ആർച്ചറിയിൽ സുവർണനേട്ടം; വനിതാ റിക്കർവ് ടീമിന് ചരിത്ര സ്വർണം; ഒളിംപിക് ചാപ്യന്മാരായ ജപ്പാനെ വീഴ്‌ത്തി

1 month ago 3

ഓണ്‍ലൈൻ ഡെസ്‌ക്

Published: October 02, 2026 09:50 AM IST

1 minute Read

ഏഷ്യൻ ഗെയിംസിൽ സ്വർണം  നേടിയ ആർച്ചറി വനിതാ റിക്കർവ് ടീം. കുംകും മോഹോദ്,  അങ്കിത ഭകത്, കീർത്തി ശർമ എന്നിവർ (REUTERS/Anushree Fadnavis)
ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ആർച്ചറി വനിതാ റിക്കർവ് ടീം. കുംകും മോഹോദ്, അങ്കിത ഭകത്, കീർത്തി ശർമ എന്നിവർ (REUTERS/Anushree Fadnavis)

നഗോയ ∙ ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യയ്ക്ക് ചരിത്രസ്വർണം. ഇന്ത്യൻ വനിതാ റിക്കർവ് ടീം, 10 തവണ ഒളിംപിക് ചാംപ്യന്മാരായ ദക്ഷിണ കൊറിയയെ 5-3 ന് അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കി. അങ്കിത ഭകത്, കീർത്തി ശർമ, 17 വയസ്സുകാരി കുംകും മോഹോദ് എന്നിവരടങ്ങിയ സഖ്യമാണ് നിലവിലെ ചാംപ്യന്മാരെ മലർത്തിയടിച്ച് ഈ ചരിത്ര വിജയം കുറിച്ചത്. ശക്തമായ കാറ്റിനെ പോലും അവഗണിച്ചാണ് ഇന്ത്യൻ വനിതകളുടെ വിജയം. മേയിൽ ഷാങ്ഹായിൽ നടന്ന ലോകകപ്പിൽ കൊറിയയെ സെമിയിൽ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ ടീമിന്‌ വീണ്ടുമൊരു സുവർണനേട്ടം കൂടി.

What you should work next

ഷാങ്ഹായിൽ വിജയം നേടിയ അതേ ടീം തന്നെയാണ് ഇവിടെയും മത്സരിച്ചത്. എന്നാൽ യോഗ്യതാ മത്സരങ്ങളിൽ പരാജയപ്പെട്ട മുൻ ലോക ഒന്നാം നമ്പർ താരം ദീപിക കുമാരിക്ക് പകരം കീർത്തി ശർമയാണ് ഇത്തവണ ടീമിലിടം നേടിയത്. ആദ്യ രണ്ട് സെറ്റുകളിലും ഇരു ടീമുകളും യഥാക്രമം 54, 56 പോയിന്റുകൾ വീതം നേടി തുല്യത പാലിച്ചു. ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ കാങ് ചേയങ്, ഓ യെജിൻ, ലീ യുൻജി എന്നിവരടങ്ങിയ കൊറിയൻ സഖ്യത്തിന് മൂന്നാം സെറ്റിൽ പിഴച്ചു. തുടർച്ചയായി മൂന്ന് തവണ 8 പോയിന്റുകൾ മാത്രം നേടിയ അവർ 52 പോയിന്റിൽ ഒതുങ്ങി.

ഈ അവസരം മുതലാക്കിയ ഇന്ത്യ 55 പോയിന്റ് നേടി സെറ്റും ഒപ്പം 4-2 ന്റെ ലീഡും സ്വന്തമാക്കി. തീപാറുന്ന പോരാട്ടത്തിനൊടുവിൽ നാലാം സെറ്റിൽ കൊറിയ 54 പോയിന്റ് നേടി. ഇന്ത്യയുടെ കീർത്തി ശർമയുടെ ആദ്യ അമ്പ് 8 പോയിന്റിലാണ് എത്തിയതെങ്കിലും, റിവ്യൂവിന് ശേഷം അത് 9 പോയിന്റായി ഉയർത്തി. ഇതോടെ ഇന്ത്യയുടെ ആകെ പോയിന്റ് 54 ആയി ഉയർന്നു. ഈ സെറ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം എത്തിയെങ്കിലും, അത് ഇന്ത്യയ്ക്ക് കിരീടം ഉറപ്പാക്കാൻ പര്യാപ്തമായിരുന്നു. സെമിഫൈനലിൽ ചൈനയെ 5-1 ന് തകർത്താണ് ഇന്ത്യ ഫൈനലിൽ കടന്നത്. പുരുഷ കോംപൗണ്ട്, വനിതാ കോംപൗണ്ട്, മിക്സഡ് കോംപൗണ്ട് എന്നിവയ്ക്ക് ശേഷം ഈ ഏഷ്യൻ ഗെയിംസിൽ ആർച്ചറിയിൽ ഇന്ത്യ നേടുന്ന നാലാമത്തെ സ്വർണമാണിത്. 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ റിക്കർവ് ടീം വെങ്കലം നേടിയിരുന്നു.

English Summary:

Asian Games 2026 Day 13: LIVE Updates

Read Entire Article