ആരാധകർ വെയ്റ്റിങ്ങിൽ; ധോണി ഈ സീസണിൽ കളിക്കുമോ, വെളിപ്പെടുത്തലുമായി മൈക്കൽ ഹസി

1 month ago 11

Authored by: ജിബിൻ ജോർജ്|Samayam Malayalam24 Apr 2026, 3:46 p.m. IST

ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ 2026 ഐ‌പി‌എൽ സീസണിൽ മഹേന്ദ്ര സിങ് ധോണിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയാണ്. ടീമിനൊപ്പം പതിവായി പരിശീലനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ധോണി ടീമിനായി കളത്തിൽ ഇറങ്ങിയിട്ടില്ല. ഒരു മാസത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ധോണി. എന്നാൽ, ബാറ്റിങ്ങിലും കീപ്പിങ്ങിലും പരിശീലനം നടത്തുന്നുണ്ട്.

ഹൈലൈറ്റ്:

  • ഐപിഎൽ 2026.
  • ധോണി ഈ സീസണിൽ മടങ്ങിയെത്തുമോ?
  • വിവരങ്ങൾ പങ്കുവച്ച് മൈക്കൽ ഹസി.
ms dhoniമഹേന്ദ്ര സിങ് ധോണി.(ഫോട്ടോസ്- Times Now)
ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസിനെ തകര്‍ത്ത് ചെന്നൈ സൂപ്പർ കിങ്സ് പോയിൻ്റ് പട്ടികയിൽ കുതിപ്പ് നടത്തിക്കഴിഞ്ഞു. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 103 റൺസിന്റെ വമ്പൻ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സഞ്ജു സാംസണിൻ്റെ തകർപ്പൻ സെഞ്ചുറി കരുത്തിൽ ആദ്യം ബാറ്റു ചെയ്ത ചെന്നൈ ആറു വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തപ്പോൾ മുംബൈ ഇന്ത്യൻസ് 19 ഓവറിൽ 104 റൺസിന് പുറത്തായി. വിജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാം സ്ഥാനത്തെത്തി. മുംബൈക്കെതിരായ സൂപ്പർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ സ്വന്തം മഹേന്ദ്ര സിങ് ധോണി കളിക്കുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും ആരാധകർക്ക് നിരാശയായിരുന്നു ഫലം. എന്നാൽ, മലയാളി താരം സഞ്ജു സാംസണിൻ്റെ മിന്നും സെഞ്ചുറിയും മുംബൈയിലെ വിജയവും ആ കുറവ് നികത്തുന്നതായിരുന്നു. കാലിലെ പരിക്കിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ് ധോണി . ടീം അംഗങ്ങൾക്കൊപ്പം ബാറ്റിങ്ങിലും കീപ്പിങ്ങിലും പരിശീലനം നടത്തുന്നുണ്ടെങ്കിലും ഈ സീസണിൽ ഇതുവരെ മത്സരത്തിനായി പാഡ് കെട്ടിയിട്ടില്ല.

ഐപിഎല്ലിൽ അതിവേഗത്തിൽ 500 റൺസ്, റെക്കോഡ് തിരുത്തി വൈഭവ് സൂര്യവംശി


Samayam MalayalamIPL 2026: മറ്റെല്ലാവരും ഫ്ളോപ്പ്, എന്നിട്ടും സഞ്ജു എങ്ങനെ സെഞ്ചുറി നേടി? പയറ്റിയത് ഈ തന്ത്രം, കെെയടിച്ച് ആരാധകർ
ധോണി ഈ സീസണിൽ കളിച്ചാൽ ഇംപാക്റ്റ് പ്ലയർ മാത്രമാകുമെന്നും വിക്കറ്റ് പിന്നിൽ ഉണ്ടാകില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളെ പൂർണമായി തള്ളുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് പരിശീലകൻ മൈക്കൽ ഹസി. ധോണി ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി മാത്രമല്ല, വിക്കറ്റ് കീപ്പറായി തന്നെ തിരിച്ചെത്തുമെന്ന് ഹസി സ്ഥിരീകരിച്ചു.

