അൽ അമിറാത്ത് (ഒമാൻ)∙ പറ്റുന്നതു പോലെയെല്ലാം യുഎഇ പൊരുതി നോക്കി, ഒടുവിൽ ഇന്ത്യയുടെ റൺമലയ്ക്കു മുന്നിൽ അടിയറവു പറഞ്ഞു. അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ യുഎഇയെ തോൽപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ കടന്നു. 70 റൺസിനാണ് ഇന്ത്യയുടെ കൗമാരസംഘം യുഎഇയെ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 310 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയുടെ ഇന്നിങ്സ് 50 ഓവറിൽ 239 റൺസിൽ അവസാനിച്ചു. അർധസെഞ്ചറി നേടിയ അഹമ്മദ് ഖുദാദാദ് (74 പന്തിൽ 74), നൂറുല്ല അയോബി (25 പന്തിൽ 39), യായിൻ റായ് (44 പന്തിൽ 29), ക്യാപ്റ്റൻ അയാൻ മിസ്ബ (53 പന്തിൽ 27) എന്നിവരാണ് യുഎഇയ്ക്കു വേണ്ടി പൊരുതിയത്. ഇന്ത്യയ്ക്കു വേണ്ടി പന്തെറിഞ്ഞ ഏഴു ബോളർമാരും വിക്കറ്റ് വീഴ്ത്തി. ഇഷാൻ സൂദ് നാലു വിക്കറ്റ് വീഴ്ത്തി. 12ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ സെമിഫൈനൽ മത്സരം.
What you should work next
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഇഎ, തുടക്കം മുതൽ പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്. ഓപ്പണിങ് വിക്കറ്റിൽ, ക്യാപ്റ്റൻ അയാൻ മിസ്ബയും സൈനുല്ല റഹ്മാനിയും (28 പന്തിൽ 16) ചേർന്ന് 36 റൺസ് കൂട്ടിച്ചേർത്തു. എട്ടാം ഓവറിൽ സൈനുല്ലയെ പുറത്താക്കി മോഹിത് ഉൽവയാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക് ത്രൂ നൽകിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണുകൊണ്ടേയിരുന്നു. ഏഴാം വിക്കറ്റിൽ അഹമ്മദ് ഖുദാദാദും (74 പന്തിൽ 74), നൂറുല്ല അയോബിയും (25 പന്തിൽ 39) ചേർന്നതാണ് യുഎഇ ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. ഇരുവരും ചേർന്ന് 90 റൺസെടുത്തു. 48–ാം ഓവറിൽ ഇഷാൻ സൂദ് ഇരുവരെയും പുറത്താക്കിയതോെട യുഎഇയുടെ ചെറുത്തുനിൽപ് അവസാനിച്ചു. അവസാന ഓവറിൽ ഇഷാൻ വീണ്ടും ഇരട്ടപ്രഹരം നൽകിയതോടെ യുഎഇ ഓൾഔട്ട്.
∙ ആര്യ‘വീരു’ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, ആര്യവീർ സേവാഗിന്റെ സെഞ്ചറിക്കരുത്തിൽ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 309 റൺസെടുത്തത്. മറ്റൊരു താരപുത്രൻ അൻവയ് ദ്രാവിഡ് 9 പന്തിൽ 12 റൺസെടുത്ത് പുറത്തായി. യുഎഇയ്ക്കായി നസീം ഖാൻ നാലു വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ആര്യവീറും ക്യാപ്റ്റൻ ലക്ഷ്യ റായ്ചന്ദാനിയും ചേർന്നു പതിഞ്ഞ തുടക്കമാണ് നൽകിയത്. ആദ്യ 10 ഓവറിൽ 42 റൺസ് മാത്രമാണ് സ്കോർബോർഡിൽ ചേർത്തത്. 14–ാം ഓവറിൽ ലക്ഷ്യ റായ്ചന്ദാനിയെ (32 പന്തിൽ 17) പുറത്താക്കി യുഎഇ കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തു.
മൂന്നാമനായി വി.കെ.വിനീത് (69 പന്തിൽ 67) എത്തിയതോടെയാണ് ഇന്ത്യൻ ഇന്നിങ്സിന് താളം കിട്ടിയത്. 18–ാം ഓവറിൽ സിക്സറടിച്ചാണ് ആര്യവീർ ടൂർണമെന്റിലെ തന്റെ രണ്ടാം അർധസെഞ്ചറി തികച്ചത്. 69 പന്തിലായിരുന്നു ഫിഫ്റ്റി. ഇതിനുശേഷം ആര്യവീർ ‘ഗിയർ’ മാറ്റി. വിനീതും ഉറച്ച പിന്തുണ നൽകിയതോടെ 24–ാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു.
34–ാം ഓവറിലാണ് ആര്യവീർ സെഞ്ചറി തികച്ചത് 131 പന്തുകളിൽ 13 ഫോറുകളുടെയും രണ്ടു സിക്സുകളുടെയും അകമ്പടിയോടെയായിരുന്നു സെഞ്ചറി നേട്ടം. ഇതിനു ശേഷം പൂർണമായും നിലയുറപ്പിച്ച ആര്യവീർ, ‘തനിസ്വരൂപം’ പുറത്തെടുത്തു. അടുത്ത 37 പന്തുകളിൽ 60 റൺസാണ് ജൂനിയർ സേവാഗ് അടിച്ചകൂട്ടിയത്. സെഞ്ചറിക്കു ശേഷം 5 സിക്സുകളും നാലു ഫോറുകളുമാണ് ആര്യവീറിന്റെ ബാറ്റിൽനിന്നു പിറന്നത്. സിക്സറടിച്ചാണ് 150ഉം ആര്യവീർ തികച്ചത്. തൊട്ടുപിന്നാലെ വിനീതും അർധസെഞ്ചറി തികച്ചു.
45–ാം ഓവറിൽ ആര്യവീർ പുറത്തായതോടെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. രണ്ടാം വിക്കറ്റിൽ ആര്യവീറും വിനീതും ചേർന്ന് 193 റൺസാണ് കൂട്ടിച്ചേർത്തത്. 14–ാം ഓവറിൽ ഒന്നിച്ച ഇരുവരും 31 ഓവറുകളാണ് ഒരുമിച്ച് ക്രീസിൽ ചെലവഴിച്ചത്. പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിലെ സെഞ്ചറിക്കാരൻ അർജുൻ രാജ്പുത് (5 പന്തിൽ 4) പെട്ടെന്നും തന്നെ പുറത്തായി. തൊട്ടടുത്ത ഓവരിൽ വിനീതും വീണു. പിന്നീടെത്തിയ അൻവയ് ദ്രാവിഡ് (9 പന്തിൽ 12), മനൽ ചൗഹാൽ (3 പന്തിൽ 1) എന്നിവർക്കും തിളങ്ങാനായില്ല. മോഹിത് ഉൽവ (2 പന്തിൽ 7*), ആര്യൻ ആര്യൻ സാവ്സാനി (3 പന്തിൽ 2*) എന്നിവർ ചേർന്നാണ് സ്കോർ 300 കടത്തിയത്.
English Summary:






English (US) ·