Published: May 14, 2026 04:37 PM IST
1 minute Read
കോട്ടയം∙ ബ്രസീൽ ഫുട്ബോൾ ടീമിന്റെ കട്ട ആരാധകനാണ് കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. ബ്രസീലിനോടുള്ള ആരാധനയെക്കുറിച്ച് പല തവണ മനസ്സു തുറന്നിട്ടുള്ള സതീശൻ, സൗഹൃദ ഫുട്ബോൾ മത്സരങ്ങളില്‍ പതിവായി കളിച്ചിരുന്നത് ബ്രസീലിന്റെ മഞ്ഞ ജഴ്സി അണിഞ്ഞായിരുന്നു. ലോകകപ്പ് ഫുട്ബോൾ അടുത്തെത്തി നിൽക്കവെയാണ് തിരുവനന്തപുരത്ത് ഒരു ബ്രസീൽ ആരാധകൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ എല്‍ഡിഎഫ് സർക്കാർ അർജന്റീന ഫുട്ബോൾ ടീമിനെയും ഇതിഹാസ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇതു പരാജയപ്പെട്ടതോടെ ദേശീയ തലത്തിൽ തന്നെ സർക്കാരിന് നാണക്കേടായി. ബ്രസീലാണ് മികച്ച ടീമെന്ന് 2022 ഖത്തർ ലോകകപ്പിന്റെ സമയത്ത് വി.ഡി. സതീശൻ സമൂഹമാധ്യമങ്ങളിൽ അവകാശപ്പെട്ടിട്ടുണ്ട്. ‘‘കുട്ടിക്കാലം മുതൽ പെലെയെയാണ് ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടന്നത്. അതുകൊണ്ടുതന്നെ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിനു പ്രസക്തിയില്ല.’’– എന്നാണ് സതീശന്‍ അന്നു പറഞ്ഞത്.
ഖത്തർ ലോകകപ്പിന്റെ സമയത്ത് രണ്ട് സൗഹൃദമത്സരങ്ങളിലാണ് വി.ഡി. സതീശൻ കളിച്ചത്. രണ്ടു മത്സരങ്ങളിലും ടീം ബ്രസീലിനൊപ്പമായിരുന്നു നിയുക്ത മുഖ്യമന്ത്രി. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഒരു മത്സരത്തിൽ, നിയുക്ത എംഎൽഎ മുഹമ്മദ് ഷിയാസാണ് ടീം അർജന്റീനയെ നയിച്ചത്. അന്ന് തോറ്റപ്പോൾ തന്റെ ടീമിലെ ചിലർ രഹസ്യമായി അർജന്റീനയെ പിന്തുണച്ചെന്ന് സതീശൻ തമാശ രൂപേണ പറഞ്ഞിരുന്നു.
English Summary:







English (US) ·