ആൽപ്സ് പ്രീമിയം ഐസ്ക്രീം വിപണിയിൽ

7 months ago 8

26 May 2025, 11:37 AM IST

alps icecream launch

alps icecream launch

കോഴിക്കോട് : കൃത്രിമ രുചിക്കൂട്ടുകളോ സിന്തറ്റിക് നിറങ്ങളോ ചേർക്കാത്ത തീർത്തും പ്രകൃതിദത്തമായ പുതിയ പ്രീമിയം ഐസ്ക്രീം ആൽപ്സ് വിപണിയിൽ. 100 ശതമാനം പ്രകൃതിദത്ത വിഭവങ്ങളിൽ നിന്ന് തയ്യാറാക്കുന്ന ആൽപ്സ് നാച്വറൽ, ഉയർന്ന പോഷക ഗുണങ്ങളും കുറഞ്ഞ കലോറിയും ഉള്ള ആൽപ്സ് സീറോ ഷുഗർ ആഡഡ് ഐസ്ക്രീം, ഇന്ത്യയിലെ ആദ്യത്തെ തൈര് ഉൽപ്പന്നമായ ആൽപ്സ് യോഗർട്ട് ഐസ്ക്രീം, ഇറ്റലിയിൽ നിന്ന് ഇറക്കുമതി ചെയ്ത ചേരുവകൾ ചേർത്ത ആൽപ്സ് ഇറ്റാലിയ തുടങ്ങിയ ഇനങ്ങളാണ് ആൽപ്സ് വിപണിയിൽ എത്തിക്കുന്നത്.

ആരോഗ്യദായകമായ പ്രീബയോട്ടിക്, പ്രോബയോട്ടിക് രീതികൾ ഉപയോഗിച്ചാണ് ഐസ്ക്രീമുകൾ നിർമ്മിക്കുന്നത്. ഗുണമേന്മയ്ക്കുള്ള അംഗീകാരമായ ഐഎസ്ഒ 9001,HACCP, HALAL സർട്ടിഫിക്കേഷനുകൾ നേടിയാണ് ആൽപ്സ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്. കോഴിക്കോട് കൊളത്തറയിൽ പ്രവർത്തിക്കുന്ന ബ്ലു മൌണ്ട് പ്രീമിയം ഡയറി എൽ എൽ പി ആണ് പുതിയ ഐസ്ക്രീം ബ്രാൻഡുമായി വിപണി കീഴടക്കാൻ എത്തുന്നത്.

വാർത്താസമ്മേളനത്തിൽ സി ഇ ഒ ജാബിർ റഹ്മാൻ, സി എം ഡി ഫർഹാൻ റഹ്മാൻ, ഡയറക്ടർ ഇമ്മാനുവൽ ജോണി, മാഹിർ മാളിയേക്കൽ എന്നിവർ പങ്കെടുത്തു.

Content Highlights: alps premium icecream

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article