അർജന്റീനയെ ട്രോളി; കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റിന് ആരാധകരുടെ ‘റെഡ് കാർഡ്’

1 week ago 2

മനോരമ ലേഖകൻ

Published: July 13, 2026 09:34 PM IST

1 minute Read

kerala-police-fb-post-argentina

അർജന്റീന ഫുട്ബോൾ ടീമിനെ ‘ട്രോളി’യ കേരള പൊലീസിന്റെ ഫെയ്സ്ബുക് പോസ്റ്റിന് ആരാധകരുടെ ‘റെഡ് കാർഡ്’. ലോകകപ്പിൽ ഈജിപ്തിനെതിരായ പ്രീക്വാർട്ടറിൽ അർജന്റീന ടീമിന് റഫറിയുടെ സഹായം ലഭിച്ചെന്ന ആരോപണം നിലനിൽക്കെയാണ് പൊലീസിന്റെ പോസ്റ്റ് പുലിവാലായത്. ലയണൽ മെസ്സിക്കൊപ്പം റഫറിയുള്ളതുപോലെ കേരളത്തിലെ ജനങ്ങൾക്കൊപ്പം പൊലീസുമുണ്ടെന്നതായിരുന്നു ശനിയാഴ്ച രാത്രി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ പങ്കുവച്ച പോസ്റ്റിലെ സന്ദേശം.

What you should work next

മെസ്സിയുടെ തോളിൽ കയ്യിട്ടു നിൽക്കുന്ന റഫറിയുടെ ചിത്രത്തിനൊപ്പം കേരള ഭൂപടത്തെ ചേർത്തുപിടിച്ചു നിൽക്കുന്ന പൊലീസുകാരന്റെ ചിത്രവും ഇതിൽ ഉൾപ്പെടുത്തി. അർജന്റീന ആരാധകരുടെ കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന പോസ്റ്റിന് ഫെയ്സ്ബുക്കിൽ അരമണിക്കൂറിന്റെ ആയുസ്സ് പോലുമുണ്ടായില്ല. ആരാധകർ പരാതിയുമായി സർക്കാരിനെയും സമീപിച്ചിട്ടുണ്ട്.

English Summary:

Kerala Police's Facebook station trolling the Argentina shot squad has drawn terrible disapproval from fans. The post, which likened the police's enactment for Kerala's radical to a referee's alleged assistance for Argentina, was rapidly taken down aft backlash.

Read Entire Article