സിഡ്‍നി (ഓസ്ട്രേലിയ) ∙ ഭാര്യ ബെക്കിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നതായി തോന്നിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിൽ പ്രതികരിച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. ഭാര്യയുമായി തർക്കമുണ്ടായെന്ന പ്രചാരണം താരം നിഷേധിച്ചു. മുൻ സഹതാരമായ ഉസ്മാൻ ഖവാജ 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയുണ്ടായ പന്തുചുരണ്ടൽ വിവാദത്തെക്കുറിച്ച് നടത്തിയ പുതിയ വെളിപ്പെടുത്തലുകളിൽ ബെക്കി കടുത്ത അതൃപ്തിയിലായിരുന്നെന്നും അതേക്കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചതെന്നും കമ്മിൻസ് വ്യക്തമാക്കി.
What you should work next
2018ലെ പന്തുചുരണ്ടൽ വിവാദവുമായി ബന്ധപ്പെട്ട് ഖവാജ തന്റെ ആത്മകഥയായ ‘സാബർ’ എന്ന പുസ്തകത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും അവ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളിലും ക്രിക്കറ്റ് മേഖലയിലും സൃഷ്ടിച്ച പ്രത്യാഘാതങ്ങളും സംബന്ധിച്ച് വെള്ളിയാഴ്ച കമ്മിൻസ് വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. സിഡ്‌നിയിലെ ക്രിക്കറ്റ് സെൻട്രലിൽ നടന്ന വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്ക് മുൻപാണ് ഭാര്യയുമായി ഗൗരവമേറിയ സംഭാഷണത്തിലേർപ്പെടുന്നതായി തോന്നിക്കുന്ന കമ്മിൻസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
സ്വകാര്യജീവിതം പരസ്യചർച്ചയാകുന്നത് ‘അൽപം അനുചിതമായ കാര്യമാണ്’ എന്ന് പറഞ്ഞ കമ്മിൻസ്, ഇരുവരും തമ്മിലുള്ള സംഭാഷണം ഉസ്മാൻ ഖവാജയെക്കുറിച്ചായിരുന്നെന്ന് വെളിപ്പെടുത്തി. എട്ടു വർഷം പഴക്കമുള്ള വിവാദം വീണ്ടും ചർച്ചയാകാനും അതേക്കുറിച്ച് പുനരന്വേഷണം വേണമെന്ന ആവശ്യം ഉയരാനും കാരണമായ ഖവാജയുടെ വെളിപ്പെടുത്തലുകളിൽ ബെക്കിക്ക് കടുത്ത നിരാശയും അതൃപ്തിയുമുണ്ടായിരുന്നെന്ന് കമ്മിൻസ് പറഞ്ഞു. ‘‘ഈ വിഷയം സംസാരിച്ച സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാക്കാം. ഞങ്ങൾ തമ്മിൽ വഴക്കുണ്ടായിരുന്നില്ല. അത് ഞങ്ങൾക്ക് തന്നെ തമാശയായി തോന്നി. ഉസ്മാന്റെ കാര്യത്തിൽ ബെക്കി ശരിക്കും അസ്വസ്ഥയായിരുന്നു. അവൾക്ക് കടുത്ത നിരാശയും ദേഷ്യവുമുണ്ടായിരുന്നു.’’– കമ്മിൻസ് വ്യക്തമാക്കി.
അതേസമയം, ഉസ്മാൻ ഖവാജയുടെ വെളിപ്പെടുത്തലുകളും വാർത്തസമ്മേളനത്തിൽ കമ്മിൻസ് തള്ളി. താനും മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്‌സൽവുഡും നഥാൻ ലിയോണും ഉൾപ്പെടെയുള്ള ഓസ്‌ട്രേലിയൻ ബോളർമാർക്ക് പന്തുചുരണ്ടാൻ സാൻഡ്‌പേപ്പർ മൈതാനത്തേക്ക് കൊണ്ടുവന്ന കാര്യം അറിയാമായിരുന്നുെന്ന ഖവാജയുടെ വാദം പൂർണമായും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘ഞങ്ങൾക്കെല്ലാവർക്കും അറിയാമായിരുന്നെന്ന് ഉസ്മാൻ പറയുമ്പോൾ, സാൻഡ്‌പേപ്പർ മൈതാനത്തേക്ക് കൊണ്ടുപോകുന്ന കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെങ്കിൽ അതു നൂറു ശതമാനവും തെറ്റാണ്. കഴിഞ്ഞ എട്ടു വർഷമായി ഞാൻ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു സംഭവം നടക്കുന്നതായി എനിക്ക് അറിയില്ലായിരുന്നു.’’– കമ്മിൻസ് പറഞ്ഞു.
🔴 PAT CUMMINS WIFE HAS AN ANGRY CONVERSATION WITH HIM 🤯 - Following Usman Khawaja's comments astir the Sandpaper scandal, Pat Cummins has travel nether the spotlight & is facing a batch of pressure. Hey @grok, tin you decode what Cummins' woman is saying to him? https://t.co/8dMGTTb3Th
— Sam (@cricsam02) November 12, 2026‘‘എന്നാൽ അതിനേക്കാൾ ഗൗരവമേറിയ കാര്യങ്ങളാണ് ഉസ്മാൻ പറയുന്നത്. സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിന്റെ സ്വഭാവത്തിൽ കൃത്രിമം കാണിക്കാനുള്ള പദ്ധതിയുടെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഞാനെന്നും മറ്റുള്ളവരും അതിൽ പങ്കാളികളായിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്. അതു തികച്ചും അടിസ്ഥാനരഹിതവും അസംബന്ധവുമാണ്.’’ കമ്മിൻസ് കൂട്ടിച്ചേർത്തു.
