Published: April 04, 2026 03:56 PM IST
1 minute Read
ബെംഗളൂരു∙ സൂപ്പർ താരം വിരാട് കോലി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകാൻ വലിയ കാരണങ്ങളൊന്നും ആവശ്യമില്ല. താരത്തിന്റെ ഓരോ വാക്കും നോട്ടവും വരെ ആരാധകർ ആഘോഷിക്കാറുണ്ട്. നിലവിൽ ഇന്ത്യൻ ടീമിനായി ഒരു ഫോർമാറ്റിൽ മാത്രമേ കളിക്കുന്നുള്ളൂ എങ്കിലും അതൊന്നും താരത്തിന്റെ ‘ഫാൻബേസി’നെ ബാധിച്ചിട്ടില്ല. മത്സരങ്ങളില്ലാത്തെ സമയം ഭാര്യ അനുഷ്ക ശർമയ്ക്കും മക്കൾക്കുമൊപ്പം ലണ്ടനിലാണ് കോലി താമസിക്കുന്നത്. ഐഎപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഓപ്പണറായ കോലി, സീസൺ തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുൻപാണ് ഇന്ത്യയിലെത്തിയത്. താരം യുകെയിലേക്ക് ചേക്കേറിയതിനെതിരെ പലപ്പോഴും വിമർശനങ്ങളുയരാറുണ്ട്.
‘ഈ സീസണിൽ ആർസിബി 5 വിദേശ താരങ്ങളെ കളിപ്പിക്കുന്നു’ എന്ന രീതിയിൽ വരെ ട്രോളുകൾ ഉയർന്നു കഴിഞ്ഞു. ഒരു ഫ്രാഞ്ചൈസിക്ക് പ്ലേയിങ് ഇലവനിൽ 4 വിദേശ താരങ്ങളിൽ കൂടുതൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നിരിക്കെയാണ് കോലിയുടെ ‘വിദേശതാമസം’ ചൂണ്ടിക്കാട്ടി ചിലരുടെ വിമർശനം. ഇപ്പോഴിതാ, ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് വിരാട്. മിസ്റ്റർ നാഗ്‌സ്, കോലിയുമായി നടത്തിയ അഭിമുഖത്തിന്റെ വിഡിയോ ആർസിബി തന്നെയാണ് ഔദ്യോഗിക പേജിൽ പങ്കുവച്ചത്.
ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ കോലി ചിരിയടക്കാൻ പാടുപെട്ടു. ‘‘അവർ യഥാർഥത്തിൽ എന്താണ് ചോദിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ എന്ന് അവതാരകൻ പറഞ്ഞപ്പോൾ, ‘നിങ്ങൾ എന്തിനാണ് എന്നോട് ചോദിക്കുന്നത്? വിദേശ താരങ്ങളോട് ചോദിക്കൂ. ഞാൻ ഒരു വിദേശ താരമല്ല’ എന്നായിരുന്നു കോലിയുടെ മറുപടി. തുടർന്ന് താനൊരു വിദേശ താരമാണെന്ന് തോന്നുന്നുണ്ടോ എന്ന് താരം തിരിച്ചുചോദിച്ചു. ‘ഞാൻ ഒരു വിദേശ താരമാണോ?’ എന്ന ഗൗരവത്തോടെയുള്ള കോലി ചോദ്യത്തിന്, ‘അല്ല’ എന്നായിരുന്നു അവതാരകന്റെ മറുപടി.
Will AI yet instrumentality Mr. Nags’s job? 𝗟𝗮𝘀𝘁 𝗡𝗮𝗴𝘀 𝘅 𝗩𝗶𝗿𝗮𝘁 𝗩𝗶𝗱𝗲𝗼?? 🤯🤯🤯
In this occurrence of 𝗥𝗖𝗕 𝗜𝗻𝘀𝗶𝗱𝗲𝗿 𝘄𝗶𝘁𝗵 𝗠𝗿. 𝗡𝗮𝗴𝘀 𝗳𝘁. 𝗩𝗶𝗿𝗮𝘁 𝗞𝗼𝗵𝗹𝗶 the OG legends of ‘uru speech astir haircuts, speculations connected Social Media, and Virat’s debut in… pic.twitter.com/vvUcaSo3cu
ഐപിഎൽ 2026 സീസണിൽ ഉജ്ജ്വല തുടക്കമാണ് കോലിക്കു ലഭിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ഉദ്ഘാടന മത്സരത്തിൽ, 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബിക്കു വേണ്ടി 38 പന്തിൽ 5 ഫോറുകളും 5 സിക്സറുകളും സഹിതം പുറത്താകാതെ 69 റൺസ് നേടി കോലി ടീമിനെ ജയത്തിലേക്ക് നയിച്ചു. 200+ ചേസ് വെറും 15.4 ഓവറിലാണ് ആർസിബി പൂർത്തിയാക്കിത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ 200+ ചേസാണിത്.
ഇതോടെ ഏറ്റവും കൂടുതൽ ട്വന്റി20 റൺസ് നേടുന്ന ഏഷ്യൻ ക്രിക്കറ്റ് താരമായും കോലി മാറി. പാക്കിസ്ഥാൻ താരം ശുഐബ് മാലിക്കിനെയാണ് കോലി മറികടന്നത്. ഐപിഎൽ ചരിത്രത്തിൽ റൺ ചേസുകളിൽ മാത്രം 4,000ത്തിലധികം റൺസ് നേടുന്ന ആദ്യ താരമായും കോലി മാറി.
English Summary:








English (US) ·