മഹാലക്ഷ്മിയുടെ നാളും രാശിയും വച്ച് അമ്മ കാവ്യയെ പോലെ തന്നെ കലാകാരിയാവും എന്നാണ് പറയുന്നത്. മകരം രാശിക്കാരിയാണ്, മകരത്തിലും കുംഭത്തിലുമായി വരുന്ന അവിട്ടം നക്ഷത്രക്കാര്‍ പൊതുവെ വളരെ ബുദ്ധിശാലികളും കഠിനാധ്വാനികളുമായിരിക്കും ഏത് കാര്യവും പെട്ടന്ന് പഠിച്ചെടുക്കാനും ഗ്രഹിച്ചെടുക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ചൊവ്വയുടെ അധീനതയുള്ള നക്ഷത്രമായതിനാല്‍ ഇവര്‍ക്ക് നല്ല ധൈര്യവും കാര്യങ്ങള്‍ തുറന്ന് പറയാനുള്ള ആര്‍ജ്ജവവും ഉണ്ടാവും
Also Read: അവള്‍ എന്റെ ലോകം, മഹാലക്ഷ്മിയോടുള്ള ഇഷ്ടം എത്രത്തോളമാണെന്ന് പങ്കുവച്ച് മീനാക്ഷി
അവിട്ടം നക്ഷത്രം സംഗീതവുമായും കലകളുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. നൃത്തം, സംഗീതം, മറ്റ് ലളിതകലകള്‍ എന്നിവയില്‍ അഭിരുചിയും നൈപുണ്യവും വളര്‍ത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരിക്കും. സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന സ്വഭാവക്കാരായിരിക്കും. അതേസമയം കുറച്ച് വാശിയും പിടിവാശിയും ഈ നക്ഷത്രക്കാര്‍ കാണിച്ചേക്കുമത്രെ.
ഇപ്പോള്‍ കാവ്യ മാധവനും ദിലീപിനുമൊപ്പം ചെന്നൈയിലാണ് മഹാലക്ഷ്മി. ദേ പുട്ടിന്റെ ചെന്നൈ ഔട്‌ലറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കുറച്ച് വര്‍ഷങ്ങളായി കാവ്യയും ദിലീപും ചെന്നൈയില്‍ സെറ്റില്‍ഡ് ആയിരുന്നു. അതുകൊണ്ട് തന്നെ മഹാലക്ഷ്മിയും ഇപ്പോള്‍ അവിടെയാണ് പഠിക്കുന്നത്. പുതിയ ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് ദിലീപ് ഇന്ന് കേരളത്തിലാണുള്ളത്, രാവിലെ തന്നെ മകളെ വിളിച്ച് ബര്‍ത്ത് ഡേ വിഷസ് അയച്ചിരുന്നു എന്ന് അദ്ദേഹം മീഡിയയോട് പ്രതികരിക്കവെ പറഞ്ഞിരുന്നു. യുഎസ്സില്‍ പഠിക്കുന്ന ചേച്ചി മീനാക്ഷി ദിലീപും രാവിലെ തന്നെ അനിയത്തിക്കുട്ടിക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. കാവ്യ മാധവന്റെയും ദിലീപിന്റെയും ആരാധകരും താരപുത്രിയ്ക്ക് ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്നു.




English (US) ·