ധോണിയുടെ ഫിറ്റ്നസിനെ കുറിച്ച് ഹസി വിശദമായി പ്രതികരിക്കുകയും ചെയ്തു. ധോണി ഇറങ്ങിയാൽ അദ്ദേഹം സ്റ്റമ്പിന് പിന്നിൽ ഉണ്ടായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാലിലെ പേശിവലിവാണ് പ്രശ്നം. ധോണിയുടെ റോള്‍ പരിമിതപ്പെടുത്തില്ല, പക്ഷേ അദ്ദേഹത്തിന്റെ തിരിച്ചുവരവ് പൂര്‍ണമായും രോഗമുക്തിയെ ആശ്രയിച്ചിരിക്കും. ഒരു കീപ്പര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് എന്തുചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്കറിയാം. ധോണി നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാമെന്ന് ഹസി പറഞ്ഞു.

Samayam MalayalamSanju Samson: ധോണിക്ക് പോലും ഇത് സാധിച്ചിട്ടില്ല? സിഎസ്കെയിൽ സർവ്വം സഞ്ജു മയം; ഈ കണക്കുകൾ നിങ്ങളെ അത്ഭുതപ്പെടുത്തും
കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ധോണി പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കയാണ് നിർണായകം. അദ്ദേഹം മികച്ച ഫിറ്റ്നസ് കൈവരിക്കുന്നുണ്ട്. ഗ്രൗണ്ടിലെത്താൻ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്യുന്നു. എത്രയും വേഗം തിരിച്ചെത്താൻ കഠിനമായി പരിശ്രമിക്കുന്നുമുണ്ട്. എല്ലാ ആരാധകരും ധോണിയുടെ കളി കാണാൻ ആഗ്രഹിച്ചിരിക്കുകയാണെന്ന് എനിക്ക് അറിയാം. അതിനാൽ അടുത്ത കുറച്ച് മത്സരങ്ങളിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. എത്രയും വേഗം അദ്ദേഹം തിരിച്ചെത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഹസി പറഞ്ഞു.

നെറ്റ്സിൽ പരിശീലനം നടത്തുന്നുണ്ടെങ്കിലും കളിക്കളത്തിലേക്ക് എത്തണമെങ്കിൽ ധോണിക്ക് 100 ശതമാനവും ഫിറ്റ്നസ് വീണ്ടെടുക്കേണ്ടതുണ്ട്. മുംബൈക്കെതിരായ വിജയത്തോടെ ചെന്നൈ ആവേശത്തിലാണ്. പോയിൻ്റ് ടേബിളിലും കുതിപ്പ് നടത്തിക്കഴിഞ്ഞു. ഞായറാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

ജിബിൻ ജോർജ്

രചയിതാവിനെക്കുറിച്ച്ജിബിൻ ജോർജ്2019 മുതൽ സമയം മലയാളത്തിൻ്റെ ഭാഗമായി പ്രവർത്തിക്കുന്ന സീനിയർ കണ്ടന്റ് പ്രൊഡ്യസറാണ് ജിബിൻ ജോർജ്. മാധ്യമപ്രവർത്തനരംഗത്ത് 13 വർഷത്തെ പരിചയമുണ്ട്. സമയം മലയാളത്തിൻ്റെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. ദേശീയ - അന്തർദേശീയ - പ്രാദേശിക വാർത്തകൾ കൈകാര്യം ചെയ്യുകയും കണ്ടൻ്റുകൾ തയാറാക്കുകയും ചെയ്യുന്നു. രാഷ്ട്രീയം, സ്പോർട്സ്, യാത്ര, ബിസിനസ് വാർത്തകളും സ്പെഷ്യൽ സ്റ്റോറികളും കൈകാര്യം ചെയ്യുന്നു. സ്പോട്സ് - ദേശീയ വിഷയങ്ങളിൽ വീഡിയോ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ വാർത്തകൾ, ഇൻഫർമേഷൻ, ഡെവലപ്മെൻ്റ് വാർത്തകളിലും ശ്രദ്ധ ചെലുത്തുന്നു. മംഗളം ദിനപത്രം, വെബ്ദുനിയ ഓൺലൈൻ എന്നീ മാധ്യമങ്ങളിൽ ജോലി ചെയ്ത് മുൻപരിചയം. മംഗളത്തിൽ രണ്ട് വർഷവും വെബ്ദുനിയയിൽ അഞ്ച് വർഷവും പ്രവർത്തന പരിചയം.... കൂടുതൽ വായിക്കുക

Read Entire Article