‘അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും’: പാക്കിസ്ഥാനെ തകർത്ത ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

1 week ago 4

ഓൺലൈൻ ഡെസ്ക്

Published: November 14, 2026 09:12 PM IST

1 minute Read

 X@BCCI
അണ്ടർ 19 ഏഷ്യാകപ്പ് കിരീടം നേടിയ ഇന്ത്യൻ താരങ്ങളുടെ ആഘോഷം. Photo: X@BCCI

ന്യൂഡൽഹി∙ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് അണ്ടർ 19 ഏഷ്യാകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ടീമിന്റെ വിജയത്തിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘ഇന്ത്യൻ ക്രിക്കറ്റിന് ഇതൊരു ഗംഭീര ദിവസമാണ്. മികച്ച പ്രകടനത്തിലൂടെ അണ്ടർ-19 ഏഷ്യ കപ്പ് 2026 കിരീടം നേടിയ നമ്മുടെ യുവ ക്രിക്കറ്റ് താരങ്ങളിൽ വളരെയധികം അഭിമാനിക്കുന്നു. ഈ വിജയം നിരവധി യുവതാരങ്ങൾക്ക് പ്രചോദനമേകും. ഭാവിയിലെ എല്ലാ സംരംഭങ്ങൾക്കും ടീമിന് എല്ലാവിധ ആശംസകളും നേരുന്നു.’’– പ്രധാനമന്ത്രി പ്രതികരിച്ചു.

What you should work next

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഇന്ത്യൻ ടീമിന്റെ വിജയത്തിൽ അഭിനന്ദനം അറിയിച്ചു. ‘‘അണ്ടർ-19 ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കടുത്ത പോരാട്ടം നടന്ന മത്സരത്തിലുടനീളം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും പക്വതയുമാണ് ടീം പ്രകടിപ്പിച്ചത്. യുവ ചാംപ്യൻമാർക്ക് തുടർന്നും വിജയങ്ങൾ സ്വന്തമാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’’– രാഷ്ട്രപതി പ്രതികരിച്ചു.

Heartiest congratulations to Team India connected winning the Men's U19 Asia Cup. The squad displayed exceptional skill, determination and composure passim the intimately contested match. My champion wishes to our young champions for continued success.

— President of India (@rashtrapatibhvn) November 14, 2026

ഫൈനലിൽ പാക്കിസ്ഥാനെതിരെ ഒരു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസ് വിജയലക്ഷ്യം ഇന്നിങ്സിലെ അവസാന പന്തിൽ ഒരു വിക്കറ്റ് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. വാലറ്റത്ത് 26 പന്തിൽ 49 റൺസുമായി പുറത്താകാതെനിന്ന മോഹിത് ഉൾവയാണ് ഇന്ത്യയ്ക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്. ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ആര്യവീർ സേവാഗും അർധ സെഞ്ചറികൾ സ്വന്തമാക്കി. 101 പന്തുകൾ നേരിട്ട ലക്ഷ്യ 80 റൺസും 61 പന്തുകൾ നേരിട്ട ആര്യവീർ 58 റൺസും നേടി.

Outstanding time for Indian cricket! Immensely arrogant of our young cricketers for today’s awesome show and for winning the Men’s U-19 Asia Cup 2026. Their occurrence volition animate respective youngsters. Best wishes to the squad for their endeavours ahead.

— Narendra Modi (@narendramodi) November 14, 2026

English Summary:

Under 19 Asia Cup 2026 triumph by the Indian cricket squad against Pakistan has been celebrated widely, with Prime Minister Narendra Modi and President Droupadi Murmu congratulating the young players. The thrilling last saw India pursuit down a 338-run people connected the past ball, led by stellar performances from Mohit Ulva, Laksha Raichandani, and Aryavir Sehwag.

Read Entire Article