അവര്‍ ദുഷ്ടന്‍മാരാണെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ...; വിവാഹ മോചനത്തിന് ശേഷം, വേദനകളില്‍ നിന്ന് പുറത്ത് കടക്കുന്നതിനെ കുറിച്ച് മൗനി

3 weeks ago 5
സമീപകാലത്ത് ഏറെ ചര്‍ത്തയായ വിവാഹ മോചനമായിരുന്നു ബോളിവുഡ് താരം മൗനി റോയിയുടെയും ഭര്‍ത്താവ് സൂരജ് നമ്പ്യാരുമായുള്ള വിവാഹ മോചനം. മൗനിയ്ക്ക് നടി ഇഷ പഠാണിയുമായുള്ള ബന്ധമാണ് വിവാഹ മോചനത്തിന് കാരണം എന്ന് വരെ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത് തീര്‍ത്തും ഞങ്ങള്‍ രണ്ട് പേരുടെയും സ്വകാര്യതയാണ്, മൂന്നാമതൊരാള്‍ക്കും അതില്‍ പങ്കില്ല എന്ന് സൂരജ് തന്നെ വ്യക്തമാക്കി. മൗനിയും താന്‍ ലെസ്ബിയന്‍ അല്ല എന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷം ആദ്യമായി, വേദനകളില്‍ നിന്ന് താന്‍ എങ്ങനെ പുറത്തു കടക്കുന്നു എന്നതിനെ കുറിച്ച് മൗനി റോയ് സംസാരിക്കുന്നു. ദ ഫ്രീ പ്രസ്സ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ചെറുപ്പം മുതലേ തനിക്ക് ആരില്‍ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായാലും എളുപ്പം ഞാനവരോട് ക്ഷമിക്കും, പക്ഷേ മറക്കാന്‍ കഴിയാറില്ല. ഇന്നും അത് അങ്ങനെ തന്നെയാണ്.

Also Read: എത്ര പണമുണ്ടാക്കിയിട്ടെന്താണ്, ഇതൊന്നും ഇവിടെ നിന്ന് കൊണ്ടുപോകുന്നില്ലല്ലോ; സമ്പാദ്യത്തെ കുറിച്ച് തമന്ന ഭട്ടിയ

എന്റെ തന്നെ വ്യക്തിപരമായ ജീവിതത്തില്‍ നിന്നും ആത്മീയതയില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്, നമ്മള്‍ മറ്റുള്ളവരോട് ക്ഷമിച്ചു കൊടുക്കാം, മറക്കാന്‍ ദൈവം നമ്മളെ സഹായിച്ചോളും എന്നാണ്. അല്ല നമുക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല എങ്കില്‍, അത് ഏറ്റവും അധികം വേദനിപ്പിക്കുന്നത് നമ്മളെ തന്നെയായിരിക്കും. നമ്മലെ വേദനിപ്പിച്ചവര്‍ അതിനെ കുറിച്ച് ചിന്തിക്കുന്നതേ ഉണ്ടായിരിക്കില്ല, അവരുടെ വാക്കുകളോ പ്രവൃത്തികളോ നമ്മളെ എത്ര വേദനിപ്പിച്ചു എന്നതും അവരുടെ വിഷയമല്ല. അത് ഹൃദയത്തില്‍ കൊണ്ടു നടക്കുമ്പോള്‍ കൂടുതല്‍ മുറിപ്പെടുന്നത് നമുക്ക് മാത്രമാണ്. അതുകൊണ്ട് തന്നെ ക്ഷമിച്ചു കൊടുക്കുക, മറക്കാന്‍ ദൈവം നമ്മളെ സഹായിക്കും എന്നാണ് മൗനിയുടെ പക്ഷം.

Also Read: വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ തൃഷ പങ്കുവച്ചതിന് പിന്നാലെ പുറത്ത് വന്ന സംഗീതയുടെ വീഡിയ; മക്കളുടെ സന്തോഷമാണ് പ്രധാനം!


ചലര്‍ നമ്മളെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ദുഷ്ടതകള്‍ ചെയ്യുന്നുണ്ടാവും. പക്ഷേ ഞാന്‍ ഒരിക്കലും അവരെ ദുഷ്ടന്മാര്‍ എന്ന് വിളിക്കില്ല, അവരുടെ സ്വഭാവഗുണത്തെ ഞാന്‍ ദുഷ്ടസ്വഭാവം എന്ന് വിളിക്കും എന്നാണ് മൗനി റോയ് പറഞ്ഞത്.
Read Entire Article