ആദ്യത്തെ അരമണിക്കൂറിന് ശേഷം പടം വേറെ ലെവലാണ്, പീക്ക് ഫസ്റ്റ് ഹാഫ്; അയാം ഗെയിം കണ്ടിറങ്ങിയവരുടെ അഭിപ്രായം

2 weeks ago 2
മൂന്ന് വര്‍ഷത്തെ ബ്രേക്കിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഒരു മലയാള സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. കടുത്ത ദുല്‍ഖര്‍ ഫാന്‍ കൂടെയായ നഹാസ് ഇദയത്തിന്റെ മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലം കൂടെയാണ് ചിത്രം. സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ എടുത്ത് വച്ചിട്ടുണ്ട് എന്നാണ് സംവിധായകന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പറഞ്ഞത്.

മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വരുന്ന സിനിമ എന്നത് കൊണ്ടു തന്നെ കുഞ്ഞിക്ക ഫാന്‍സും ആവേശത്തിലായിരുന്നു. ആ ആവേശം ഒട്ടും ചോരാതെ തന്നെ സിനിമ എടുത്ത് വച്ചിട്ടുണ്ട് എന്നാണ് ഫസ്റ്റ്‌ഡേ ഫസ്റ്റ് ഷോ കണ്ട ആരാധകരുടെ അബിപ്രായം. ആദ്യത്തെ അര മണിക്കൂറിന് ശേഷം പടം വേറെ ലെവലാണ്, പീക്ക് ലെവല്‍ ഫസ്റ്റ് ഹാഫ് ആണ്, കുഞ്ഞിക്ക തൂക്കി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍.

Samayam Malayalamഭര്‍ത്താവ് ഇപ്പോഴും കൂടെ തന്നെയുണ്ടോ, നിന്നെ ഇട്ടിട്ടു പോയില്ലേ; അശ്ലീലമായി തന്നെ നാടും നാട്ടുകാരും പറഞ്ഞതിനെ കുറിച്ച് ചിന്മയ്
ദുല്‍ഖര്‍ സല്‍മാന്റെ ഗംഭീരമൊരു തിരിച്ചുവരവാണ് ഇതെന്ന് പ്രേക്ഷകര്‍ വിധിയെഴുതിക്കഴിഞ്ഞു. ഓണത്തിന് റിലീസ് ചെയ്ത നിവിന്‍ പോളിയുടെ ബത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ഇനി ദുല്‍ഖറിന്റെ ഗെയിമും കളിക്കും. സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും ത്രില്ലിങ് ആയി തോന്നിയത്, സസ്‌പെന്‍സ് തന്നെയായിരുന്നു. പ്രഖ്യാപിച്ച കാലം മുതല്‍ സിനിമയെ കുറിച്ച് യാതൊരു വിവരവും പുറത്തുവിട്ടിരുന്നില്ല. അത്രയേറെ കോണ്‍ഫിഡന്‍ഷ്യലായി ചിത്രീകരിച്ച സിനിമയുടെ ട്രെയിലറും ഒന്നും പിടിതരാതെയാണ് എഡിറ്റ് ചെയ്തത്. ആ കാത്തിരിപ്പിനും സസ്‌പെന്‍സിനും എല്ലാം വിലയുണ്ടായി എന്നാണ് സിനിമ കണ്ടവരുടെ അഭിപ്രായം

ദുല്‍ഖറിന്റെ സ്റ്റൈല്‍ തന്നെ ആരാധകരെ ആകര്‍ഷിക്കുന്നതാണ്. സിനിമ പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റാണ്, യാതൊരു തര ലാഗോ ബോറിങോ അനുഭവപ്പെടുന്നില്ല. ദുല്‍ഖറിന്റെ സ്വാഗും പെര്‍ഫോമന്‍സുമെല്ലാം കാണേണ്ടത് തന്നെയാണ്. ചിത്രത്തിന്റെ കഥ ഫാന്റസിയാണ്, അത് മികച്ച രീതിയില്‍ എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദുല്‍ഖറിനൊപ്പം തന്നെ ആന്റണി പെപ്പയും പൊളിച്ചു.


അയാം ഗെയിമിന്റെ കഥ കേട്ടിട്ട് ഈ സിനിമ ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം എന്ന് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ പറയുകയായിരുന്നുവത്രെ. വലിയ ബജറ്റുള്ള സിനിമയാണ്, ചെറിയ ഫാന്റസി എലമന്റ്‌സ് ഒക്കെയുള്ളതുകൊണ്ട് അതിന്റേതായ റിസ്‌ക്ക് ഉണ്ട് എന്ന് സംവിധായകന്‍ പറഞ്ഞിട്ടും, ആ റിസ്‌ക്ക് ഞാന്‍ എടുക്കാമെടാ എന്ന് പറഞ്ഞ് തന്നെയാണ് ദുല്‍ഖര്‍ അയാം ഗെയിം നിര്‍മിച്ചതും. ആ ധൈര്യം വെറുതേയായിരുന്നില്ല എന്ന് സിനിമ കാണുമ്പോള്‍ ബോധ്യപ്പെടും എന്നാണ് പ്രേക്ഷകാഭിപ്രായം
Read Entire Article