22 August 2025, 09:48 AM IST
.jpg?%24p=986e9c3&f=16x10&w=852&q=0.8)
Image: Gettyimages
ഗിഫ്റ്റ് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫണ്ട് മാനേജുമെന്റ് സ്ഥാപനമായ അര്‍ഥ ഭാരത് ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്‌സ് ആബ്‌സല്യൂട്ട് റിട്ടേണ്‍ ആര്‍ബിട്രാജ് ഫണ്ട് അവതരിപ്പിച്ചു. യുഎസ് ഡോളര്‍ അടിസ്ഥാനമാക്കിയുള്ളതാണ് ഫണ്ട്. കുറഞ്ഞ കാലയളവും താരതമ്യേന കൂടുതല്‍ സുരക്ഷിതത്വവും മുന്നോട്ടുവെയ്ക്കുകയെന്നതാണ് ഫണ്ടിന്റെ ലക്ഷ്യം.
ഇന്ത്യയിലെയും ആഗോള വിപണിയിലെയും ലഭ്യമായ ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള ഡെറിവേറ്റീവ് ഇന്‍സ്ട്രുമെന്റുകളില്‍ നിക്ഷേപിക്കുന്നതാണ് ഈ ഓപ്പണ്‍ എന്‍ഡഡ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റുമെന്റ് ഫണ്ട്(എഐഎഫ്). കാഷ്-ഫ്യൂച്ചേഴ്സ്, ഓപ്ഷന്‍സ്, ഓവര്‍-ദി-കൗണ്ടര്‍ (OTC) ഡെറിവേറ്റീവ്‌സ്, നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ്സ് (NDFs) തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള വിവിധ തരത്തിലുള്ള അര്‍ബിട്രാജ് രീതികള്‍ ഇതിനായി ഉപയോഗിക്കും.
പ്രവാസി ഇന്ത്യക്കാരെയാണ് ഫണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. നികുതിയില്ലാത്ത വരുമാനം നേടാന്‍ പ്രവാസികള്‍ക്ക് ഇതിലൂടെ കഴിയും. കൂടാതെ മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ അന്താരാഷ്ട്ര വിപണികളിലെ ഫാമിലി ഓഫിസുകളും ഇന്‍സ്റ്റിട്യൂഷണല്‍ നിക്ഷേപകരും ഈ ഫണ്ടിന്റെ പരിധിയില്‍ ഉള്‍പ്പെടും.
Content Highlights: Artha Bharat Launches USD-Denominated Absolute Return Arbitrage Fund
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·