മുത്തശ്ശാ, മുത്തശ്ശന്‍ ഞങ്ങളെ വിട്ടു പോയിട്ട് ആറ് ദിവസങ്ങളാവുന്നു. ഇപ്പോഴും എനിക്കത് അംഗീകരിക്കാനായിട്ടില്ല. ഓരോ നിമിഷവും മുത്തശ്ശന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നുണ്ട്, ഇപ്പോഴും ജീവിച്ചിരിക്കുന്നത് പോലെ തോന്നുന്നു. എനിക്കറിയാം, സ്വര്‍ഗത്തിലിരുന്ന് ഞങ്ങളെ അപ്പൂപ്പന്‍ കാണുന്നുണ്ടാവാം. ഏറ്റവും സ്വീറ്റസ്റ്റ് ആത്മാവാണ് അപ്പൂപ്പന്‍.
Also Read: നാല് കണ്ണും നോക്കുന്നത് എന്നെയാണ് എന്ന് ദിയ കൃഷ്ണ; വിമര്‍ശിക്കുന്നതിന് മുന്‍പ് ക്യാപ്ഷന്‍ നോക്കുക!അപ്പൂപ്പന്റെ തമാശകള്‍ ഞാന്‍ വല്ലാതെ മിസ്സ് ചെയ്യുന്നു. കുറച്ചുകൂടെ വലുതായിട്ട് അപ്പൂപ്പന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. നമ്മുടെ കുടുംബത്തില്‍ ഞാനും അപ്പൂപ്പനുമാണ് എല്ലാ കാര്യത്തിലും ഒരുപോലെ. ആ ചിന്തയാണ് എന്നെ ഇപ്പോള്‍ ഏറ്റവും അധികം വേദനിപ്പിക്കുന്നത്, അതുപോലെ കംഫര്‍ട്ടാക്കുന്നതും.
നമ്മളൊരുമിച്ച് ഇനിയും ഒരുപാട് നേരം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു, അതേ പോലെ 20 വര്‍ഷം അപ്പൂപ്പനൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞതും വലിയൊരു അനുഗ്രഹമായിട്ടാണ് കാണുന്നത്. അപ്പൂപ്പനൊപ്പം കെ ഡ്രാമ കാണുന്നത് ഞാന്‍ മിസ്സ് ചെയ്യും. ടിവി കാണുന്നത് അപ്പൂപ്പന് എത്രത്തോളം ഇഷ്ടമാണെന്ന് എനിക്കറിയാം. അപ്പൂപ്പന്റെ ആത്മാര്‍ത്ഥമായ, നിഷ്‌കളങ്കമായ ചിരി എനിക്കെന്തിഷ്ടമാണ്. നല്ലൊരു മനുഷ്യനും മകനും സഹോദരനും ഭര്‍ത്താവും അച്ഛനും മുത്തശ്ശനും ഒക്കെയാണ് അപ്പൂപ്പന്‍. ജീവിതത്തില്‍ ഒരാള്‍ എനിക്ക് അതുപോലെ വേണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഒരുപാട് മിസ്സ് ചെയ്യുന്നു മുത്തശ്ശാ, എന്റെ ഹാന്റ്‌സം അപ്പൂപ്പന്‍- എന്നാണ് ഹന്‍സികയുടെ പോസ്റ്റ്.
വളരെ ഇമോഷണലായ ഒരു കുറിപ്പ് ഇഷാനി കൃഷ്ണയും പങ്കുവച്ചിട്ടുണ്ട്. ഇതുപോലൊരു ശൂന്യത മുന്‍പൊരിക്കലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല, ഇനിയൊരിക്കലും അപ്പൂപ്പനെ കാണാന്‍ പറ്റില്ല എന്നത് എനിക്ക് അംഗീകരിക്കാനാവുന്നില്ല. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ വല്ലാതെ മിസ്സ് ചെയ്യും. അമ്മമ്മയ്ക്കും അപ്പൂപ്പനുമൊപ്പം കിടക്കാന്‍ ഓസിയുമായി വഴക്കടിക്കുന്നത്, ഞങ്ങള്‍ക്ക് വേണ്ടി പൊറോട്ടയും ചിക്കന്‍ ഫ്രൈയും വാങ്ങി വരുന്നത്, ഒരുമിച്ചിരുന്നു ഗുസ്തി കാണുന്നത്, വളരെ ശ്രദ്ധയോടെ ഞഹ്ങളുടെ പുസ്തകങ്ങള്‍ പൊതിഞ്ഞു തരുന്നത്.. അന്ന് അതൊക്കെ വളരെ സാധാരണമായി തോന്നിയിരുന്നു, പക്ഷേ ഇപ്പോള്‍ എല്ലാത്തിനും അര്‍ത്ഥം തോന്നുന്നു. ആ നിമിഷങ്ങളില്‍ ഒരിക്കല്‍ കൂടെ എനിക്ക് ജീവിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍.
തമാശക്കാരനായ, ദയയുള്ള, സുന്ദരനായ, എല്ലാവരെയും മനസ്സിലാക്കുന്ന, ശക്തനായ അപ്പൂപ്പനായി എന്നും ഓര്‍മിക്കപ്പെടും. എന്നെങ്കിലും നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നതുവരെ, എവിടെയായിരുന്നാലും അവിടെ സമാധാനം കണ്ടെത്താന്‍ അപ്പൂപ്പന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു- എന്നാണ് ഇഷാനി കൃഷ്ണയുടെ പോസ്റ്റ്





English (US) ·