ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല, അമ്മൂമ്മയെ നോക്കാന്‍ വേണ്ടി മാത്രമല്ല വന്നത്; പുതിയ വിശദീകരണവുമായി തന്‍വി

3 weeks ago 4
കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോ കാര്യങ്ങളും വലിയ വാര്‍ത്താ ശ്രദ്ധ നേടാറുണ്ട്. അതും നെഗറ്റീവാണെങ്കില്‍ പറയുകയും വേണ്ട.കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ തന്‍വി പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിന് വിശദീകരണവുമായി അഹാന കൃഷ്ണയും രംഗത്തെത്തിയതോടെ അത് വലിയ ചര്‍ച്ചയായി.

കാനഡയില്‍ ആയിരുന്ന തന്‍വി ഇപ്പോള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അമ്മൂമ്മയെ നോക്കാന്‍ വേണ്ടിയാണ് താന്‍ കേരളത്തിലേക്ക് എത്തുന്നത് എന്നാണ് തന്‍വി പറഞ്ഞിരുന്നത്. അപ്പൂപ്പന്‍ മരിച്ചതിന് ശേഷം താന്‍ ഒറ്റപ്പെട്ടുപോയി എന്നും, ആരും തന്നെ തിരിഞ്ഞു നോക്കുന്നില്ല എന്നും, ഫോണ്‍ പോലും വിളിച്ചു നോക്കുന്നില്ല, ബിപി വളരെ അധികം കൂടെ, വീടൊക്കെ നാശമായി എന്ന് അമ്മൂമ്മ പറയുന്ന ഫോണ്‍ കോള്‍ വീഡിയോയും തന്‍വി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

Also Read: സഹദ് എവിടെ, നിങ്ങള്‍ വേര്‍പിരിഞ്ഞോ? ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി സിയ; നിങ്ങള്‍ ആഗ്രഹിച്ചത് പോലെ നടന്നില്ല!

ഇതോടെയാണ് സിന്ധു കൃഷ്ണയ്ക്കും കുടുംബത്തിനും എതിരെ സോഷ്യല്‍ മീഡിയ കമന്റുകള്‍ വന്നത്. സിന്ധു കൃഷ്ണ അമ്മയെ തിരിഞ്ഞു നോക്കുന്നില്ല എന്ന് പറഞ്ഞ് വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിന് പിന്നാലെ വളരെ വ്യക്തമായ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് അഹാന കൃഷ്ണയുമെത്തി. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ വിളിച്ചു പറയാന്‍ ആഗ്രഹമുണ്ടായിട്ടല്ല, പക്ഷേ അമ്മയെ എല്ലാവരും പറയുന്നത് സഹിക്കില്ല എന്ന് പറഞ്ഞായിരുന്നു അഹാനയുടെ വിശദീകരണം.

അപ്പൂപ്പന്‍ മരിക്കുന്നതിന് മുന്‍പേ അമ്മൂമ്മയുമായുള്ള ബന്ധങ്ങള്‍ ഞങ്ങള്‍ അവസാനിപ്പിച്ചതാണ്. ആര്‍ക്കും അവരുമായി അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ കഴിയില്ല, അത്രയും വൃത്തികെട്ട വാക്കുകള്‍ പറഞ്ഞത് കാരണമാണ് ആ ബന്ധം അവസാനിപ്പിച്ചത്. അതല്ലാതെ പലതും തങ്ങളോട് ചെയ്തതൊക്കെയായുള്ള കാര്യങ്ങ അഹാന തെളിവുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. അതിനൊപ്പം തന്‍വി എല്ലാ കാലത്തും എല്ലാവരെയും കുറ്റപ്പെടുത്തുന്ന ആളാണെന്നും, ഈ വീഡിയോ മനപൂര്‍വ്വം പങ്കുവച്ചതാമെന്നും അഹാന പറയുന്നുണ്ട്. ഓസിയുടെ കല്യാണത്തിന് വന്ന് പോകുമ്പോള്‍ തന്നെ കേരളത്തിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് തന്‍വി പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് ഇങ്ങനെ ഒരു നുണക്കഥ എന്നാണ് അഹാന ചോദിച്ചത്.


അഹാനയുടെ വീഡിയോ കേരളം ഏറ്റെടുത്തതിന് പിന്നാലെ ഇതാ തന്‍വി പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ആരെയും കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല ആ വീഡിയോ എന്ന് തന്‍വി വ്യക്തമാക്കുന്നു. താന്‍ കേരളത്തിലേക്ക് വന്നതിന് കാരണം അമ്മൂമ്മയെ നോക്കാന്‍ വേണ്ടി മാത്രമല്ല. അതൊരു കാരണമാണ്, രണ്ടാമത്തെ പ്രധാന കാരണം മകന്‍ ലിയാന്റെ മെഡിക്കല്‍ ആവശ്യത്തിന് വേണ്ടി കൂടെയാണ്. കാനഡയില്‍ മെഡിക്കല്‍ സിസ്റ്റം വളരെ വീക്കാണ്. അപ്പോയിന്റ്‌മെന്റ് എടുത്താല്‍ ഡോക്ടറെ കാണിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കണം. ഇപ്പോള്‍ തന്നെ രണ്ട് വര്‍ഷം കഴിഞ്ഞു. ഇനിയും വൈകിയാല്‍ പറ്റില്ല എന്നത് കാരണമാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.

കേരളത്തിലാണ് ഇനി താമസം, ലിയാനി ഇവിടെ സ്‌കൂളില്‍ ചേര്‍ത്തു. അമ്മൂമ്മയുടെ കാര്യങ്ങള്‍ നോക്കണം, അതിനൊപ്പം ഞങ്ങളുടെ ചില കാര്യങ്ങളും ശരിയാക്കാനുണ്ട്. മക്കളുടെ കാനഡ ജീവിതം അവസാനിപ്പിച്ച് കൊണ്ടു വന്നതല്ല, രണ്ട് മക്കള്‍ക്കും കാനഡ പൗരത്വമാണ്, അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും പോകാം. ഇപ്പോള്‍ ഈ മാറ്റം അനിവാര്യമാണെന്നാണ് തന്‍വി പുതിയ വീഡിയോയില്‍ പറയുന്നത്.

Read Entire Article