Authored by: അശ്വിനി പി|Samayam Malayalam•28 Apr 2026, 6:56 p.m. IST
ദുല്‍ഖര്‍ സല്‍മാന്റെ മെസേജ് ഇന്‍ബോക്‌സില്‍ വന്നപ്പോള്‍ ആ ഞെട്ടലില്‍ കൈയ്യില്‍ നിന്ന് ഫോണ്‍ താഴെ പോയി, ഡിക്യുവിനെ ഒന്ന് നേരില്‍ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമയിലേക്ക് വന്നത് എന്നാണ് ഫാരിയ പറഞ്ഞത്
ഫാരിയ അബ്ദുള്ള - ദുൽഖർ സൽമാൻചാര്ലി എന്ന സിനിമ കണ്ടതിന് ശേഷം, ആ സിനിമയിലെ സുന്ദരിപ്പെണ്ണ് ഞാനായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ദുല്‍ഖറിനെ ഒന്ന് നേരില്‍ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ സിനിമയിലേക്ക് വന്നത് എന്നാണ് ഫാരിയ അബ്ദുള്ള പറയുന്നത്.
Also Read: ഒന്നും രണ്ടുമല്ല, ചാകരയാണ് ചാകര; പേട്രിയേറ്റ് മുതല്‍ ഈ മെയ് മാസത്തില്‍ റിലീസ് ചെയ്യാന്‍ പോകുന്ന സിനിമകളുടെ ലിസ്റ്റ്2021 ല്‍ ജാതി രത്‌നലു എന്ന ചിത്രത്തിലൂടെയായിരുന്നു ഫാരിയയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഈ സിനിമയുടെ പ്രമോഷന്‍ സമയത്ത് ഞാന്‍ ദുല്‍ഖറിനെ ടാഗ് ചെയ്ത് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടി ഡിഎമ്മില്‍ വന്ന സമയത്ത്, ആ ഷോക്കില്‍ എന്റെ കൈയ്യില്‍ നിന്ന് ഫോണ്‍ താഴെ പോയി. വിശാഖ പട്ടണത്ത് സിനിമയുടെ പ്രമോഷന് പോയപ്പോഴായിരുന്നു ഈ സംഭവം. അന്ന് കൂടെ നായകന്‍ നവീന്‍ ഷെട്ടിയും ഉണ്ടായിരുന്നു. ഫോണ്‍ താഴെ പോയപ്പോള്‍ എന്താണ് സംഭവം എന്ന് ചോദിച്ച് അദ്ദേഹം വന്നു, ദുല്‍ഖറിനോടുള്ള ഇഷ്ടം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ചെറിയ ഹാര്‍ട്ട് ബ്രേക്ക് ആയി എങ്കിലും, ദുല്‍ഖറിനോടുള്ള ഇഷ്ടം മനസ്സിലാക്കാവുന്നതാണ് എന്നാണ് ഫാരിയ പറഞ്ഞത്.
ഫാരിയ തന്നോടുള്ള ഇഷ്ടത്തെ കുറിച്ച് പറുമ്പോഴുള്ള ദുല്‍കറിന്റെ ഭാവവും, പൊട്ടിച്ചിരിയും ഹൈലൈറ്റാണ്. ദുല്‍ഖറിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്, അദ്ദേഹമൊരു വികാരമാണെന്നാണ് ഫാരിയ അബ്ദുള്ള പറയുന്നത്.
ഇപ്പോള്‍ മലയാള സിനിമകളെക്കാള്‍ ദുല്‍ഖറിന് കൂടുതല്‍ ശ്രദ്ധയും സ്വീകാര്യതയും ലഭിക്കുന്നത് തെലുങ്ക് സിനിമാ ലോകത്താണ്. സീതാരാമം, മഹാനടി പോലുള്ള സിനിമകളുടെ വിജയം വലിയ ആഘോഷമായിരുന്നു. അതിന് ശേഷം ലക്കി ഭാസ്‌കര്‍, കാന്താ പോലുള്ള സിനിമകളും മികച്ച വിജയം നേടി. ആകാശമലു ഒക്ക താര എന്ന തെലുങ്ക് സിനിമയാണ് ഇപ്പോള്‍ ദുല്‍ഖര്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.






English (US) ·