ജ്വല്ലറികള്‍ എല്ലാം കാണുമ്പോള്‍, ഓ എന്ത് ഭംഗി എന്ന രീതിയില്‍ അതിശയത്തോടെ നമുക്ക് തോന്നുന്ന ഒരു ഫീലുണ്ടല്ലോ, അതില്‍ നിന്നാണ് ഓ ബൈ ഓസി എന്ന പേര് ഉണ്ടായത്. പിന്നീട് അതൊരു ബ്രാന്റാക്കി വളര്‍ത്തിയെടുത്തു. അതിന്റെ ബ്രെയിനും ബോഡിയും ഞാനാണെങ്കിലും, ബാക്ക് ബോണ്‍ അശ്വിനാണ്. ഇപ്പോള്‍ അമ്മയായതിന് ശേഷം എനിക്ക് ഒറ്റയ്ക്ക് എല്ലാം മാനേജ് ചെയ്യാനേ പറ്റുന്നുണ്ടായിരുന്നില്ല, അശ്വിന്‍ ആണ് എല്ലാം കാര്യങ്ങളും കൃത്യമായി മുന്നോട്ടു കൊണ്ടു പോകുന്നത്. അത് പോലെ തന്നെ നല്ല സ്റ്റാഫുകളെയും എനിക്ക് കിട്ടി.
ഓമി ബേബിക്ക് ഒരു കൂട്ടു വേണം, അടുത്ത ബേബി പ്ലാന്‍ ഉടനെ ഉണ്ടാവും, ഇപ്പോഴാവുമ്പോള്‍ ഓകെയാണ് എന്ന് ദിയ കൃഷ്ണ
അശ്വിന്‍ ഇപ്പോള്‍ ഐടി ജോലി ഉപേക്ഷിച്ചു. അതിന് കാരണം ഓ ബൈ ഓസി മാത്രമല്ല, എത്ര തന്നെ കഷ്ടപ്പെട്ടിട്ടും അശ്വിന്‍ അര്‍ഹിക്കുന്ന റെക്കഗനേഷന്‍ അവിടെ കിട്ടുന്നുണ്ടായിരുന്നില്ല, മാത്രമല്ല ലീവ് എടുക്കുന്നതിനും ഒരുപാട് പ്രയാസങ്ങളുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് ജോലി ഉപേക്ഷിച്ചത്. അത് ആദ്യം എന്റെ വീട്ടുകാര്‍ക്കും അശ്വിന്റെ വീട്ടുകാര്‍ക്കും എല്ലാം ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. അവരെ പറഞ്ഞിട്ട് കാര്യമില്ല, പെട്ടന്ന് മകന് ജോലിയില്ല എന്ന് പറയുമ്പോള്‍ ഏതൊരു അച്ഛനും അമ്മയ്ക്കും ഉണ്ടാവുന്ന പ്രശ്‌നമാണ്. പക്ഷേ ഇപ്പോള്‍ അവര്‍ക്ക് അറിയാം, അതിനെക്കാള്‍ മികച്ചത് തന്നെയാണ് ഇപ്പോള്‍ അശ്വിന് ഉള്ളത് എന്ന്.
ഓ ബൈ ഓസിയുടെ മേജര്‍ ഷെയര്‍ അശ്വിനുണ്ട്, അതിനൊപ്പം അതിന്റെ സിഇഒ അശ്വിനാണ്, ഞാന്‍ ഫൗണ്ടര്‍. നേരത്തെ കിട്ടിയതിനെക്കാള്‍ സാലറിയും ഇപ്പോഴുണ്ട്. മനസ്സമാധാനവും. എന്തൊക്കെ പറഞ്ഞാലും അശ്വിനൊരു എക്‌സ്‌പ്ലോഷര്‍ കിട്ടിയത് ഇതിലൂടെയാണ്, അതിപ്പോള്‍ തുടര്‍ന്ന് കൊണ്ടു പോകാനും സാധിക്കുന്നുണ്ട്- ഓസി പറഞ്ഞു.




English (US) ·