്നാണ് സിന്ധു കൃഷ്ണ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പോസ്റ്റ് ചെയ്തത്. ഒപ്പം അഹാനയുടെ കുട്ടിക്കാലത്ത് എടുത്ത ഒരു ഫോട്ടോയും സിന്ധു കൃഷ്ണ പങ്കുവച്ചിട്ടുണ്ട്.
Also Read: എന്നത്തെയും പോലെ എന്ന് തൃഷ; വിജയ്ക്കുള്ള പിറന്നാള്‍ ആശംസകള്‍ക്ക് ശേഷം ആദ്യമായി പങ്കുവച്ച പോസ്റ്റ്
സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകള്‍ തന്‍വി പങ്കുവച്ച ഒരു വീഡിയോ ആയിരുന്നു എല്ലാത്തിന്റെയും തുടക്കം. അതില്‍ സിന്ധു കൃഷ്ണയുടെ അമ്മയെ തന്‍വി വീഡിയോ കോള്‍ ചെയ്യുന്നത് കാണിക്കുന്നുണ്ട്. തന്നെ നോക്കാന്‍ ആരുമില്ല, ഫോണ്‍ പോലും വിളിച്ച് നോക്കുന്നില്ല എന്ന് അമ്മ വീഡിയോ കോളില്‍ പറയുന്നു, അമ്മൂമ്മയെ നോക്കാന്‍ ഞാന്‍ കാനഡയില്‍ നിന്ന് കേരളത്തിലേക്ക് വരികയാണ് എന്ന് തന്‍വിയും. അതോടെ സിന്ധു കൃഷ്ണ അമ്മയെ നോക്കാത്ത മകള്‍ എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
തന്റെ അമ്മയ്ക്ക് നേരെ വിമര്‍ശനം ഉയര്‍ന്നപ്പോഴാണ് അഹാന പ്രതികരിച്ചത്. അമ്മൂമ്മ വളരെ മോശം ഒരു സ്ത്രീയാണെന്നും, അതുകൊണ്ട് അവരുമായി ഞങ്ങള്‍ക്ക് ബന്ധമില്ല എന്നും അഹാന പറഞ്ഞു. തന്‍വി എല്ലാവരുടെയും കുറ്റം പറയുന്ന പെണ്‍കുട്ടിയാണ് എന്നും അഹാന ആരോപിക്കുന്നുണ്ട്. ഇതിനോട് പ്രതികരിച്ച് തന്‍വിയും അമ്മൂമ്മയും എത്തി. അഹാന തല്ലാന്‍ വന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ അമ്മൂമ്മ വെളിപ്പെടുത്തി, അഹാന വളരെ മോശം ഭാഷയില്‍ തനിക്ക് അയച്ച വാട്‌സ് ആപ് മെസേജുകളും അമ്മൂമ്മ പരസ്യപ്പെടുത്തിയതോടെയാണ് അഹാനയ്ക്ക് നേരെ സൈബര്‍ അറ്റാക്ക് കടുത്തത്.
എന്നും സിന്ധു കൃഷ്ണ പറയുന്ന ഒരു വാചകമാണ്, ഓരോ വീട്ടിലും ഒരു അമ്മു വേണം എന്നത്. അത്രയും ശ്രദ്ധയോടെയും കരുതലോടെയുമാണ് അമ്മു എന്ന അഹാന കുടുംബത്തെ ചേര്‍ത്തു പിടിക്കുന്നതും, സഹോദരിമാര്‍ക്ക് വേണ്ടി നിലകൊള്ളുന്നത് എന്നും പല ആവര്‍ത്തി സിന്ധു കൃഷ്ണ പറഞ്ഞിട്ടുണ്ട്. വീട്ടിലെ പല പ്രതിസന്ധി ഘട്ടങ്ങളിലും സിന്ധു കൃഷ്ണയ്ക്കും കൃഷ്ണ കുമാറിനും കരുത്തും അഹാന തന്നെയാണത്രെ.




English (US) ·