എന്തുകൊണ്ട് ഐപാഡ് എയർ — ഐപാഡ് എയർ ശക്തവും വൈവിധ്യമാർന്ന രണ്ട് സൈസിൽ ലഭ്യമാണ്. ആപ്പിൾ ഇന്റലിജൻസിനായി നിർമ്മിച്ച M3 ചിപ്പിന്റെ പ്രകടനവും, അതിശയകരമായ ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയും ഇതിന്റെ സവിശേഷതയാണ്. ഒപ്പം ടച്ച് ഐഡി, നൂതന ക്യാമറകൾ, അതിവേഗ വൈ-ഫൈ 6E, ഒരു യുഎസ്ബി-സി കണക്റ്റർ എന്നിവയുമുണ്ട്.* കൂടാതെ, ഐപാഡ്ഒഎസിലെ ശക്തമായ പ്രൊഡക്ടിവിറ്റി ഫീച്ചറുകളും നെക്സ്റ്റ് ജെൻ ആപ്പിൾ പെൻസിൽ പ്രോ, മാജിക് കീബോർഡ് ഉപയോഗിച്ചുള്ള മികച്ച ടൈപ്പിങ് അനുഭവം എന്നിവയ്ക്കുള്ള പിന്തുണയുമുണ്ട്.
ആപ്പിൾ ഇന്റലിജൻസ് — എഴുതാനും, ആശയങ്ങൾ പ്രകടിപ്പിക്കാനും, കാര്യങ്ങൾ അനായാസം ചെയ്യാനും സഹായിക്കുന്ന പേഴ്‌സണൽ ഇന്റലിജൻസ് സിസ്റ്റമാണ് ആപ്പിൾ ഇന്റലിജൻസ്. ഐപാഡിന്റെ അടിസ്ഥാനത്തിൽ തന്നെ സംയോജിപ്പിച്ചിട്ടുള്ള മികച്ച സ്വകാര്യതാ സംരക്ഷണം, നിങ്ങളുടെ ഡാറ്റ മറ്റാർക്കും, എന്തിന് ആപ്പിളിന് പോലും, ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന തരത്തിൽ തീർത്തിരിക്കുന്നു.
പ്രകടനവും സ്റ്റോറേജും — ആപ്പിൾ ഇന്റലിജൻസിനായി നിർമ്മിച്ച ഒരു ശക്തമായ ചിപ്പാണ് M3. ഇത് നൂതനമായ ക്രിയേറ്റീവ്, പ്രൊഡക്ടിവിറ്റി ജോലികൾക്കും, ഗ്രാഫിക്സ് കൂടിയ ഗെയിമുകൾക്കും, സുഗമമായ മൾട്ടിടാസ്കിംഗിനും മികച്ച പ്രകടനം നൽകുന്നു. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഉപയോഗിച്ച്, നിങ്ങൾ എവിടെ പോയാലും ജോലി ചെയ്യാനും സാധിക്കും.
13″ ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ — മനോഹരമായ ഈ ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയിൽ P3 വൈഡ് കളർ, ട്രൂ ടോൺ, വളരെ കുറഞ്ഞ പ്രകാശ പ്രതിഫലനം തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുണ്ട്, ഇത് എല്ലാ തരത്തിലും അതിശയകരമായ ദൃശ്യാനുഭവം നൽകുന്നു.
Content Highlights: Apple iPad Air
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·