ആ രണ്ട് സിനിമകളുടെയും റിലീസിന് കാത്തു നില്‍ക്കാതെയാണ് ഷാജി പോയത്, മാസ് ചിത്രങ്ങളുടെ ഛായാഗ്രഹകന്‍

1 week ago 6
മലയാള സിനിമയില്‍ ആദ്യത്തെ നൂറ് കോടി കടന്ന സിനിമയാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍, മമ്മൂട്ടിയുടെ കരിയറിലും കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി എഴുതിയ ചിത്രമായിരുന്നു പോക്കിരി രാജ, ഇതുപോലെ ഒരുപാട് സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ടത് അന്തരിച്ച ഛായാഗ്രഹകന്‍ ഷാജി കുമാറിന്റെ കണ്ണുകളിലൂടെയാണ്. പുലിമുരുകനും പോക്കിരി രാജയും മാത്രമല്ല, വെള്ളിനക്ഷത്രം, വര്‍ഷം, നരന്‍, ബാബ കല്യാണി, നസ്രാണി, ജൂണ്‍ 4, വെറുതേ ഒരു ഭാര്യ, റോബിന്‍ ഹുഡ്, സീനിയേഴ്‌സ്, മല്ലു സിംഗ്, സൗണ്ട് തോമ, രാമലീല, ഒടിയന്‍ എന്നിങ്ങനെ തുടരും എന്ന ചിത്രം വരെ ഒരുപാട് ഹിറ്റ് സിനിമകള്‍ക്ക് ഷാജി കുമാര്‍ ക്യാമറ ചലിപ്പിച്ചു.

ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രം തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ തുടരും ആയിരുന്നു. പക്ഷേ അത് എന്തോ അവസാനിപ്പിക്കലായിരുന്നു, തന്റെ ഛായാഗ്രഹണത്തില്‍ ഷാജി കുമാര്‍ ഏറ്റവും ഒടുവില്‍ കണ്ട സിനിമയായി ഇനി 'തുടരും' എന്ന സിനിമ അടയാളപ്പെടുത്തപ്പെടും. അതിലും വലിയ രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുക്കി വച്ചിട്ടാണ് ഷാജി പോയത്, പക്ഷേ അതിന്റെ റിലീസ് വരെ ആയുസ് കാത്തിരുന്നില്ല.

Samayam Malayalamതൃഷയുടെ ജീവിതം ഇങ്ങനെ തന്നെയായിരിക്കും, ഒരിക്കലും കല്യാണം ഉണ്ടാവില്ല എന്ന് പ്രവചനം!
മോഹന്‍ലാല്‍ - തരുണ്‍ മൂര്‍ത്തി കോമ്പോ വീണ്ടും ഒന്നിച്ച അതിമനോഹരം എന്ന ചിത്രത്തിന് വേണ്ടിയും ക്യാമറ ചലിപ്പിച്ചത് ഷാജി കുമാറാണ്. ആ ക്രിസ്മസ് റിലീസിനായി ഒരുങ്ങിയ ചിത്രം തിയേറ്ററിലേക്ക് എത്തുന്നതിന് മുന്‍പേയാണ് ഇന്ന് ഷാജി നമ്മളെ വിട്ടു പിരിഞ്ഞത്. അതുപോലെ ഏറ്റവും വലിയ പ്രതീക്ഷയോടെ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ഒറ്റ കൊമ്പന്‍. സുരേഷ് ഗോപിയെ നായകനാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററിലേക്ക് എത്തുന്നതും ഷാജി കുമാര്‍ കാത്തു നിന്നില്ല.

സിനിമ സെറ്റില്‍ വച്ച് ദേഹാസ്വസ്ഥ്യം വന്നതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ഷാജി കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആലപ്പുഴയില്‍ വച്ചായിരുന്നു ഷൂട്ടിങ്, അതുകൊണ്ട് ആലപ്പുഴയില്‍ തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രാഥമിക ചികിത്സ നല്‍കിയതും. തുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന്, നവംബര്‍ 10 ന് പുലര്‍ച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. സിനിമാ രംഗത്തെ പ്രമുഖര്‍ എല്ലാം ഷാജി കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രതികരിച്ചു.

ഒരേ സമയം മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുമ്പോഴും കാഥികന്‍, വെറുതേ ഒരു ഭാര്യ പോലുള്ള കലാമൂല്യങ്ങളുള്ള സിനിമകള്‍ക്ക് വേണ്ടിയും ഷാജി ക്യാമറ ചലിപ്പിച്ചിരുന്നു. ഒരേ ടൈപ് ഛായാഗ്രഹകന്‍ എന്നതിനപ്പുറം, എല്ലാ തരം സിനിമകളും ചെയ്യുന്ന സംവിധായകന്‍ എന്നറിയപ്പെടാനാണ് ഷാജി ആഗ്രഹിച്ചിരുന്നത്‌

Read Entire Article