അവസാനശ്വാസം വരെ പരസ്പരം കൈവിടില്ല എന്ന് വാക്ക് കൊടുത്ത ദിവസം, നീ ഇല്ലാതെ ഒരു നിമിഷം പോലും വയ്യ എന്ന് ഷംന

1 month ago 3
അഭിനേത്രി, നര്‍ത്തകി എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയയാണ് ഷംന കാസിം. വിവാഹത്തിന് ശേഷം നല്ലൊരു കുടുംബിനിയും. ഭര്‍ത്താവും രണ്ട് മക്കളുമായി കുടുംബ ജീവിതത്തില്‍ തിരക്കിലാണെങ്കിലും, ഡാന്‍സ് പ്രോഗ്രാമുകളില്‍ നിന്നും സ്‌റ്റേജ് ഷോകളില്‍ നിന്നും ഷംന മാറി നില്‍ക്കുന്നില്ല.

ഇന്ന് ഷംന കാസിമിന്റെയും ഷാനിദ് ആസിഫ് അലിയുടെയും വാര്‍ഷികമാണ്. വളരെ പ്രണയാദ്രമായ ഒരു പോസ്റ്റാണ് വിവാഹ വാര്‍ഷികത്തില്‍ ഷംന കാസിം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു ഭാര്യയെ എങ്ങനെ പരിപാലിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് ഷാനിദ് ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.

Also Read: അന്നെന്റെ കൈ മുറുകെ പിടിച്ചിരുന്ന കുഞ്ഞു കൈ, ഇന്ന് വലിയ ചെറുക്കനായി; മകനെ കുറിച്ച് സിമ്രനും ഭര്‍ത്താവും

ഷംന കാസിമിന്റെ പോസ്റ്റ്

ജൂണ്‍ 12, ഈ ദിവസമാണ് ഇനിയും ജീവിതം ഒന്നിച്ച് എന്ന് ഞങ്ങള്‍ തീരുമാമിച്ചത്. നല്ലതും ചീത്തയുമായ എന്തിനെയും ഒന്നിച്ച് നേരിടുക, എല്ലാ ചിരിയിലും പൊട്ടിച്ചിരിയിലും ഒന്നിച്ച്, ഓരോ വെല്ലുവിളികലിലും അഭിപ്രായ വ്യത്യാസങ്ങളിലും ഒന്നിച്ച് നില്‍ക്കാന്‍ തീരുമാനിച്ച ദിവസം. അവസാന ശ്വാസം വരെ പരസ്പരം കൈവിടില്ല എന്ന് വാക്ക് കൊടുത്ത ദിവസം.

ഒരു കാര്യം നീ അറിയണമെന്നെനിക്കുണ്ട്, നമ്മുടെ ചില സില്ലി വഴക്കുകളില്‍ ഞാന്‍ ഒന്നും ആലോചിക്കാതെ ചിലത് പറയും, നിന്നെ എനിക്ക് വേണ്ട എന്നൊക്കെ. പക്ഷെ സത്യമെന്തെന്നാല്‍, നീ ഇല്ലാതെ എനിക്ക് എന്റെ ജീവിതം സങ്കല്‍പിക്കാന്‍ പോലും വയ്യ, ഒരു സെക്കന്റ് പോലും. എത്രത്തോളം ഉള്ളില്‍ത്തട്ടിയാണ് ഞാനിത് പറയുന്നത് എന്ന് നിനക്കറിയാം.

നിന്നോടുള്ള എന്റെ വികാരം വാക്കുകള്‍ക്കപ്പുറമാണ്. പ്രണയത്തെക്കാള്‍ വലിയ എന്തെങ്കിലും ഉണ്ടെങ്കില്‍ അതാവാം. നീയാണ് എന്റെ കംഫര്‍ട്ട്, എന്റെ സന്തോഷം, എന്റെ വീട്, എനിക്ക് കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. നീ എന്റേതാണ്, എന്റേത് മാത്രം, എന്നും എന്റേതാണ്. ഞാന്‍ നിന്റേയും.


നമ്മുടെ നിക്കാഹിനെ അള്ള അനുഗ്രഹിക്കട്ടെ, നമ്മുടെ ബന്ധത്തിന് കരുത്ത് നല്‍കട്ടെ, ഇനിയുള്ള വര്‍ഷങ്ങളിലും നമ്മളില്‍ പ്രണയവും സന്തോഷവും സമാധാനവും നിറയ്ക്കട്ടെ- ഷംന കാസി എഴുതി

ഷാനിദ് ആസിഫ് അലിയുടെ പോസ്റ്റ്

ഒരു പെണ്‍കുട്ടിയുടെ പിതാവ് വിശ്വാസത്തോടെ അവളുടെ കൈ നമ്മുടെ കൈകളില്‍ ഏല്‍പ്പിക്കുന്ന ദിവസം, അത് ഒരു നിക്കാഹ് ദിനം മാത്രമല്ല... ഒരു പിതാവിന്റെ ഏറ്റവും വലിയ സ്വപ്നം സഫലമാകുന്ന ദിനമാണ്. വിവാഹ ജീവിതം സ്‌നേഹവും ക്ഷമയും ത്യാഗവും കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ജീവിതത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും പ്രയാസങ്ങളും വരാം. പക്ഷേ ഒരു ഭര്‍ത്താവെന്ന നിലയില്‍ നമ്മള്‍ ക്ഷമിക്കാനും പൊറുക്കാനും പഠിക്കണം.


ഒരു കാരണവശാലും സ്വന്തം ഭാര്യയെ ഉപദ്രവിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യരുത്. ഒരുമിച്ച് ജീവിക്കാന്‍ കഴിയാത്ത സാഹചര്യം വന്നാലും, അവളെ ആദരവോടെയും മാന്യമായും അവളുടെ കുടുംബത്തിന് തിരികെ ഏല്‍പ്പിക്കാന്‍ കഴിയണം. അതാണ് യഥാര്‍ത്ഥ പുരുഷത്വവും ഇസ്ലാം പഠിപ്പിക്കുന്ന മഹത്തായ മൂല്യവും.

ഇന്ന് ഞങ്ങളുടെ നിക്കാഹ് ദിനം..അല്ലാഹു ഞങ്ങളുടെ കുടുംബജീവിതം മരണം വരെ സ്‌നേഹത്തോടെയും സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് കൊണ്ടുപോകാന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍- ഷാനിദ് കുറിച്ചു

Read Entire Article