ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി; അവസാന തീയതി ഇന്ന്

4 months ago 5

16 September 2025, 11:05 AM IST

tax

പ്രതീകാത്മക ചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ന്യൂഡൽഹി: 2025-26 വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള അവസാന തീയതി ആദായനികുതി വകുപ്പ് ഒരു ദിവസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടിയിരുന്ന സമയപരിധി സെപ്റ്റംബർ 16 വരെയാണ് (ചൊവ്വാഴ്ച) നീട്ടിയത്. നേരത്തെ ജൂലായ് 31 ആയിരുന്ന സമയപരിധി ഇത് രണ്ടാം തവണയാണ് നീട്ടുന്നത്. ഇതോടെ നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാൻ ഒരു ദിവസം കൂടി ലഭിക്കും.

ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ തുടർച്ചയായി സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് നിരവധി നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഇതിനെ തുടർന്നാണ് സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയെതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

സെപ്റ്റംബർ 15 വരെ 7.3 കോടി ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം 7.28 കോടി റിട്ടേണുകളായിരുന്നു ഫയൽ ചെയ്തത്.

Content Highlights: Income Tax Return filing deadline extended by 1 time to September 16, 2025

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article