അര്‍ദ്ധരാത്രി വിളിച്ച് 4 മണിക്കൂര്‍ ഇന്റര്‍വ്യു ചെയ്തതിന് ശേഷമാണ് ഇന്ദ്രകുമാറിനെ വിവാഹം ചെയ്തത്; രംഭ പറയുന്നു

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam28 Mar 2026, 7:21 p.m. IST

ഇന്ദ്രകുമാര്‍ പത്മനാഥനുമായുള്ള രംഭയുടടെ വിവാഹം കഴിഞ്ഞിട്ട് 16 വര്‍ഷങ്ങളായി, മൂന്ന് മക്കളാണ് ദമ്പതികള്‍ക്ക്. തങ്ങളുടെ വിവാഹത്തിന് പിന്നിലെ രസകരമായ കഥ പറയുകയാണിപ്പോള്‍ രംഭ

rambha marriageരംഭ
തൊണ്ണൂറുകളില്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ നായികയായിരുന്നു രംഭ . തന്റെ പ്രണയ വിവാഹത്തെ കുറിച്ച് അനു ഹാസന് നല്‍കിയ അഭിമുഖത്തില്‍ രംഭ സംസാരിക്കുന്നു. നാല് മണിക്കൂറോളം വിളിച്ച് ഇന്റര്‍വ്യു ചെയ്തതിന് ശേഷമാണ് ഇന്ദ്രകുമാര്‍ പത്മനാഥനെ വിവാഹം ചെയ്തത് എന്നാണ് രംഭ പറയുന്നത്.

കലൈപുലി എസ് താണു സംവിധാനം ചെയ്യുന്ന വിഐപി എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ആദ്യമായി ഇന്ദ്രകുമാറിനെ രംഭ കാണുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ആദ്യമായി ചെന്നൈയില്‍ എത്തിയ ഇന്ദ്രകുമാര്‍, ബിസിനസ് ചര്‍ച്ചയ്ക്ക് വേണ്ടി താണുവിനെ കാണാന്‍ സെറ്റില്‍ വന്നതായിരുന്നു. വരുമ്പോള്‍ തന്നെ പോസ്റ്ററില്‍ രംഭയുടെ ഫോട്ടോ കാണിച്ചു കൊടുത്ത്, ഇതാണ് തന്റെ ഹീറോയിന്‍ എന്നും പറഞ്ഞിരുന്നു. അപ്പോഴാണ് ഇന്ദ്രകുമാര്‍ രംഭയെ കണ്ടതും.

Also Read: അച്ചച്ഛന്‍ മരിച്ചതോര്‍ത്ത് കരഞ്ഞു; സിനിമയില്‍ വന്നതിനെ കുറിച്ചും, ഇപ്പോഴുള്ള ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ചും സംയുക്ത

ആദ്യ കാഴ്ചയില്‍ താണു സാറിന്റെ മകനാണ് അദ്ദേഹം എന്നാണത്രെ രംഭ ധരിച്ചിരുന്നത്. അപ്പോള്‍ ഒന്ന് ചിരിച്ചു, അത്രമാത്രം. അതേ സമയത്ത് തന്നെയാണ് രംഭ മലയാളത്തില്‍ ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയും ചെയ്തിരുന്നത്. ആ സെറ്റിലും മറ്റൊരാളെ കാണാന്‍ ഇന്ദ്രകുമാര്‍ വന്നിരുന്നു, അപ്പോഴും കണ്ടു. ഇദ്ദേഹമെന്താ ഇവിടെ എന്ന് ചിന്തിച്ചുവെങ്കിലും, കൂടുതല്‍ സംസാരിച്ചില്ല.

ആ സമയത്ത് എനിക്ക് വിവാഹവും നോക്കുന്നുണ്ട്. ഒരു ദിവസം താണു സര്‍ ഇന്ദ്രനോട് കല്യാണമൊന്നും നോക്കുന്നില്ലേ എന്ന് ചോദിക്കുകയുണ്ടായി, അവിടെയുണ്ടായിരുന്ന എന്റെ ഫോട്ടോ കാണിച്ച്, കല്യാണം കഴിക്കുകയാണെങ്കില്‍ ഇതുപോലൊരു പെണ്ണിനെ കഴിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സീരിയസാണോ എന്ന് ചോദിച്ച് മനസ്സിലാക്കിയ ശേഷം, താണു സര്‍ നേരെ ചേട്ടനോട് വന്ന് കാര്യം പറഞ്ഞു. ഇതൊന്നും ഞാന്‍ അറിയുന്നില്ല.


ചേട്ടന്‍ കാനഡയില്‍ പോയി, ഇന്ദ്രനെയും കുടുംബത്തെയും എല്ലാം കണ്ട് സംസാരിച്ച് നാട്ടില്‍ വന്നതിന് ശേഷമാണ് എന്നോട് പറയുന്നത്. ഞങ്ങള്‍ നേരത്തെ കണ്ടതൊന്നും ചേട്ടന് അറിയില്ല, പേര് പറഞ്ഞപ്പോള്‍ എനിക്ക് ആളെ മനസ്സിലായി. രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിയതിന് ശേഷം ഞാന്‍ ചേട്ടന്റെ ഫോണ്‍ എടുത്തു, പേര് സേവ് ചെയ്തു വച്ചിരുന്നു. ആ നമ്പറിലേക്ക് വിളിച്ചു.

ജീവിത കാലം മുഴുവന്‍ ഇനി കൂടെ കഴിയാന്‍ പോകുന്ന ആളെ കുറിച്ച് എനിക്ക് ചിലത് അറിയണം എന്ന് പറഞ്ഞപ്പോള്‍, എന്താണെങ്കിലും ചോദിച്ചോളൂ എന്നദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു പേപ്പറില്‍ നിറയെ ചോദ്യങ്ങള്‍ എഴുതി വച്ചിരുന്നു, മദ്യപിക്കുമോ, പുകവലിക്കുമോ എന്നൊക്കെ. നാല് മണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് , ഓകെ ഇനി നേരില്‍ കാണാന്‍ എന്ന് പറഞ്ഞത്. പിറ്റേ ദിവസം കോള്‍ ഹിസ്റ്ററി ഡിലീറ്റ് അടിച്ചതിന് ശേഷം ഫോണ്‍ അവിടെ തന്നെ വച്ചു. അതായിരുന്നുവത്രെ വിവാഹത്തിന് മുന്‍പുള്ള അഭിമുഖം- രംഭ പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article