29 April 2025, 03:00 PM IST
.jpg?%24p=cce9be6&f=16x10&w=852&q=0.8)
.
മുംബൈ: പ്രതിസന്ധിയിലായ ആസ്തികളിലും പ്രത്യേസ സാഹചര്യങ്ങളിലും നിക്ഷേപം നടത്തുന്ന അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് ആറ് മടങ്ങ് ആദായം നിക്ഷേപകര്‍ക്ക് നല്‍കി. മൗറീഷ്യസില്‍ നിന്ന് ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയിലേക്ക് ആസ്ഥാനം മാറ്റിയ ആദ്യത്തെ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റേഴ്‌സാണ് (എഫ്പിഐ) ആര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്.
112 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍നിന്ന് 6 മടങ്ങിലധികം വരുമാനം നേടാനായി. രണ്ട് വര്‍ഷംകൊണ്ടാണ് ഈ നേട്ടം നല്‍കാനായതെന്ന് അര്‍ഥ ഇന്‍വെസ്റ്റുമെന്റ് മാനേജേഴ്‌സ് ഐ.എഫ്.എസ്.സി എല്‍.എല്‍.പിയുടെ മാനേജിങ് പാര്‍ട്ണര്‍ സച്ചിന്‍ സാവ്രികര്‍ പറഞ്ഞു.
അര്‍ഥ ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 132.5 മില്യണ്‍ ഡോളറിന്റെ (1,100 കോടി രൂപ) 7 വര്‍ഷത്തെ കാലാവധിയുള്ള ഒരു ക്ലോസ്ഡ്-എന്‍ഡ് ഫണ്ടാണ്. ഐഎഫ്എസ്സിഎ ചട്ടങ്ങള്‍ അനുസരിച്ച് ഇത് കാറ്റഗറി 3 ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടായി (എഐഎഫ്) തരംതിരിച്ചിട്ടുണ്ട്. ഉയര്‍ന്ന മൂല്യമുള്ള സ്വകാര്യ വിപണി ഇടപാടുകളിലൂടെ പ്രവര്‍ത്തന ആസ്തികളുടെ പിന്തുണയുള്ള നിഷ്‌ക്രിയ വായ്പകള്‍ (എന്‍പിഎല്‍) ഏറ്റെടുക്കുന്നതില്‍ വൈദഗദ്ധ്യം നേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി പ്രൈവറ്റ് ഇക്വിറ്റിയിലും വെഞ്ച്വര്‍ ക്യാപിറ്റലിലും കാണുന്ന വരുമാനത്തോട് കിടപിടിക്കുന്ന നേട്ടമാണ് ഫണ്ട് സ്വന്തമാക്കിയത്.
പരിചയസമ്പന്നനായ പ്രൈവറ്റ് ഇക്വിറ്റി പ്രൊഫഷണലും മുന്‍ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ട് മാനേജറുമായ സച്ചിന്‍ സാവ്രികര്‍ ആണ് അര്‍ഥ് ഭാരതിന്റെ സ്ഥാപകന്‍.
Content Highlights: Artha Global Nets 6X Return from Distressed Debt Investments
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·