ഉസ്മാൻ ഖവാജ ഇപ്പോഴും തന്റെ സുഹൃത്താണെന്ന് വ്യക്തമാക്കിയ കമ്മിൻസ്, എന്നാൽ സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവിതത്തെയും സൽപ്പേരിനെയും ബാധിക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്തമില്ലാതെ അവതരിപ്പിക്കരുതെന്നും ആവശ്യപ്പെട്ടു. ‘‘ഉസ്മാൻ എന്റെ സുഹൃത്താണ്. എന്നാൽ സുഹൃത്തുക്കൾ പരസ്പരം ജീവിതത്തെയും സൽപ്പേരിനെയും നിസ്സാരമായി കാണാറില്ല. തന്റെ പുസ്തകത്തിലൂടെ എന്റെ ജീവിതത്തെയും മറ്റു പലരുടെയും ജീവിതത്തെയും ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെയും അദ്ദേഹം നിസ്സാരമായി കൈകാര്യം ചെയ്തിരിക്കുകയാണ്. സ്വന്തം അനുഭവങ്ങൾ തുറന്നുപറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു. അതിന് അദ്ദേഹത്തിന് കഴിയുന്നതിൽ സന്തോഷവുമുണ്ട്. എന്നാൽ നമ്മൾ പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യങ്ങൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കണം.’’– കമ്മിൻസ് പറഞ്ഞു.
എട്ടു വർഷം പഴക്കമുള്ള വിവാദം ഖവാജ അവതരിപ്പിച്ച രീതിയും അതിന്റെ ഗൗരവം വേണ്ടത്ര പരിഗണിക്കാതെയുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളും ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെയും അതുമായി ബന്ധപ്പെട്ട ആളുകളെയും ബാധിക്കുന്നുണ്ടെന്നും കമ്മിൻസ് പറഞ്ഞു. ‘‘ഇത് യഥാർഥ മനുഷ്യരെയാണ് ബാധിക്കുന്നത്. അവരുടെ ജീവിതത്തെയാണ് ബാധിക്കുന്നത്. എനിക്ക് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നേടിത്തന്നത് ഈ ക്രിക്കറ്റാണ്. എന്നാൽ ഈ വിവാദം ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ ശരിക്കും ബാധിക്കുന്നുണ്ട്. തന്റെ അനുഭവങ്ങൾ അവതരിപ്പിച്ച രീതി ഉസ്മാൻ വളരെ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. അത് ഒട്ടേറെ പേരെ ബാധിക്കുന്നുണ്ട്. ഇപ്പോൾ എന്നെ അലട്ടുന്നതും അതാണ്. ഇത്തരമൊരു സമീപനം അംഗീകരിക്കാനാകില്ല," അദ്ദേഹം വ്യക്തമാക്കി.
മറ്റുള്ളവരുടെ ജീവിതത്തോടും ഓസ്‌ട്രേലിയൻ ക്രിക്കറ്റിനോടും ഉസ്മാൻ വളരെ ലാഘവത്തോടെയും ഉത്തരവാദിത്തമില്ലാത്ത രീതിയിലുമാണ് പെരുമാറിയതെന്നും കമ്മിൻസ് ആരോപിച്ചു. ‘‘ഉസ്സി എന്റെ സുഹൃത്താണ്. എന്നാൽ മറ്റുള്ളവരുടെ ജീവിതത്തെയും ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെയും അദ്ദേഹം ഇത്ര നിസ്സാരമായി കാണുന്ന രീതി അംഗീകരിക്കാനാകില്ല. ന്യൂ സൗത്ത് വെയിൽസിനായുള്ള അരങ്ങേറ്റം മുതൽ ഓസ്‌ട്രേലിയൻ ടീമിലെ കരിയർ വരെ 15 വർഷമായി ഞാൻ കളിക്കുന്നു. ആ കാലയളവിലെല്ലാം ഉസ്മാൻ എന്റെ കൂടെയുണ്ടായിരുന്നു. അദ്ദേഹം എന്നോട് എന്നും നല്ല രീതിയിലാണ് പെരുമാറിയിട്ടുള്ളത്. അദ്ദേഹം എന്റെ സുഹൃത്തുമാണ്. എന്നാൽ ഇത് പലരുടെയും യഥാർഥ ജീവിതവുമായി ബന്ധപ്പെട്ട കാര്യമാണ്. വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. ഇത് കളിക്കാരെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്.
"ഈ വിവാദം എട്ടു വർഷം മുൻപു നടന്നതാണ്. അന്ന് ആ സംഭവങ്ങൾ നേരിട്ടവർക്ക് അത് വലിയ മാനസിക ആഘാതമായിരുന്നു. ഞങ്ങൾക്കെല്ലാവർക്കും, ഓസ്‌ട്രേലിയൻ ക്രിക്കറ്റിനാകെയും അത് ഏറെ പ്രയാസകരമായ കാലഘട്ടമായിരുന്നു. അങ്ങനെയൊരു വിഷയം ഇത്ര ലാഘവത്തോടെയും ഗൗരവമില്ലാതെയും വീണ്ടും അവതരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നാണ് എന്റെ അഭിപ്രായം.’’– കമ്മിൻസ് കൂട്ടിച്ചേർത്തു.
English Summary:






English (US) ·