ഏവരും കാത്തിരുന്ന ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ ഓഗസ്റ്റ് ഒന്ന് മുതല്‍. എല്ലാ സെയിലും പോലെ തന്നെ പ്രൈം ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ സെയിലിലേക്ക് പ്രവേശിക്കാവുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍, ആക്‌സസറികള്‍, ലാപ്‌ടോപ്, ഹോം അപ്ലൈന്‍സ്, ആമസോണ്‍ ഡിവൈസ് എന്നിവയ്‌ക്കെല്ലാം മികച്ച ഓഫറഉകള്‍ ലഭിക്കുന്നതാണ്. എസ്ബിഐ കാര്‍ഡുകള്‍ വെച്ച് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും എക്‌സ്‌ചേഞ്ച്, ഇഎംഐ ഓഫറുകളും ലഭിക്കുന്നു.
എല്ലാ വിഭാഗത്തിലുമുള്ള ഉത്പന്നങ്ങള്‍ സെയിലില്‍ വാങ്ങാവുന്നതാണ്. ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് 12 മണിക്കൂര്‍ മുമ്പ് തന്നെ ആക്‌സസ് ലഭിക്കുന്നു. എസ്ബിഐ കാര്‍ഡുകളുപയോഗിച്ച 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടായി നേടാവുന്നതാണ്. കൂടാതെ ഉപഭോക്താക്കള്‍ക്ക് നോ കോസ്റ്റ് ഇഎംഐയും എക്‌സ്‌ചേഞ്ച് ഓഫറുകളും വിനിയോഗിക്കാവുന്നതാണ്.
സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപുകള്‍, ടാബുകള്‍, റെഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ പോലുള്ള വലിയ അപ്ലൈന്‍സുകള്‍ വിലക്കുറവില്‍ ലഭിക്കും. ഈ സെയില്‍ ഇവന്റില്‍ ലിമിറ്റഡ് ടൈം ഓഫറുകള്‍, ട്രെന്‍ഡിങ് ഡീല്‍, 8PM ഡീല്‍, ബ്ലോക്ക്ബസ്റ്റര്‍ ഡീല്‍ എന്നിവയുണ്ട്.
മറ്റ് ആമസോണ്‍ സെയില്‍ പോലെ തന്നെ ആമസോണ്‍ പേ ഓഫറുകളും കൂപ്പണ്‍ ഡിസ്‌കൗണ്ടുകളും കൂടുതല്‍ സേവ് ചെയ്യാന്‍ സഹായിക്കുന്നു.
Content Highlights: amazon large state festival 2025 starts from august 1
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·