ആലിയയെ പ്രപ്പോസ് ചെയ്തത് ജീവിതത്തിലെ അസാധാരണ അനുഭവം; എന്റെ സിംഹിണിക്ക് മുന്നിൽ ഒരു എലിയായി ഞാൻ നിന്നുവെന്ന് രൺബീർ കപൂർ

3 weeks ago 3
ബോളിവുഡിലെ പ്രശസ്ത താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ആലിയ-രൺബീർ പ്രണയജോഡികളെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. താൻ ആദ്യമായി ആലിയയെ പ്രൊപ്പോസ് ചെയ്ത രംഗം ഓർത്തെടുക്കുകയാണ് നടൻ രൺബീർ കപൂർ. രാമായണ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിയിൽ എത്തിയപ്പോഴായിരുന്നു താൻ ആലിയയെ വിവാഹാഭ്യർത്ഥന നടത്തിയ രംഗം രൺബീർ ഓർത്തെടുത്തത്.

രണ്ടായിരത്തി ഇരുപത്തിരണ്ടിൽ കെനിയയിലെ മസായി മാര ദേശീയോദ്യാനത്തിലേക്കുള്ള ഒരു യാത്രയിലാണ് രൺബീർ കപൂർ അന്ന് തന്റെ പ്രണയിനിയായിരുന്ന ആലിയ ഭട്ടിനെ പ്രപ്പോസ് ചെയ്യുന്നത്. എന്റെ ജീവിതത്തിലെ അസാധാരണമായ അനുഭവം എന്നാണ് രൺബീർ ആ ഓർമയെ വിളിച്ചത്.

ആലിയയെ പ്രപ്പോസ് ചെയ്യുന്നത് മുൻകൂട്ടി പ്ലാൻ ചെയ്ത രൺബീർ അതിനായി ഒരു മോതിരം വീട്ടിൽ നിന്നും കരുതിയിരുന്നുവത്രേ. കൂടാതെ മസായി മാര കാട്ടിനുള്ളിൽ എവിടെയെങ്കിലും വണ്ടി നിർത്തണമെന്നും, താൻ പ്രൊപ്പോസ് ചെയ്യുമ്പോൾ അത് ക്യാമറയിൽ പകർത്തണമെന്നും രൺബീർ തങ്ങളുടെ ഗൈഡിനെയും ഡ്രൈവറെയും മുൻ‌കൂർ ഏൽപ്പിച്ചു. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പകർത്തി വെക്കുന്നത് ആലിയക്ക് ഒരുപാട് ഇഷ്ടമാണ് എന്നറിയുന്നത് കൊണ്ടാണ് പ്രപ്പോസ് ചെയ്യുന്നത് ക്യാമറയിൽ പകർത്തുവാൻ ഗൈഡിനെ രൺബീർ ഏല്പിച്ചത്.

Samayam Malayalamബര്‍ഗര്‍ കഴിക്കാത്തത് കൊണ്ടോ? മോഹന്‍ലാലിന് ഷിജിനോട് ഇത്ര വെറുപ്പ് തോന്നാന്‍ കാരണം എന്താണ്?
വളരെ രസകരമായാണ് ആ രംഗങ്ങൾ രൺബീർ കോൻ ബനേഗാ ക്രോർപതി പരിപാടിയുടെ അവതാരകനും നടനുമായ അമിതാബ് ബച്ചന് മുന്നിൽ അവതരിപ്പിച്ചത്. താൻ പ്രതീക്ഷിച്ചതിനേക്കാൾ സാഹസികമായിരുന്നു ആ നിമിഷങ്ങൾ എന്നാണ് രൺബീർ പറഞ്ഞത്. കാരണം മറ്റൊന്നുമല്ല, രൺബീർ തന്റെ കാമുകിക്ക് ഒരു മുട്ടിൽ ഇരുന്നു കൊണ്ട് മോതിരം നീട്ടി വിവാഹ അഭ്യർത്ഥന നടത്തുമ്പോൾ, അവരുടെ 100 മീറ്റർ മാത്രം അകലെയായി മൂന്ന് സിംഹങ്ങൾ ഉണ്ടായിരുന്നു.


'ബേബി വിൽ യു മാരി മി' എന്ന് ചോദിച്ച ആ നിമിഷത്തിൽ ആലിയയെ ഒരു സിംഹിണിയായും, തന്നെ ഒരു എലിയായുമാണ് തനിക്ക് തോന്നിയത് എന്ന് രൺബീർ തമാശ രൂപേണ പറയുകയുണ്ടായി. ആ നിമിഷങ്ങൾ ജീവിതത്തിലെ അസാധാരണമായ ഒരു അനുഭവം ആണെന്നും ഒരിക്കലും മറക്കാൻ ആവില്ലെന്നും രൺബീർ പറഞ്ഞു.

രണ്ടായിരത്തിപതിനെട്ട് മുതൽ ഡേറ്റിംഗ് ചെയ്യാൻ ആരംഭിച്ച ആലിയയും രൺബീറും രണ്ടായിരത്തിഇരുപത്തിരണ്ട് ഏപ്രിലിൽ ആണ് വിവാഹിതരാകുന്നത്. അതേ വർഷം നവംബറിൽ ഇരുവർക്കും റാഹ കപൂർ എന്ന മകൾ ജനിക്കുകയും ചെയ്തു. ഇരുവരും പ്രണയിക്കുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ രൺബീറിനോട് തനിക്ക് ക്രഷ് ഉണ്ടെന്നും വിവാഹം ചെയ്യാൻ താല്പര്യപ്പെടുന്നുവെന്നും ആലിയ ബട്ട് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു. ഏതായാലും ഏറെ ഇഷ്ടമുള്ള താരദമ്പതികളുടെ പ്രണയകഥയും ആരാധകർ ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു.

Read Entire Article