ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഗസ്റ്റില്‍ എത്തിയ നിക്ഷേപത്തില്‍ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജൂലായിലെ 42,702 കോടിയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 33,430 കോടിയായി.
സ്‌മോള്‍ ക്യാപ് ഫണ്ടുകളിലാണ് കൂടുതല്‍ ഇടിവ് പ്രകടമായത്. 6,484 കോടിയില്‍നിന്ന് 4,992 കോടിയായി. ലാര്‍ജ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപം 2,125 കോടിയില്‍നിന്ന് 2,834 കോടിയായി ഉയരുകയും ചെയ്തതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിലും വര്‍ധനവാണ് രേഖപ്പെടുത്തിയത്. 5,182 കോടിയില്‍നിന്ന് 5,330 കോടിയായി.
എസ്‌ഐപി നിക്ഷേപത്തില്‍ നേരിയ തോതില്‍ കുറവുണ്ടായി. ഓഗസ്റ്റിലെ എസ്‌ഐപി നിക്ഷേപ വരവ് 28,264.95 കോടിയാണ്. ജൂലായില്‍ 28,464 കോടിയായിരുന്നു. ഓഗസ്റ്റിലെ കണക്കു പ്രകാരം മൊത്തം എസ്‌ഐപി ആസ്തി(എയുഎം) 15,18,368 കോടി രൂപയാണ്. ഇത് മൊത്തം മ്യൂച്വല്‍ ഫണ്ട് ആസ്തിയുടെ 20.2 ശതമാനമാണ്.
ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍നിന്ന് ഓഗസ്റ്റില്‍ 7,979 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ ഉണ്ടായി. ജൂലായില്‍ ഈ വിഭാഗത്തിലെ ഫണ്ടുകളില്‍ 1.06 ലക്ഷം കോടി രൂപയുടെ നിക്ഷേപമെത്തിയിരുന്നു.
മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകളിലെ നിക്ഷേപത്തിലും കാര്യമായ ഇടിവ് രേഖപ്പെടുത്തി. ജൂലായിലെ 6,197 കോടിയില്‍നിന്ന് 3,527 കോടിയായി. ആര്‍ബിട്രേജ് ഫണ്ടുകളില്‍ ജൂലായിലെ 7,295 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റില്‍ 6,666 കോടിയായി കുറയുകയും ചെയ്തു.
ഓഗസ്റ്റില്‍ 23 പുതിയ ഫണ്ടു(എന്‍എഫ്ഒ)കളാണ് വിപണിയിലെത്തിയത്. ഇതുവഴി 2,859 കോടി രൂപ സമാഹരിച്ചു. ഇതില്‍ രണ്ട് തീമാറ്റിക് ഫണ്ടുകളും ആറ് ഇടിഎഫുകളും ഉള്‍പ്പെടുന്നു.
Content Highlights: August Sees Decline successful Equity Mutual Fund Investments: AMFI Data
![]()
മാതൃഭൂമി.കോം വാട്സാപ്പിലും








English (US) ·