ആറു മത്സരങ്ങൾ കഴിഞ്ഞു, 5.25 കോടി പ്രതിഫലമുള്ള താരം മുംബൈ ക്യാംപിലെത്തിയിട്ടില്ല; എന്നു വരുമെന്നും അറിയില്ല!

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: April 20, 2026 10:27 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.
വിൽ ജാക്സ് . Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@IPLൽ നിന്ന് എടുത്തതാണ്.

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആറാം മത്സരത്തിലും മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരാതെ ഇംഗ്ലണ്ട് താരം വിൽ ജാക്സ്. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി തകർപ്പൻ പ്രകടനം നടത്തിയ ഓൾറൗണ്ടർ ഇതുവരെ ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടില്ല. വിൽ ജാക്സ് എവിടെയെന്ന ചോദ്യം വാർത്താ സമ്മേളനത്തിലും മുംബൈയ്ക്കു നേരിടേണ്ടിവന്നു. വിൽ ജാക്സ് ഉടൻ തന്നെ ടീമിനൊപ്പം ചേരുമെന്നായിരുന്നു മുംബൈയുടെ ബോളിങ് പരിശീലകനായ പരസ് മംബ്രെയുടെ മറുപടി. എന്നാൽ അത് എന്നാണെന്ന് മുംബൈ പരിശീലകൻ വ്യക്തമാക്കിയിട്ടില്ല.

മുംബൈ ഇന്ത്യൻസിന്റെ പ്രധാന താരങ്ങളായ സൂര്യകുമാർ യാദവും ജസ്പ്രീത് ബുമ്രയും ഫോം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുമ്പോഴാണ് വിൽ ജാക്സിന്റെ അസാന്നിധ്യം ചർച്ചയാകുന്നത്. ലോകകപ്പിനു ശേഷം വിശ്രമത്തിലുള്ള വിൽ ജാക്സ് ‘അവധിയിലാണെന്നാണു’ പുറത്തുവരുന്ന വിവരം. താരത്തിനു പരുക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനായി നാലു മത്സരങ്ങളിൽ താരം പ്ലേയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ 226 റൺസും ഒൻപതു വിക്കറ്റുകളുമാണു താരം നേടിയത്.

കഴിഞ്ഞ ഐപിഎലിൽ മുംബൈയ്ക്കു വേണ്ടി 13 മത്സരങ്ങൾ കളിച്ച വിൽ ജാക്സിനെ താരലേലത്തിനു മുൻപ് ടീം നിലനിർത്തുകയായിരുന്നു. 5.25 കോടി രൂപയാണ് ഇംഗ്ലിഷ് താരത്തിന് ഒരു സീസണിൽ മുംബൈ പ്രതിഫലമായി നൽകുന്നത്. സീസണിലെ ആദ്യ മത്സരം ജയിച്ചെങ്കിലും പിന്നീട് തുടർച്ചയായ തോൽവികളാണ് മുംബൈയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്.

English Summary:

Will Jacks' lack from the Mumbai Indians' sixth IPL lucifer has go a talking point, particularly with cardinal players similar Suryakumar Yadav and Jasprit Bumrah struggling for form. Information suggests the T20 World Cup prima is connected a break, with nary clarity connected immoderate imaginable injuries.

Read Entire Article