മൂന്ന് നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് സുനിത ഭാര്യയായി സലിം കുമാറിന്റെ ജീവിതത്തിലേക്ക് വരുന്നത്. ആദ്യമോ അറിയാമായിരുന്നു, മാനസികമായി അടുത്തു എന്ന് തോന്നിയപ്പോഴാണ് ഇഷ്ടം പറഞ്ഞത്. അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ക്കും എതിര്‍പ്പുകളൊന്നും ഉണ്ടായില്ല. വിവാഹം കഴിഞ്ഞാല്‍ പിന്നെ എനിക്ക് അവളും അവള്‍ക്ക് ഞാനും മാത്രമാണ്, വേറെ ആരുമില്ല. എനിക്ക് അമ്മയില്ല, എന്റെ വിഷമങ്ങളും പ്രയാസങ്ങളും എല്ലാം പങ്കുവയ്ക്കുന്നത് അവളോടാണ്, തിരിച്ച് അവള്‍ എന്നോടും.
എല്ലാവര്‍ക്കും അച്ഛനും അമ്മയും കൂടപിറപ്പുകളുമൊക്കെയുണ്ടാവും, പക്ഷേ വയ്യാത്ത ഒരവസ്ഥയില്‍ ആരും വരില്ല, നമ്മുടെ പങ്കാളി മാത്രമേ ഉണ്ടാവൂ. അങ്ങനെ ഓകെ ആയ ഒരാളെ നമ്മള്‍ കണ്ടെത്തി വിവാഹം ചെയ്യണം, ഞാനതില്‍ വിജയിച്ചു. വിവാഹ ജീവിതത്തില്‍ ഒരു ഭര്‍ത്താവ് എന്ന നിലയില്‍ ഞാന്‍ ഹാപ്പിയാണ്. എനിക്കെന്റെ മക്കള്‍ എന്നോട് നീതി പുലര്‍ത്തിയില്ലെങ്കിലൊന്നും ഒരു പ്രായസുമില്ല, നീതി പുലര്‍ത്തേണ്ട ആള്‍ ഭാര്യയാണ്, അവളങ്ങനെയാണ്
വയ്യാണ്ടാണെങ്കിലും ചില ഷൂട്ടിങുകള്‍ക്ക് നിര്‍ബന്ധിച്ച് എന്നെ കൊണ്ടുപോകും. അവള്‍ എന്നെ കൊണ്ടുപോയി ഒരുക്കി അവിടെ ഇരുത്തും, അവര്‍ കാശ് തരും, ഞാനവളുടെ അടുത്ത് കൊടുക്കും, എനിക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിച്ചു തരും, ഞാന്‍ അത് കഴിക്കും. അതിലൊരു സുഖമുണ്ട്, ജീവിതത്തിലെ എല്ലാ അവസ്ഥകളും ഇപ്പോള്‍ ഞാന്‍ ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.
ഒറ്റപ്രശ്‌നമേയുള്ളൂ, അവളില്ലാതെ എനിക്കിപ്പോള്‍ എവിടെയും പോകാന്‍ കഴിയില്ല. എന്റെ ഒരു ദിവസം ചാര്‍ട്ട് ചെയ്യുന്നത് അവളിലൂടെയാണ്. അവളെന്റെ ധൈര്യമായി മാറിക്കഴിഞ്ഞു. അടുത്തിടെ ഖത്തറില്‍ ഒരു പരിപാടിയ്ക്ക് വിളിച്ചു, ആദ്യം അവര്‍ ഒരു ടിക്കറ്റാണ് എടുത്തത്, പിന്നെ അവള്‍ക്കും ചേര്‍ത്തെടുത്തു. തിരക്കിട്ട് ഞാന്‍ സിനിമകള്‍ ചെയ്യുന്ന കാലത്ത്, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിലൊന്നും അവള്‍ക്ക് പരാതിയുണ്ടായിരുന്നില്ല, അവളെല്ലാം മനസ്സിലാക്കും എന്നാണ് സലിം കുമാര്‍ പറഞ്ഞത്. കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനം തന്നത് സുനിതയാണ് എന്ന് ഭാര്യ പറഞ്ഞിരുന്നു.




English (US) ·