നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകനൊപ്പം ബാലു വർഗീസ് , അൽത്താഫ് സലിം, ശരത് സഭ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ് സിനിമയിലെ ശ്രദ്ധേയനായ ഹാസ്യ താരം മൊട്ട രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് ചിത്രത്തിലെ നായിക. കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ അന്ന സൂസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സനൂപ് തൈക്കൂടമാണ്. തിരക്കഥാകൃത്ത് ചിത്രത്തിൽ ഒരു കഥാപാത്രമായും എത്തുന്നുണ്ട്.
ജനിച്ചപ്പോള്‍ തന്നെ എന്നെ കൊന്നു കളയാന്‍ പറഞ്ഞു, ദുശ്ശകുനമായിട്ടാണ് മുത്തശ്ശി എന്നെ കണ്ടത്; നടന്‍ വയ്യപുരി പറയുന്നു
കേരളത്തിൽ നിന്നുള്ള ഒരു സംഘം സുഹൃത്തുക്കൾ പോണ്ടിച്ചേരിയിലേക്ക് നടത്തുന്ന യാത്രയും അതിനിടെ സംഭവിക്കുന്ന രസകരവും അപ്രതീക്ഷിതവുമായ കാര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. യാത്രയ്ക്കിടയിലെ സൗഹൃദ നിമിഷങ്ങളും ആഘോഷങ്ങളും രസകരമായ സംഭവവികാസങ്ങളും സിനിമയുടെ ആകർഷണങ്ങളാകുമെന്നാണ് പുറത്തുവന്ന ടീസറും പോസ്റ്ററും നൽകുന്ന സൂചന. ടീസറിൽ പ്രധാനമായും അർജുൻ അശോകനും മൊട്ട രാജേന്ദ്രനും തമ്മിലുള്ള രസകരമായ കോമ്പിനേഷൻ സീനുകളും ഉൾപ്പെടുത്തിയിരിക്കുന്നു. യുവത്വത്തിന്റെ ആഘോഷവും കോമഡിയും ഒരുപോലെ ചേർത്തൊരുക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ.
അർജുൻ അശോകന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറക്കിയത്. ചിത്രത്തിലെ കഥാപാത്രങ്ങളെയും സിനിമയുടെ രസകരമായ പശ്ചാത്തലത്തെയും പരിചയപ്പെടുത്തുന്ന രീതിയിലായിരുന്നു ടീസർ ഒരുക്കിയിരുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, അൽത്താഫ് സലിം തുടങ്ങിയ താരങ്ങൾ ഒന്നിച്ചെത്തുന്നത് പ്രേക്ഷകർക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.
അരുൺ ഗോപി എക്സൈറ്റ്മെന്റ്സിന്റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സനീഷ് സ്റ്റാൻലിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഇലക്ട്രോണിക് കിളി സംഗീതവും സാഗർ ദാസ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് വിതരണാവകാശം ദി പ്ലോട്ട് പിക്ചേഴ്സിനാണ്.
തുടർച്ചയായി വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന അർജുൻ അശോകന്റെ മറ്റൊരു രസകരമായ കഥാപാത്രമായി എത്തുന്ന ഡിസ്കോ ചിത്രവും ഈ മാസം തീയേറ്ററുകളിൽ എത്തും. അർജുന്റെ വ്യത്യസ്‌ത കഥാപാത്രങ്ങൾ കാണാൻ പ്രേക്ഷകരും ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുകയാണ്. നവംബർ 13ന് തിയേറ്ററുകളിലെത്തുന്ന ‘മെൽകൗ പോണ്ടിച്ചേരി’ സൗഹൃദവും തമാശയും നിറഞ്ഞ ഒരു സിനിമാനുഭവം സമ്മാനിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.




English (US) ·